Pages

Saturday, March 7, 2026

കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് വാർഷിക റിപ്പോർട്ട്- 2024-25

 

കേരള പാലിയേറ്റിവ്  കെയർ  ഇനിഷ്യേറ്റിവ്

വാർഷിക  റിപ്പോർട്ട്- 2024-25

അശോക് കുമാർ ,ജനറൽ സെക്രട്ടറി

ജോസ്  ഏബ്രഹാം   ജോ ,സെക്രട്ടറി

മെനു ജോൺ  റീജിണൽ  ട്രസ്റ്റി

 

കൊട്ടാരക്കര കേന്ദ്രമായി  2011   സംസ്ഥാന  വ്യാപകമായി  പ്രവർത്തനമേഖല  ഉൾപ്പെടുത്തിക്കൊണ്ട്   രൂപീകരിച്ച  ഓർ സംഘടനയാണ്  കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് .തിരുവിതാംകൂർ  കൊച്ചിൻ  ചാരിറ്റബിൾ  ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു   വരുന്ന  ഒരു  സമിതിയാണിത് . കേരളത്തിലെ ആശുപത്രികളും ആതുരാലയങ്ങളും  കേന്ദ്രമാക്കിയാണ്    സംഘടനാ പ്രവർത്തിക്കുന്നത് . പ്രൊഫ . ജോൺ കുരാക്കാർ  സാറാണ് ഇതിൻറെ  സ്ഥാപക പ്രസിഡന്റ് , കുരാക്കാർ എഡ്യൂക്കേഷൻ  കേന്ദ്രത്തിൽ വച്ചാണ് ആദ്യത്തെ യോഗം കൂടിയത് . 2011   കൊട്ടാരക്കര സെൻറ്  ഗ്രീഗോറിയോസ്  കോളേജിലെ  നാഷണൽ സ്ക്കീമിന്റെ  സഹായത്തോടെ  100 കുട്ടികൾക്ക് 2 ദിവസത്തെ പരിശീലനം  കൊട്ടാരക്കര താലൂക്ക്  ആശുപത്രിയിൽ  വച്ച് നൽകി . പരിശീലനത്തിന്  ഡോ , ജയശങ്കറിന്റെ  .നേതുത്വത്തിൽ  5 ഡോക്ടർമാർ നേതൃത്വം  നൽകി. പരിശീലനം   ലഭിച്ച  വിദ്യാർത്ഥികൾ   കൊട്ടാരാക്കര പഞ്ചായത്തിൽ നടത്തിയ  ആരോഗ്യ സർവേയിലൂടെ  150  കിടപ്പു രോഗികളെ  കണ്ടെത്തി .അർഹരായ രോഗികൾക്ക്  പുതിയതായി ആരംഭിച്ച പാലിയേറ്റിവ് കെയർ  ബെഡ്ഷീറ്റും മറ്റ്   സഹായങ്ങളും നൽകി . കൊറോണ  തുടങ്ങിയ മറ്റ്  കാരണങ്ങളാൽ  സംഘടനയുടെ പ്രവർത്തനം കുറെ കാലം  നടന്നില്ല .2023   സംഘടന കൂടുതൽ ശക്തിയോടെ  പ്രവർത്തന രംഗത്താണ് , കേരള പാലിയേറ്റിവ്  കെയർ  ഇനിഷ്യേറ്റിവ് ൻറെ  വിദ്യാത്ഥി  വിഭാഗമായ  പാലിയേറ്റിവ് ക്ലബ്ബിന്റെ ഉത്ഘാടനം  കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ  പ്രവർത്തിക്കുന്ന  ഫാഷൻ ടെക്നോളജി   സ്ഥാപനത്തിൽ വച്ച്  2024 പ്രൊഫ്, ജോൺ കുരാക്കാർ .  ഉത്ഘാടനം  ചെയ്തു . മാതാ ഗുരുപ്രീയ , ഡെപ്യൂട്ടി കളക്ടർ  ശ്രി, ബി അനിൽ കുമാർ , എസ് പി  പ്രദീപ് കുമാർ  ശ്രി കെ .  രാജുകുട്ടി  എന്നിവർ പങ്കെടുത്തു .

റിപ്പോർട്ട് വർഷത്തിൽ  എല്ലാം  മാസവും  പാലിയേറ്റിവ്   സമ്മേളനം  നനടത്തിയിട്ടുണ്ട്   , 2024-2025 വർഷത്തിൽ 15 പാലിയേറ്റിവ്ണ്  യോഗങ്ങൾ  നടന്നിട്ടുണ്ട് .ചില പ്രധാന പ്രവർത്തങ്ങൾ  ഇവിടെ ചേർക്കുന്നു .

കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ്, കേരള കാവ്യ കലാ സാഹിതി, റൗണ്ട് സർക്യൂട്ട് ഫിലിംസ് എന്നിവയുടെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 28 ന് വാർഷിക സമ്മേളനവും " വയോജനങ്ങളും പാലിയേറ്റിവ് കെയറും ' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി.യോഗത്തിൽ കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് പ്രസിഡന്റ് പ്രൊഫ. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു.പത്തനാപുരം ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ വാർഷികം ഉത്ഘാടനം ചെയ്തു.

കൊട്ടാരക്കര കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ. സി രാജു പുസ്തക പ്രകാശനം നിർവഹിച്ചു യോഗത്തിൽ സിനിമ സീരിയൽ നടൻ സതീഷ് വെട്ടിക്കവല, ശ്രി. പല്ലിശേരി, അലക്സ് മാമ്പുഴ, റൗണ്ട് സർക്യൂട്ട് ഫിലിം ഡയറക്ടർ കെ സുരേഷ് കുമാർ, അശോക് കുമാർ, കുഞ്ഞച്ചൻ പരുത്തിയറ, നീലേശ്വരം സദാശിവൻ, കെ. രാജുകുട്ടി,. മെനു ജോൺ, അച്ചൻ കുഞ്ഞ്, ഡോ. ഗംഗാധരൻ നായർ, ഡോ. വെള്ളിമൺ നെൽസൻ, പ്രൊഫ. മോളി കുരാക്കാർ,പോലീസ് ഇൻസ്പെക്ടർ വാസുദേവൻ നായർ എന്നിവർ പ്രസംഗിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 7 പേർക്ക് അവാർഡുകൾ നൽകി ആദരിച്ചു.

1 -പാലിയേറ്റിവ് അവാർഡ്

ഷൈനി . എസ് ,പാലിയേറ്റിവ് നഴ്സ്

റൗണ്ട് സർക്യൂട്ട് ഫിലിം അവാർഡ് രണ്ടു പേർക്ക്

1 മംഗലം ബാബു ( സിനിമ രംഗത്തു അരനൂറ്റാണ്ടു കാലത്തെ സേവനം .റൗണ്ട് സർക്യൂട്ട് ഫിലിമിൻറെ 13 ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച വ്യക്തി '

2 - ഹാരിസൺ ലുക്ക് . മികച്ച ഫോട്ടോഗ്രാഫി ,നിരവധി അവാർഡുകൾ ഇതിനകം കിട്ടിക്കഴിഞ്ഞു 'റൗണ്ട് സർക്യൂട്ട് ഫിലിമിൻറെ രണ്ടാമത്തെ ചിത്ര ലഭിച്ചിട്ടുണ്ട് മായ " വിൽക്കാനുണ്ട് വിദ്യ " എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് ഹാരിസൺ ആയിരുന്നു .കേരളകാവ്യ കാലാ സാഹിതി പരിസ്ഥിതി അവാർഡ്മുൻ ലേബർ ഓഫീസർ ആർ ഗീതക്ക് . നിരവധി അവാർഡുകൾ ഇതിനകം ലഭിച്ചിട്ടുണ്ട് .കേരള കാവ്യ കലാ സാഹിതി സാഹിത്യ പ്രോൽസാഗാന അവാർഡ് രണ്ടു പേർക്ക്

