ജലം ഒരിക്കലും പാഴാക്കരുത്
പോൾ രാജ് പൂയപ്പള്ളി
ജലം ധാരാളം ലഭിക്കുന്ന കാലാവർഷ
സമയത്ത് പോലും വെള്ളം
പാഴാക്കരുത് .ഭൂമിയില് എല്ലാവര്ക്കും ഒരുപോലെ ആവശ്യമായ വിഭവങ്ങളെ നാം കരുതലോടെ വേണം ഉപയോഗിക്കാന്. നമ്മുടെ അമിതവ്യയം മറ്റൊരാളുടെ ഉപഭോഗത്തെ ഹനിക്കുന്ന രീതിയിലാകരുത്. അത്തരം അമിത ഉപയോഗം സാമൂഹിക ക്ഷേമത്തിന് ഏറ്റവും വലിയ വിലങ്ങുതടി കൂടിയാണ്. ജലത്തെ കുറിച്ച് സംസാരിക്കുമ്പോള് കേവലം ഉപഭോഗം എന്നതിനപ്പുറം അത് ജീവന്റെ പ്രഥമ ഉപാധിയാണ്.
ജലസംരക്ഷണത്തിന്റെ അനിവാര്യത ഓര്മിപ്പിച്ച് ഒരു ജലദിനംകൂടി വരികയാണ് . മാര്ച്ച് 22 ലോക ജലദിനം. ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില് പ്രചരിപ്പിക്കാനും അറിവ് നല്കാനും ഈ ദിനം ഉപയോഗിക്കുന്നു .മാനവരാശിയുടെ നിലനില്പ്പിന് ആവശ്യമാണ്ശുദ്ധമായ വായു, ശുദ്ധമായ കുടിവെള്ളം , വിഷരഹിത ഭക്ഷണം എന്നിവ. ജലം അമൂല്യമാണ്, അത് സംരക്ഷിക്കേണ്ടത് മാനവരാശിയുടെ കടമയാണ്.
സമ്പത്തിനായി നെട്ടോട്ടമോടുന്ന മനുഷ്യര് ഭാവി തലമുറയ്ക്കായി എന്തുകൊണ്ട് കരുതി വയ്ക്കുന്നില്ല ജല സമ്പത്ത്. അധികം വൈകാതെ നമ്മുടെ മക്കള് കുടിവെള്ളത്തിനായി റോഡില് ഗുസ്തി പിടിക്കേണ്ടി വരുമെന്നോര്ക്കുക. 44 നദികളും 150 ഉപനദികളും 950 പോഷക നദികളും 9000 ചെറു കനാലുകളും ലക്ഷോപലക്ഷം കിണറുകളും കുളങ്ങളുമുള്ള ദൈവത്തിന്റെ നാടാണ് കേരളം.
മഴയുള്ള ദേശവും മണ്സൂണിന്റെ കവാടവുമായ കേരളം മാര്ച്ച്-ഏപ്രില് ആകുമ്പോള് കുടിവെള്ളം കിട്ടാത്ത ഗതികേടിലാണ്. കാലാവസ്ഥ ചതിച്ചു. കാലവര്ഷം ഉണ്ടായില്ല. ഇടവപ്പാതിയും തുലാവര്ഷവും ശുഷ്കിച്ചു എന്നിങ്ങനെ പോകുന്നു ജലക്ഷാമം തുടങ്ങുമ്പോള് ഉണ്ടാകുന്ന പരാതികള്. വരള്ച്ച നേരിടാനുള്ള ബാധ്യത സര്ക്കാരിന്റേതാണെന്നും, കുടിവെള്ളം തരേണ്ടത് സര്ക്കാരാണെന്നുമുള്ള ധാരണ ജനങ്ങളിലുള്ളത് മാറ്റിയേ മതിയാകൂ. അവകാശങ്ങള്ക്കുവേണ്ടി സമരം ചെയ്യാന് മുന്കൈ എടുക്കുന്നവര് കടമകളെപ്പറ്റി മറക്കുന്നു. ഭരണഘടന അനുശാസിക്കുന്ന പ്രകൃതി സംരക്ഷണമെന്ന മൗലിക കടമ നിറവേറ്റാന് ഓരോ പൗരനും തയാറാകണം.ജലസംരക്ഷണം നിത്യജീവിതവുമായി ബന്ധപ്പെട്ട ഒരു കാലിക പ്രശ്നമാണെന്ന ബോധം ജനങ്ങളിൽ ഉണ്ടാകണം . ജലസ്രോതസ്സുകളും തണ്ണീര്ത്തടങ്ങളും സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം വയലുകളാണ് നാടിന്റെ തണ്ണീര്ത്തടങ്ങള്. വയലുകള് നശിച്ചാല് നാടും നശിക്കുമെന്നതാണ് ചൊല്ല്. തണ്ണീര്ത്തടങ്ങള് ഭൂമിയുടെ വൃക്കകളാണ്. മഴക്കാലത്ത് കഴിയുന്നത്ര മഴവെള്ളം ശേഖരിക്കാൻ നമുക്ക് കഴിയണം .ആയുർവേദ ഗ്രന്ഥങ്ങളില് മഴവെള്ളത്തെക്കുറിച്ചും ജലത്തിന്റെ ഉപയോഗവ്യവസ്ഥയെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സൂര്യന് ഭൂമിക്കു നല്കുന്ന അമൃതിനു സമാനമായ, ജീവനെ നിലനിര്ത്തുന്ന, തൃപ്തിനല്കുന്ന, ഹൃദയത്തിന് ഹിതമായ, ബുദ്ധിക്ക് ഉണര്വുനല്കുന്ന, വ്യക്തമായി തിരിച്ചറിയാന് കഴിയാത്ത രസങ്ങളോടുകൂടിയ സ്വഛവും നിര്മലവുമായ മഴവെള്ളം കുടിക്കാന് ഏറ്റവും ഹിതമായിട്ടുള്ളതാണ്.
പാനീയം പ്രാണിനാം പ്രാണം വിശ്വമേവ ച തന്മയം. പ്രാണനുള്ളവയ്ക്കെല്ലാം പ്രാണനാണ് ജലം. ലോകംതന്നെ ജലാത്മകമാണ്. ജീവന്റെ ഉല്ഭവവും ജലത്തില്നിന്ന്. മനുഷ്യശരീരം 80ശതമാനവും ജലമാണ്. അതുകൊണ്ടുതന്നെ ജലത്തിന്റെ ഉപയോഗം വളരെ ശ്രദ്ധിച്ചുവേണം.
No comments:
Post a Comment