എന്റെ മക്കൾ
കാർപ്രാന്തന്മാരാണെന്ന്
അഭിമാനത്തോടെ
പറയുന്ന
ഉമ്മ...
ആ
പ്രാന്തിൽ
പൊലിഞ്ഞത്
മൂന്ന്
മനുഷ്യജീവനുകളാണ്."
മൂന്ന് ബാറുകളിൽ
മാറിമാറി
കയറി
മദ്യപിച്ച്,
200 കിലോമീറ്റർ
വേഗതയിൽ
മിനി
കൂപ്പർ
ഓടിച്ച്
മൂന്ന്
യുവാക്കളുടെ
മരണത്തിന്
കാരണക്കാരനായ
ഇഹ
ഡിസൈൻ
ഓണറുടെ
മകൻ,
നാട്ടുകാരോട്
ചോദിച്ചത്
ഇതാണ്:
"എന്റെ പപ്പാക്ക്
പൈസയുണ്ട്,
ബാപ്പ
നോക്കിക്കോളും!"
അവൻ പറഞ്ഞത്
സത്യമാണ്;
പണമുണ്ടെങ്കിൽ
കോടതിയേവരെ
വിലയ്ക്കുവാങ്ങാമല്ലോ!
അശ്രദ്ധയുടെയും
ധാർഷ്ട്യത്തിന്റെയും
പേരിൽ
പൊലിഞ്ഞുപോയത്
മൂന്ന്
നിരപരാധികളുടെ
ജീവനാണ്.
അത്രയും
വലിയൊരു
ദാരുണമായ
അപകടത്തിനുശേഷവും
യാതൊരു
കുറ്റബോധവുമില്ലാതെ,
അധികാരത്തിന്റെ
അഹങ്കാരത്തിൽ
"ബാപ്പ
നോക്കിക്കോളും"
എന്ന്
പറയാൻ
തോന്നുന്ന
ഈ
മനോഭാവം
എത്രമാത്രം
ഭയാനകമാണ്!
പണത്തിന്റെയും
സ്വാധീനത്തിന്റെയും
ബലത്തിൽ
ജീവനെയും
നിയമത്തെയും
വിലകെട്ടു
കാണുന്ന
ഈ
പ്രവണത
സമൂഹം
ഗൗരവമായി
ചോദ്യം
ചെയ്യേണ്ടതുണ്ട്.
തൃക്കാക്കരയിലെ
ആന്റീക്
ഷോപ്പ്
ജീവനക്കാരായ
ഇജാസ്,
ഗോപിക,
ദേവിക
എന്നിവരാണ്
ആ
കുറ്റവാളിയുടെ
അതിവേഗ
കാറിന്
മുന്നിൽ
പൊലിഞ്ഞുപോയത്.
എയർപോർട്ട്
റോഡിലെ
കടയിൽ
നിന്ന്
ചായ
കുടിച്ച്
മടങ്ങുകയായിരുന്ന
ആ
മൂന്ന്
പേരുടെ
ജീവന്
പണമുണ്ടെങ്കിൽ
വിലയില്ലെന്നാണോ?
മദ്യലഹരിയിൽ മിനി
കൂപ്പർ
ഓടിച്ച്
മൂന്ന്
ജീവനെടുത്ത
പ്രതി
സുഹൈൽ
സജീവിനും,
ഈ
അഹങ്കാരത്തിന്
കൂട്ടുനിൽക്കുന്ന
വ്യവസ്ഥിതിക്കും
എതിരെ
കടുത്ത
നിയമനടപടികൾ
തന്നെ
ഉണ്ടായേതീരൂ.
പണത്തിന്റെ
തിളപ്പിൽ
ഇത്തരം
ക്രൂരതകൾ
കാണിക്കുന്നവർക്ക്
നിയമം
ശക്തമായ
മറുപടി
നൽകണം.
പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട ആ കുടുംബങ്ങളുടെ വേദനക്കൊപ്പം നമുക്ക് നിൽക്കാം. ഇനിയൊരുവനും ഇത്തരത്തിൽ സംസാരിക്കാൻ ധൈര്യപ്പെടാത്ത തരത്തിലുള്ള ശിക്ഷ ഈ പ്രതിക്ക് ലഭിക്കട്ടെ.
ആദാരാഞ്ജലികൾ

No comments:
Post a Comment