1 - ലതാപയ്യാളിൽ . ലത അടുത്ത കാലത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു,2 -ഷക്കീല അസീസ് നിരവധി ലേഖനങ്ങൾ ,കഥകൾ കവിത എന്നിവ രചിട്ടുണ്ട് .കേരള കാവ്യ കലാ സാഹിതി ബിസിനസ് അവാർഡ്കെ. തങ്കച്ചൻ അഞ്ജനം , ലൈഫ് ഇൻഷുറൻസ് രംഗത്ത് 35 വർഷത്തെ വിജയകരമായ സേവനം .നീലേശ്വരം സദാശിവൻ സ്വാഗതം പറയും. ശ്രി. കുഞ്ഞച്ചൻ പരുത്തിയറ,ഡോ.ഗംഗാധരൻ നായർ, ശ്രീസതീഷ് വെട്ടിക്കവലാ, ശ്രി കെ. രാജു കുട്ടി,ശ്രി. അലക്സ് മാമ്പുഴ എന്നിവർ പ്രസംഗിച്ചു ശ്രി. അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു .അച്ചൻ കുഞ്ഞ് നന്ദി രേഖപെടുത്തി.

കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ്

2024 -25 ഭാരവാഹികളുടെ പാനൽ കുഞ്ഞച്ചൻ പരുത്തിയറ അവതരിപ്പിച്ചു. അംഗങ്ങൾ അത് അംഗീകരിച്ചു.

രക്ഷാധികാരിമാർ

1 ഡോ ,എൻ.എൻ മുരളി  2 -ഡോ . മോഹൻ

പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ ,വൈസ് പ്രസിഡന്റുമാർ 1 - കുഞ്ഞച്ചൻ പരുത്തിയറ 2 -൦ഡോ .മാത്യു ജേക്കബ് 3 -അലക്സ് മാമ്പുഴ

ജനറൽ സെക്രട്ടറി

അശോക് കുമാർ ,സെക്രെട്ടറിമാർ 1 - റെഞ്ചി മൈലം 2 -ജേക്കബ് മാത്യു കുരാക്കാരൻ 3 പ്രൊഫ്. മോളി കുരാക്കാർ ,സാംസ്ക്കാരിക വിഭാഗം സെക്രട്ടറി ഡോ . മുരളീധരൻ നായർ,പഠന വിഭാഗം സെക്രട്ടറി ശ്രി .മനോജ് ടൂറിസം ,പ്രതീപ് തോമസ്, സെക്രട്ടറി, സോഷ്യൽ സർവീസ് വിംഗ് ട്രസ്റ്റിമാർ ( റീജിണൽ കൌൺസിൽ ട്രസ്റ്റിമാർ ),,1 -അഡ്വക്കേറ്റ് സാജൻ കോശി,2 -അച്ചന്കുഞ് 3 -മെനു ജൊണ് 4 ഷക്കീല അസീസ് ,5 സാം കുരാക്കാർ

കോ-ഓർഡിനേറ്റർമാർ

1 -ശ്രിമതി മാതാ ഗുരുപ്രിയ 2 -നീലേശ്വരം സദാശിവൻ 3 -വെട്ടിക്കവല പി,കെ രാമചന്ദ്റൻ 4 -ആർ. ഗീത 5 -ഡോ . നാരായണ പണ്ടാല 6 - സാബു നെല്ലികുന്നം 7 - അഡ്വ . മധു ഓഡിറ്റർ പ്രൊഫ . ഡോ ഗംഗാധരൻ നായർ യോഗത്തിൽ വച്ച് റൗണ്ട് സർക്യൂട്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു  റൗണ്ട് സർക്യൂട്ട് ഫിലിംസ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുള്ളവർക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്

. 17 പേർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു

1-Suresh Kumar,2-Prof John Kurakar,3-Dr.Jacob Kurakar4-NeelaswaramSadasivan 5-,Mangalam Babu 6-,Paul Raj7-Kunju Kozhy, 8-Achan Kunju,9-Menu John,10-Vishnu Chennappara,11-SahadevanChennappara,12-Harrison ലുക്ക13-,TulasiNeduvathoor,14-Devarajan.B,15-Vettikavala P K Ramachandran 16-,SivadasanPandikasala,17-Adv.SurendranKadakkodu5 മണിക്ക് ദേശിയ ഗാനത്തോടെ സമ്മേളനം സമാപിച്ചു.

ലോക ജലദിനാചാരണവും  ജല സെമിനാറും  നടത്തി

കൊട്ടാരക്കര കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവിന്റെ ആഭിമുഖ്യത്തിൽ 2025 ലെ ലോക ജലദിനമായ മാർച്ച് 22 ശനിയാഴ്ച്ച 3 P. M ന് കൊട്ടാരക്കര കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ "  ലോകജലദിനാചരണവും ജല സംരക്ഷണ സെമിനാറും നടത്തി  സെമിനാർ  ഡയറക്ടർ ഡോ എം. കെ പി റോയ് ഉദ്ഘാടനം ചെയതു. പ്രൊഫ. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു.

സെമിനാറിൽ ജല  സാക്ഷരത, മഴവെള്ളം കുടിവെള്ളം, ജലസംരക്ഷണം, ജലത്തിൽ കലരുന്ന മാലിന്യങ്ങൾ, നമ്മടെ കിണറുകൾ, ജല സ്രോതസുകൾ, മലിന ജലവും രോഗങ്ങളും. ജലസംരക്ഷണത്തിന്റെ  വിവിധ വശങ്ങൾ എന്നിവയെ കുറിച്ച് 15പ്രബന്ധങ്ങൾ  അവതരിപ്പിച്ചു. യോഗത്തിൽ വച്ച് ജല സംരക്ഷണ  പ്രതിജ്ഞയും എടുത്തു. സെമിനാറിൽ പ്രൊഫ. മുരളീധരൻ നായർ, ഡോ. മനു വാസുദേവൻ  ഡോ. അലക്സ് മമ്പുഴ, അഡ്വ. സാജൻ കോശി, പ്രൊഫ. മോളി കു രാക്കാർ, ശ്രീ. ജോസ് എബ്രഹാം, ശ്രീ. ജേക്കബ് മാത്യു കുരാക്കാരൻ  എന്നിവർ പ്രാബന്ധങ്ങൾ അവതരിപ്പിച്ചു.

പാലിയേറ്റിവ് സമ്മേളനം

കേരള പാലിയേറ്റിവ് ഇനിഷ്യേറ്റിവ് ന്റെ മെയ് മാസത്തെ യോഗം മെയ് 25 ന് കുരാക്കാർ എഡ്യൂ -സെന്ററിൽ വച്ച് നടത്തി. പ്രൊഫ. ജോൺ കുരാക്കാർ  അധ്യക്ഷത വഹിച്ചു. യോഗത്തിൽ അഡ്വക്കേറ്റ് സാജൻ കോശി, ശ്രി. സുരേഷ് കുമാർ, ശ്രി. വിശ്വനാഥൻ, ശ്രി. ആനന്ദൻ, പ്രൊഫ മോളി കുരാക്കാർ, ശ്രി. കുഞ്ഞുമോൻ  തോമസ്, ശ്രി സജിത്ത് കോശി, ശ്രീമതി മാതാഗുരുപ്രിയ  എന്നിവർ പ്രസംഗിച്ചു.. വിപുലമായ പാലിയേറ്റിവ് സമ്മേളനവും " വയോജനങ്ങളും പാലിയേറ്റിവ് കെയറും " എന്ന പുസ്തകത്തിന്റെ പ്രകാശനവും സംയുക്തമായി വൻ തോതിൽ  നടത്താൻ തീരുമാനിച്ചു.  ജൂലൈ മാസത്തിനു മുൻപായി 100 സാമൂഹ്യ പ്രവർത്തകരെ പാലിയേറ്റിവ് അംഗങ്ങളാക്കണമെന്നും തീരുമാനിച്ചു. അംഗങ്ങളുടെ ജന്മദിനം, വിവാഹ വാർഷികം എന്നിവ പാലിയേറ്റിവ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തണമെന്ന് തീരുമാനിച്ചു.. ഓരോ അംഗങ്ങളും ജൂലൈ മാസത്തിനു മുൻപായി കുറഞ്ഞത് 5 പേർക്കെങ്കിലും പുതിയതായി അംഗത്വത്തിലേക്ക് കൊണ്ടുവരണമെന്നും തീരുമാനിച്ചു.. അംഗങ്ങൾക്ക് വേണ്ടി പട യാത്ര, കുടുംബ സംഗമം എന്നിവ നടത്തണമെന്നും തീരുമാനിച്ചു. സ്കൂളുകളിൽ പാലിയേറ്റിവ് ക്ലബ്ബുകൾ രണ്ട് മാസതത്തിനകം രൂപീകരിക്കണമെന്നും തീരുമാനിച്ചു. യോഗം 5 പിഎം ന് സമാപിച്ചു.

കേരള പാലിയേറ്റിവ് സമ്മേളനം അനുമോദന യോഗവും

കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 5 ന് കുരാക്കാർ സെന്ററിൽ വച്ച് കേരള പാലിയേറ്റീവ് സമ്മേളനം നടത്തി യോഗത്തിൽ കേരളപാലിയേറ്റിവ് പ്രസിഡന്റ് പ്രൊഫസർ. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു. ശ്രീ. ബിജു ഗോവിന്ദ് സമ്മേളനം ഉത്ഘാടനം ചെയ്തു. കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് ജന. സെക്രട്ടറി അശോക് കുമാർ സ്വാഗതം പറഞ്ഞു. ശ്രീമതി മാതാ ഗുരുപ്രിയ പ്രാർത്ഥനക്കു നേതൃത്വം നൽകി. പാലിയേറ്റിവ് അവാർഡ് വിന്നർ മൊയ്തു അഞ്ചൽ, സിവിൽ സെന്റർ കോച്ചിങ് സെന്റർ ഡയറക്ടർ സുനിൽ കുമാർ, നീലേശ്വരം സാധശിവാൻ, സൺ ഷൈൻ സോളാർ സൊല്യൂഷൻസ് മാനേജർ ജോസ് എബ്രഹാം, കവി. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. പ്രൊഫ. മോളി കുരാക്കാർ നന്ദി പ്രകാശിപ്പിച്ചു.6 P. M ന് യോഗം സമാപിച്ചു.

കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രി. അശോക് കുമാർ അഞ്ചൽ,കോർഡിനേറ്റർ ശ്രി. വിശ്വനാഥൻ  എന്നിവർ കൊട്ടാരക്കര കലയപുരം  സങ്കേതം സന്ദർശിച്ചു. അവിടെ കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് ന്റെ യൂണിറ്റ് രൂപീകരിക്കുന്നതിനെ കുറിച്ച് സങ്കേതം ജനറൽ സെക്രട്ടറി ശ്രി. കലയപുരം  ജോസുമായി  ചർച്ച നടത്തി.

കരുതലിന്റെ കൈ നീട്ടി

കേരള പാലിയേറ്റീവ് കെയർ ഇൻഷിയേറ്റീവിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര കുരക്കാർ സെന്ററിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊതു സമ്മേളനം നടന്നു.പ്രൊഫ. ജോൺ കുരക്കാർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അശോക് കുമാർ സ്വാഗതം പറഞ്ഞുകൊണ്ട് അമുഖ പ്രഭാഷണം നടത്തി. മൈലം രാജു, റീന, ജോസ്, പോൾരാജ് പൂയപ്പള്ളി, കുഞ്ഞച്ചൻ പരുത്തിയറാ എന്നിവർ ആശയങ്ങൾ പങ്കുവച്ചു. മാത്യു നന്ദിപ്രകാശനം നടത്തി.വേദനയിൽ കഴിയുന്നവർക്കായി കരുണയും സഹാനുഭൂതിയും കൈകോർക്കുന്ന യാത്രയിൽ പങ്കാളികളായ എല്ലാ സ്നേഹമുള്ള മനസ്സുകൾക്കും നന്ദി 🙏

.

No comments: