നാളികേരത്തിന് ഇംഗ്ലീഷിൽ 'കോക്കനട്ട്' (Coconut) എന്ന് പേര് വന്നതിന് പിന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള രസകരമായ ഒരു ചരിത്രമുണ്ട്. 16-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികരാണ് തേങ്ങയ്ക്ക് ഈ പേരിട്ടത്.
ചിരട്ടയിലെ മൂന്ന് കണ്ണുകൾ കാണുമ്പോൾ കുരങ്ങിന്റെയോ അല്ലെങ്കിൽ കുട്ടികളെ പേടിപ്പിക്കാൻ ഉപയോഗിക്കുന്ന 'ഭൂതത്തിന്റെയോ' (Ghost / Goblin) മുഖം പോലെ പോർച്ചുഗീസുകാർക്ക് തോന്നി. പോർച്ചുഗീസ് ഭാഷയിൽ ഇത്തരം പ്രേതവിളികളെ 'കോക്കോ' (Coco) എന്നാണ് വിളിച്ചിരുന്നത്. ഇതിനോട് ഇംഗ്ലീഷിലെ 'നട്ട്' (Nut) ചേർന്നാണ് ഇന്നത്തെ 'കോക്കനട്ട്' എന്ന വാക്കുണ്ടായത്.

No comments:
Post a Comment