സതീശൻ നിലപാടുകളിൽ ഉറച്ചു വി വിശ്വസിക്കുന്ന വ്യക്തി
ജനവികാരം കൈപിടിച്ച നേതാവ്; ഒന്നാമനായി സതീശൻ, മുഖ്യമന്ത്രി കസേരയിലേക്ക് വി,ഡി സതീശൻ എത്തിയിരിക്കുന്നു.കേരളത്തിന്റെ മുൻ പ്രതിപക്ഷ നേതാവും,മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ തന്റെ ശക്തമായ നിലപാടുകളിലൂടെയും രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും, അഴിമതിക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും, നിയമസഭയിലെ മികച്ച വാക്ചാതുരിയും അദ്ദേഹത്തെ ജനങ്ങൾക്ക് പ്രിയങ്കരനാക്കുന്നു.
ജനങ്ങളാണ് ഏറ്റവും വലിയ ശക്തി എന്ന് സതീശൻ തിരിച്ചറിഞ്ഞിരിക്കുന്നു .കേരള സംസ്ഥാനത്തിന്റെ 13-മത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനെ വലിയ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും കൂടിയാണ് സ്വാഗതം ചെയ്യുന്നത്. പൊതുസമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച ശക്തവും വ്യക്തവുമായ നിലപാടുകൾ സാധാരണ ജനങ്ങളിൽ പ്രത്യാശയും വിശ്വാസവും വളർത്തിയിട്ടുണ്ട് എന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു.
“ആരെല്ലാം തിരസ്കരിച്ചാലും സത്യത്തിന്റെയും നീതിയുടെയും ഉറച്ച ബോധ്യത്തിൽ നിലപാട് ഉള്ളവനായി നിലകൊള്ളണം” എന്ന ഭാഗ്യസ്മരണാർഹനായ പരി.ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ ബാവായുടെ വാക്കുകൾ അദ്ദേഹത്തിന്റെ പൊതുജീവിതത്തിൽ അന്വർത്ഥമാകുന്നതായി കാണുന്നു.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും സാമൂഹിക ഐക്യവും സംരക്ഷിച്ചുകൊണ്ട്, കാലഘട്ടം ആവശ്യപ്പെടുന്ന പുരോഗമനപരമായ മാറ്റങ്ങളും സുസ്ഥിര വികസനവും നടപ്പാക്കുവാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. നീതിയുടെയും സത്യത്തിന്റെയും
പ്രവാചകനായി അദ്ദേഹം മാറണം
ജനത്തിന്റെ ഭൂരിപക്ഷ തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയായിരുന്നു. എംഎൽഎമാരും പാർട്ടി നേതാക്കളും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കീഴ്വഴക്കം മാറ്റിവയ്ക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം നിർബന്ധിതമായി.ഘടകകക്ഷികളുടെ താത്പര്യങ്ങളും പരിഗണിച്ചു. വിജയിച്ചാലും പാർട്ടിയെ ദുർബലമാക്കിയേക്കാവുന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കുന്നതിലും പാർട്ടി ജാഗ്രത പാലിച്ചു. ഒടുവിൽ പ്രഖ്യാപനമുണ്ടായി. പരിമിതികളുണ്ടെങ്കിലും ജനാധിപത്യത്തിന്റെ അനിവാര്യ പരിഹാരമായ ഭൂരിപക്ഷഹിതമാണ് നടപ്പായിരിക്കുന്നത്. പക്ഷേ, വിയോജിച്ചവരെയും മാനിക്കുന്നതാണ് ജനാധിപത്യത്തിന്റെ മഹത്വം. അന്തസായ പ്രതികരണമാണ് കെ.സി. വേണുഗോപാൽ നടത്തിയത്.
വി.ഡി. സതീശനെ അഭിനന്ദിച്ചും പാർട്ടി വിധേയത്വം ആവർത്തിച്ചുമുള്ള മാന്യമായ പ്രതികരണത്തിന് ഒട്ടും താമസമുണ്ടായില്ല. എത്ര പരിഭവമുണ്ടെങ്കിലും രമേശ് ചെന്നിത്തലയ്ക്കും പാർട്ടിയെ ധിക്കരിച്ച പാരന്പര്യമില്ല. മുറിവുകൾ ഉണക്കേണ്ടിവരും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണവും പക്വതയോടെയായിരുന്നു. ചെന്നിത്തല പ്രിയങ്കരനായ നേതാവാണെന്നും കെ.സി. വേണുഗോപാൽ തനിക്ക് പൂർണ പിന്തുണ നൽകിയെന്നും പറഞ്ഞ അദ്ദേഹം ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ടീമായി പ്രവർത്തിക്കണമെന്നും കൂട്ടിച്ചേർക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ 10 ദിവസത്തെ സംഭവവികാസങ്ങളിൽ കോൺഗ്രസിനു പഠിക്കാനേറെയുണ്ട്. നീണ്ടകാലം അധികാരമില്ലാതിരുന്നിട്ടും കിട്ടിയ അവസരത്തിൽ നേതാക്കൾ തങ്ങളുടെ വ്യക്തിതാത്പര്യങ്ങൾ പുറത്തെടുത്തു. നേതാക്കളും പരോക്ഷമായി പങ്കെടുത്ത തെരുവ്-സമൂഹമാധ്യമ തർക്കമൊക്കെ ജനാധിപത്യത്തിന്റെ സൗന്ദര്യവും വിസ്മയവുമായി വിഴുങ്ങാൻ എല്ലാവരെയും കിട്ടിയെന്നു വരില്ല.
മുഖ്യമന്ത്രിപ്രഖ്യാപനത്തിനു പിന്നാലെ, ഇന്നലെ പിണറായി വിജയനെ സിപിഎം പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കുകയും ചെയ്തതോടെ പുതിയ നിയമസഭ സജീവമാകുമെന്നുറപ്പായി. കണ്ടുകണ്ടങ്ങിരിക്കെ മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവും പ്രതിപക്ഷനേതാവിനെ മുഖ്യമന്ത്രിയുമാക്കിയത് ജനാധിപത്യത്തിനു മാത്രം സാധ്യമായ അറ്റകുറ്റപ്പണികളാണ്. അതിനിയുമുണ്ടാകും. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും തങ്ങളുടേതായ അഭിപ്രായങ്ങളും രാഷ്ട്രീയവുമുണ്ട്.
പക്ഷേ, ഈ സംസ്ഥാനത്തിന്റെ പ്രശ്നങ്ങളെ അടിമുടി അറിയാവുന്ന രണ്ടുപേരും ക്രിയാത്മകമായി സഹകരിച്ചാൽ നമ്മുടെ പ്രതിസന്ധികൾ അവസരങ്ങളായി മാറുമെന്നതിൽ സംശയമില്ല. കേരളത്തിന് അതു മതി. സഹകരിക്കാവുന്ന
മേഖലകളിലൊക്കെ
പ്രതിപക്ഷം സഹകരിക്കണം . അനാവശ്യ ഹർത്താലുകളും സമരമുറകളും ഒഴിവാക്കണം എം ഒരു പുതു കേരളം സൃഷ്ടിക്കാൻ എല്ലാവർക്കും ഒരുമയോടെ സഹകരിക്കാം
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment