Pages

Saturday, November 28, 2026

മണർകാട് പള്ളിയുടെ ചരിത്രം പാത്രിയർക്കീസ് വിഭാഗം മനസിലാക്കണം

 

മണർകാട് പള്ളിയുടെ  ചരിത്രം  പാത്രിയർക്കീസ് വിഭാഗം മനസിലാക്കണം

 

റോയൽ കോടതി വിധിക്ക് പിന്നാലെ നവീകരണ വിഭാഗം മണർകാട് പള്ളിയിൽ അവകാശവാദം ഉന്നയിച്ചു. അന്ന് പള്ളിക്കുവേണ്ടി കേസ് നടത്തിയത് വട്ടക്കുന്നേൽ, പാടത്ത്, കുറ്റിക്കാട്ട് കുടുംബങ്ങളിലെ കാരണവന്മാരാണ്. അവർ നിന്നത് മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിന്റെ പക്ഷത്താണ്. അങ്ങനെയാണ് പള്ളി മലങ്കര സഭയ്ക്ക് ലഭിച്ചത്. ഏതെങ്കിലും ഒരു "കക്ഷി"ക്ക് വേണ്ടിയല്ല, മലങ്കര സഭയ്ക്ക് വേണ്ടിയാണ് മണർകാട് രക്ഷിക്കപ്പെട്ടത്.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവയുടെ പിതാവ് വട്ടക്കുന്നേൽ കുര്യൻ കത്തനാർ മണർകാട് പള്ളിയിൽ വികാരിയായിരുന്നു. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നതും അവിടെത്തന്നെയാണ്. പള്ളിപ്പണി പൂർത്തിയാക്കാൻ സഹായിച്ച കല്ലക്കടമ്പിൽ കുടുംബത്തിന്റെ പൂർവികരുടെ കബറിടങ്ങളും പഴയ പള്ളിക്കകത്തുണ്ട്. ആ കുടുംബയോഗത്തിന്റെ അധ്യക്ഷൻ പരിശുദ്ധ ദിദിമോസ് ബാവയായിരുന്നു. കാതോലിക്കാ സിംഹാസനത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയ മണ്ണിൽ നിന്നുകൊണ്ടാണോ അത് "ഒരു കക്ഷിയുടേത്" എന്ന് പറയുന്നത്?

1958-ൽ സഭ യോജിച്ചെന്നും, 1964-ലെ കാതോലിക്കാ വാഴ്ച ഇരുകൂട്ടരും ചേർന്ന് നടത്തിയെന്നും, പാറേട്ട് മാർ ഈവാനിയോസ് തിരുമേനി മണർകാടിന്റെ മെത്രാനായെന്നും അച്ചൻ തന്നെ എഴുതി. ആ യോജിച്ച സഭയുടെ ഭരണഘടന 1934 ആയിരുന്നു. മണർകാട് മലങ്കര സഭയുടേതാണെന്ന് അച്ചൻ സ്വന്തം വാക്കുകൾ  2017-ലെ സുപ്രീം കോടതി വിധി പ്രകാരം 1934 ഭരണഘടനയ്ക്ക് വിരുദ്ധമായ ഇടവക ഭരണഘടനകളും ഉടമ്പടികളും നിലനിൽക്കില്ല. ഭൂരിപക്ഷം ഉണ്ടെന്ന് കരുതി ഒരു ഇടവകയ്ക്ക് സഭ വിട്ടുപോകാനും ആവില്ല. രണ്ടായിരമായാലും ഇരുപതിനായിരമായാലും എണ്ണം കൊണ്ട് ഉടമസ്ഥത മാറുന്നില്ല.

"മെത്രാന്റെ അനുമതി വേണ്ടാത്ത വികാരി" എന്നത് ഓർത്തഡോക്സ് സഭാവിജ്ഞാനീയമല്ല. "മെത്രാനെക്കൂടാതെ ഒന്നും ചെയ്യരുത്" എന്ന് പഠിപ്പിച്ചത് അന്ത്യോഖ്യയിലെ മാർ ഇഗ്നാത്തിയോസാണ്.

കോടതിയെ "പണവും സ്വാധീനവും" എന്ന് പഴിക്കുന്നതും, "മറ്റൊരു ലെവൽ" എന്ന് കലാപത്തിന്റെ സൂചന നൽകുന്നതും, സഹവിശ്വാസികളെ "വിഡ്ഢികൾ" എന്ന് വിളിക്കുന്നതും ഒരു പുരോഹിതന് ചേർന്നതല്ല. വാദത്തിന് ബലം കുറയുമ്പോഴാണ് ഭീഷണിക്ക് ശബ്ദം കൂടുന്നത്.

മണർകാടിന്റെ ചരിത്രം കടലാസിൽ കെട്ടിപ്പൊക്കിയതല്ല. അത് കല്ലറകളിലും കോടതി വിധികളിലും എഴുതപ്പെട്ടതാണ്.

മണർകാട് പള്ളിയിൽ പരിശുദ്ധ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്ക് വേണ്ടി നില കൊണ്ടതിൻ്റെ പേരിൽ വിഘടിത വിഭാഗത്തിൻ്റെ ഭാഗത്തൂന്ന് നിരവധി പീഡനങ്ങൾക്ക് വിധേയൻ ആയ വന്ദൃഃ ജോർജ് മൂലയിൽ അച്ചൻ്റെ പതിനെട്ടാം ചരമ വാർഷികം കടന്നുപോയി

മരിച്ചവരുടെ ശരീരം വെച്ച് വിലപേശൽ നടത്തുന്ന വിഘടിത വിഭാഗത്തിൻ്റെ ക്രൂരമായ മനസാക്ഷി ഇല്ലയ്മക്ക് ഉദാഹരണം ആണ് വന്ദ്യഃ അച്ചൻ്റെ കബർ അടക്കം പോലും മണർകാട് ഇടവക പട്ടക്കരൻ അയിരിന്നിട്ട് പോലും മണർകാട് പള്ളിയിൽ വന്ദൃഃ അച്ചൻ്റെ  ശരീരം കബർ അടക്കുവാൻ വിഘടിത വിഭാഗം സമ്മതിച്ചില്ല.

തുടർന്നു അച്ചനെ കബർ അടക്കിയത് മീനടം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ആണ്

വന്ദൃഃ അച്ചൻ്റെ മകൻ സന്തോഷ് ജോർജ് പരിശുദ്ധ മലങ്കര സഭക്ക് വേണ്ടി നില കൊണ്ടതിൻെറ പേരിൽ ഇന്നും ധാരാളം ശാരീരിക മാനസീക പീഡനങ്ങൾക്ക് വിധേയൻ ആയി കൊണ്ടിരിക്കണു നിലവിൽ  1934 ഭരണ ഘടനാ പ്രകാരം തെരഞ്ഞെടുത്ത കൈസ്ഥനി ആണ് വന്ദ്യഃ അച്ചൻ്റെ മകൻ സന്തോഷ്.വന്ദൃഃ അച്ചൻ്റെ ഓർമകൾക്ക് മുൻപിൽ ശതകോടി പ്രണാമം

 

No comments: