ചരിത്രം ആവർത്തിക്കാൻ മുളന്തുരുത്തി
മലങ്കര സഭയുടെ പൈതൃകവും
പൗരാണികതയും ലോകജനതയ്ക്ക് മുമ്പിൽ പ്രൗഢഗംഭീരമായി അവതരിപ്പിക്കുന്ന ദേവാലയമാണ് മുളന്തുരുത്തി മാർത്തോമൻ പള്ളി. മലങ്കര നസ്രാണികളുടെ വീറും വീര്യവും സിരകളിലൂടെ ഒഴുകുന്ന ഒരു ഇടവക. താതൻ മാർത്തോമ, മലയാള മണ്ണിൻ്റെ നെഞ്ചിൽ കൊളുത്തിയ വിശ്വാസത്തെ ഉയർത്തിപ്പിടിക്കുവാൻ, കാതോലിക്കേറ്റിൻ്റെ കീഴിൽ അടിയുറച്ചു നിൽക്കുവാൻ, മുളന്തുരുത്തിയുടെ മക്കൾ ഇക്കാലമത്രയും യാത്ര ചെയ്തത് കനൽവഴികളിലൂടെയാണ്. ആ നെഞ്ചുറപ്പും, ആവേശവും തലമുറ തലമുറയായി തുടർന്നുകൊണ്ടിരിക്കുന്നു.
150 വർഷങ്ങൾക്ക് മുമ്പ് മലങ്കര സഭയുടെ ഗതിവിഗതികളെ നിർണയിച്ച ചരിത്രസംഭവമായ മുളന്തുരുത്തി സുന്നഹദോസിന് വേദിയായ മുളന്തുരുത്തിയുടെ പുണ്യഭൂമി വീണ്ടും ഒരു മലങ്കര അസോസിയേഷനു കൂടി വേദിയാവുകയാണ്..2026 ആഗസ്റ്റ് 27-ാം തീയതിയാണ് ആ മഹാസമ്മേളനം

No comments:
Post a Comment