മുട്ടി പഴം അഥവാ
മരമുന്തിരി
ശാസ്ത്രീയ നാമം ബക്കൗറിയ കോറിട്ടിലെൻസിസ് (വൈൽഡ് ലിച്ചി )
ബ്രസീലിലെ ഏറ്റവും ജനപ്രിയഫലങ്ങളിലൊന്നാണ് ജബോട്ടിക്കാബ. 'മരമുന്തിരി' എന്ന അര്ഥത്തില് 'ബ്രസീലിയന് ഗ്രേപ്പ് ട്രീ' എന്നും പേരുണ്ട്. ആമകള് പേര് നല്കിയ പഴം, ബ്രസീലുകാര്ക്ക് എന്നും ഇഷ്ടം; മരം പൊതിയും മധുരമുന്തിരി.
മൂട്ടിപ്പഴം, മൂട്ടിപ്പുളി, മൂട്ടിക്കായ്പൻ, കുറുക്കൻതൂറി, കുന്തപ്പഴം, മൂട്ടിത്തൂറി ...പേരുകളൊരുപാടുണ്ട് ഈ അപൂർവ ഔഷധ ഫലത്തിന്. തികച്ചും വനസസ്യമായ മൂട്ടിയുടെ സവിശേഷത കണ്ടറിഞ്ഞ് തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ ബേബി എന്ന കർഷകൻ മൂട്ടികൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ കേരള കാർഷിക വകുപ്പും മൂട്ടിയെ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. ബക്കൗറിയ കോറിട്ടിലെൻസിസ് (വൈൽഡ് ലിച്ചി ) എന്നാണ് ശാസ്ത്രീയ നാമം. ദക്ഷിണേന്ത്യയിലെ നിത്യഹരിത വനങ്ങളിലാണു മൂട്ടിപ്പഴമരത്തെ സാധാരണ കാണപ്പെടുന്നത്. ആദിവാസി വിഭാഗത്തിൽപെട്ടവരും വന വിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിൽ കയറുന്നവരുമാണ് ഈ പഴം ഉപയോഗിച്ചു വന്നിരുന്നത്. എന്നാലിന്നിപ്പോൾ മൂട്ടിപ്പഴം മലയിറങ്ങുകയാണ് ,നാട്ടുകാർക്കിടയിലേക്ക്.
തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വനത്തിനുള്ളിലെ ചെറിയ ഇടവഴികളോട് ചേർന്ന് മുട്ടി മരങ്ങൾ പൂത്തു നിൽക്കുന്ന മനോഹര ദൃശങ്ങൾ നിത്യക്കാഴ്ചയാണ്. പഴ പ്രിയരായ കുരങ്ങന്മാർ മുതൽ ഇഴ ജന്തുക്കൾ വരെ വനത്തിലെ മൂട്ടി പഴത്തിന്റെ അവകാശികൾ ആണ്. പലപ്പോളും മരത്തിന്റെ താഴെ ആമകളെയും കാണാം. ഭൂതത്താൻകെട്ട് , ഇടമലയാർ , മലയാറ്റൂർ, പൂയംകുട്ടി വന മേഖലകളിൽ സുലഭമാണ്.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment