Pages

Monday, January 5, 2026

17 മത് ഐപ്പള്ളൂർ ഏദൻ നഗർ പുതുവത്സര ആഘോഷങ്ങളും കുടുംബ സംഗമവും നടത്തി

 

17 മത്  ഐപ്പള്ളൂർ  ഏദൻ നഗർ പുതുവത്സര  ആഘോഷങ്ങളും കുടുംബ സംഗമവും  നടത്തി


















ഐപ്പള്ള ഏദൻ നഗർ പുതുവത്സര  ആഘോഷങ്ങളും  കുടുംബ സംഗമവും 2026  ജനുവരി  4  ഞായറാഴ്ച്ച  വൈകിട്ട്  5 മണിക്ക്  കുരാക്കാർ  ഗാർഡൻസിൽ ( പ്രൊഫ്, ജോൺ കുരാക്കാർ  ന്റെ വസതി ) യിൽ വച്ച് നടത്തി .വൈകിട്ട്  5 മണിക്ക്  ഏദൻ നഗർ  പൊതുയോഗവും   നടത്തി . പ്രാർത്ഥന ഗാനത്തോടെ സമ്മേളനം ആരംഭിച്ചു . ഏദൻ നഗർ  സ്ഥാപകനും  ആദ്യത്തെ  പ്രസിഡന്റുമായ  പ്രൊഫ്, ജോൺ കുരാക്കാർ  മുഖ്യ പ്രസംഗവും  സ്വാഗതവും  നടത്തി  . ഏദൻ നഗർ  പ്രസിഡന്റ്  ശ്രി ചെറിയാൻ പി കോശി  അദ്യക്ഷത  വഹിച്ചു .

പുതുവത്സര  കേക്ക്  പ്രൊഫ്. ജോൺ കുരാക്കാർ , പ്രൊഫ്, മോളി കുരാക്കാർ  എന്നിവർ  ചേർന്ന്  മുറിച്ച്  എല്ലാവര്ക്കും വിതരണം ചെയ്തു '. കരിക്കം ഇന്റർനാഷണൽ  പബ്ലിക് സ്കൂൾ  പ്രിൻസിപ്പൽ ശ്രിമതി  ഷിബി ജോൺസൻ  പുതുവത്സര സമ്മേളനം ഉത്ഘാടനം ചെയ്തു .യോഗത്തിൽ വച്ച്  പുതിയതായി തെരഞ്ഞെടുക്കപെട്ട  മേലില പഞ്ചായത്ത് മെംമ്പർ  ശ്രിമതി മിനി ഷീജോ , ശ്രിമതി ആഷ്ലി  പ്രിൻസ്  എന്നിവരെ അനുമോദിച്ചു . അഭിനന്ദന അവാർഡുകൾ  ശ്രി കെ    രാജുകുട്ടി  വിതരണം ചെയ്തു . ഇവാഞ്ചലിക്കൽ  സഭയുടെ  വൈസ് പ്രസിഡന്റ്   ആയി   നിയമിതനായ  ശ്രി  കെ ,  രാജുകുട്ടിയെ  യോഗത്തിൽ അനുമോദിക്കുകയും  ഏദൻ  നഗർ  സ്ഥാപക പ്രസിഡന്റ്  പ്രൊഫ് ജോൺ കുരാക്കാർ  അനുമോദന പ്രസംഗം നടത്തുകയും ചെയ്തു . പുതുവത്സര സമ്മേളനം ഉത്ഘാടനം ചെയ്ത  ശ്രിമതി ഷിബി ജോൺസന്  ഷിബിയുടെ  അധ്യാപികയായ  പ്രൊഫ്. മോളി കുരാക്കാർ  പ്രത്യക  സമ്മാനം   നൽകി ആദരിച്ചു  .മുൻ പ്രസിഡന്റ്  ശ്രി പി.എം ജി കുരാക്കാർ  പ്രസംഗിച്ചു , തുടർന്ന്  നടന്ന കലാമേളയിൽ  ശ്രി സാം  കുരാക്കാർ-  ൻറെ  ഗാന സദ്യയും  ഏദൻ  നഗർ   ബാല വിഭാഗത്തിൻറെ   ഡാൻസ് പരിപാടികളും  ഉണ്ടായിരുന്നു , രാത്രി  8   മണിക്ക്  കലാപരിപാടികൾ  അവസാനിച്ചു , ജനറൽ സെക്രട്ടറി എം , തോമസ്  നന്ദി  രേഖപ്പെടുത്തി . സ്നേഹ സദ്യയോടെ പുതുവത്സര   പരിപാടികൾ  അവസാനിച്ചു .

 

എം. തോമസ്

ജനറൽ സെക്രട്ടറി  04 -01 -2026

No comments: