Pages

Monday, October 28, 2024

സപ്തതി ആഘോഷിക്കുന്ന പ്രൊഫ്, ജോൺ കുരാക്കാർ സാറിന് ഒരു കവിതാർച്ചന .

 സപ്തതി ആഘോഷിക്കുന്ന

പ്രൊഫ്ജോൺ കുരാക്കാർ സാറിന്

ഒരു കവിതാർച്ചന .

                                              നിത്യാനന്ദൻ

 

പ്രൊഫസ്സർ  ജോൺ കുരാക്കാരനാം  ഗുരുനാഥാ

സപ്തതിനിറവിൽ നിൽക്കും  അക്ഷര വെളിച്ചമേ

ശിഷ്യർ തൻ ഹൃദയത്തിൽ  നിറയുന്ന ദീപമേ

 സുദിനത്തിലർപ്പിപ്പൂ  ആയിരം സ്നേഹപ്പൂക്കൾ

 

നിറനിലാവു പോൽ സ്നേഹംപകർന്ന ഹൃദയമേ

സെൻറ് ഗീഗോറിയോസ്‌ കോളേജിൽ അഭിമാനമേ

മാനുഷ്യരെല്ലാരും ഒന്നെന്നചിന്തയിൽ

തൻ സേവനങ്ങളെ സമർപ്പിച്ചു നാടിനായ്

 

ഋതുക്കൾ പലതും കടന്നുപോയെങ്കിലും

സ്നേഹത്തിൽ സൗരഭ്യം കുറഞ്ഞിലൊരിക്കലും

നൈര്മല്യമേറിടും   ചെറുപുഞ്ചിരി

ആരെയും തൻ ചാരെ ചേർത്തണച്ചിടുന്നു

 

 

പ്രതികൂലമേറിയ ഘട്ടത്തിലെല്ലാം

നീക്കു പോക്കുകേകുന്ന ദൈവസാന്നിധ്യം

ആശ്വാസമെന്നല്ല പൂര്ണവിടുതലും

നൽകി തൻചാരത്തണച്ചല്ലോ  സ്നേഹമായ്

 

സപ്തതി എന്നല്ല നവതിക്കഴിഞ്ഞാലും

ശതാഭിക്ഷതനായ് തീരാൻ കഴിയട്ടെ

ബന്ധുക്കൾ,ചാർച്ചക്കാർ പ്രീയസുഹൃത്തുക്കളും

ആയുരാഗ്യസൗഖ്യം നേരുന്നു ഗുരുവിനായ്

 

കൊട്ടാരക്കരയുടെ സാഹിത്യകാര !

കഥകളിയുടെ നാടിൻ ഗുരുവരനെ

ഇനിയും എഴുത്തിന്റെ ലോകം നിറക്കുവാൻ

എല്ലാകൃപകളും നല്കണമേ സർവ്വേശാ

Sunday, October 27, 2024

Friday, October 25, 2024

മലങ്കര സഭയുടെ പള്ളികളിൽ ,ഭാരതത്തിൻറെ പരമോന്നത കോടതിയുടെ വിധി നടപ്പാക്കാൻ വൈകുന്ന കേരളസർക്കാറിൻറെ നിലപാട് അപഹാസ്യമാണ് .

 

മലങ്കര സഭയുടെ പള്ളികളിൽ ,ഭാരതത്തിൻറെ
പരമോന്നത കോടതിയുടെ വിധി നടപ്പാക്കാൻ
വൈകുന്ന കേരളസർക്കാറിൻറെ നിലപാട്
അപഹാസ്യമാണ് .

മലങ്കര സഭയുടെ പള്ളികളിൽ ,ഭാരതത്തിൻറെ
പരമോന്നത കോടതിയുടെ വിധി നടപ്പാക്കാൻ
വൈകുന്ന കേരളസർക്കാറിൻറെ നിലപാട്
അപഹാസ്യമാണ് .


മലങ്കര സഭയുടെ പള്ളികളിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാൻ ഉത്തരവിട്ട ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ തന്നെ സമീപിക്കുന്ന സർക്കാർ നിലപാട് അപഹാസ്യവും, ഭരണഘടന ലംഘനവും ആണ്. രാജ്യത്തിൻറെ നിയമമായ സുപ്രീംകോടതി വിധികൾ നടപ്പാക്കുവാൻ ഭാരതത്തിൻറെ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത ഒരു സർക്കാരിന് ബാധ്യതയുണ്ട്. ബാധ്യത നിറവേറ്റാതെ ക്രമസമാധാനത്തിൻ്റെ പേരിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സാധിക്കുന്നില്ല എന്ന സർക്കാർ നിലപാട് സർക്കാരിൻറെ ഭരണപരാജയത്തെയും കഴിവുകേടിനെയും തുറന്നു കാണിക്കുന്നു. പക്ഷപാതരഹിതമായി പ്രവർത്തിക്കേണ്ട സർക്കാർ ഒരു വിഘടിത യാക്കോബായ വിഭാഗത്തിൻറെ കയ്യിലെ പാവയെ പോലെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നീതി നടപ്പാക്കുന്നതിനു വേണ്ടി വർഷങ്ങളോളം ക്ഷമയോടെ കാത്തിരുന്ന മലങ്കര സഭാ മക്കളോട് സർക്കാർ അനീതി കാട്ടുകയാണ് .യാക്കോബായ സഭ എന്ന ഒന്നില്ല എന്ന് സുപ്രിം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് ക്രമസമാധാന പ്രശ്നം ഇല്ലാതെ നോക്കേണ്ടതും, നിയമലംഘനം തടയേണ്ടതും, നീതി നടപ്പാക്കേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്തമാണ് .'കളക്ടറും പോലീസ്അധികാരികളുമല്ലേ കോടതി വിധികൾ നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവർ അല്ലേ ?കോടതി വിധി വരുന്ന സമയത്ത് മുൻകൂട്ടി മറുഭാഗത്തെ അറിയിച്ച് സ്ത്രികളെയും കുട്ടികളെയും മുന്നിൽ നിർത്തിയുള്ള നാടകം തുടങ്ങിയിട്ട് വര്ഷം എത്രയായി . 2017 മുതൽ 2024 വരെ സമയം കിട്ടിയിട്ടും വിധി പൂർണ്ണമായി നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ല . മലങ്കര സഭ നീതി നടപ്പാക്കണം എന്ന് മാത്രമേ സർക്കാരിനോട് ആവശ്യപ്പെടുന്നുള്ളൂ. അത് ആർക്കും എതിരല്ല,
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പള്ളികൾ അധികാരത്തിന്റെ ഗർവ് ഉപയോഗിച്ച് കോടതിവിധികളെ കാറ്റിൽ പറത്തുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ് .
വിഘടന വിഭാഗത്തിനുവേണ്ടി ജനാധിപത്യ ധ്വംസനം നടത്തുന്ന കേരള സർക്കാർ അതിൽ നിന്നും എത്രയും വേഗം പിന്തിരിയണമെന്നും നീതി നടപ്പിലാക്കണമെന്നും ഞങ്ങൾ ആവശ്യപെടുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