അഷ്‌ടമുടി കായലിലെ അത്ഭുത ദ്വീപ് സാംബ്രാണികോടി
അഷ്ടമുടി കായലിന്റ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സാംബ്രാണിക്കൊടി, ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യം അടുത്തറിയാനാകുന്ന ഒരു മനോഹരമായ ദ്വീപാണ് ഇത് . കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാംബ്രാണിക്കൊടി. സമൃദ്ധമായ കണ്ടൽക്കാടുകൾ നിറഞ്ഞ ജലപാതകളുടെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് സാമ്പ്രാണിക്കൊടിയുടെ പ്രത്യേകത.സഞ്ചാരികൾക്ക് മത്സ്യബന്ധനം, ചെമ്മീൻ ശേഖരണം, എന്നിങ്ങനെ നിരവധി രസകരമായ കാഴ്ചകൾ കാണാം
പ്രദേശവാസികൾ ഈ കപ്പലുകളെ 'ചംബ്രാണി' എന്ന് വിളിക്കുകയും പിന്നീട് ഈ സ്ഥലം സാംബ്രാണിക്കോടി എന്നറിയപ്പെടുകയും ചെയ്തതായാണ്, അഷ്ടമുടി കായലിന്റെ നടുവിലുള്ള തുരുത്ത് എന്ന നിലയിലാണ് സാബ്രാണിക്കോടി സഞ്ചാരികളുടെ ഹൃദയത്തിലേറിയത്. സാമ്പ്രാണിക്കോടി അഷ്ടമുടി കായലിന്റെ മനോഹരമായ നെഞ്ചിൽ വിരിഞ്ഞിരിക്കുന്ന, ശാന്തിയും പ്രകൃതിസൗന്ദര്യവും ഒരുമിച്ച് അനുഭവിക്കാനാകുന്ന ഒരു ചെറുദ്വീപാണ്. പ്രൊഫ്.ജോൺ കുരാക്കാർ 7 പ്രാവശ്യം ഈ അത്ഭുത ദ്വീപ് സന്ദർശിച്ചിട്ടുണ്ട്.
കേരള കാവ്യ കലാ സാഹിതി
കൊട്ടാരക്കര

No comments:
Post a Comment