Pages

Sunday, November 30, 2025

ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് ( DR.PAULOS MAR GREGORIOUS AWARD )

 

ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അവാർഡ് 2025





മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ഭാഗ്യസ്മരണാർഹനായ ഡോ. പൗലോസ് മാർ ഗ്രീഗോറിയസ് മെത്രാപ്പോലീത്തയുടെ നാമത്തിൽ ഡൽഹി സോഫിയ സൊസൈറ്റി നൽകിവരുന്ന ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അവാർഡിന്റെ എട്ടാമത് പതിപ്പ് നവംബർ 30 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ത്യാഗരാജ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തി.

ലോകജ്ഞാനിയും മഹാപണ്ഡിതനുമായ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ചിന്തകളുമായി ചേർന്നുനിൽക്കുകയും സമൂഹത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളെയാണ് കാലാകാലങ്ങളായി അവാർഡിനെ പരിഗണിച്ചു വരുന്നത്. സ്ത്രീകൾക്ക് സമൂഹത്തിന്റെ എല്ലാ മേഖലയിലും എത്തിപ്പെടുവാൻ സാധിക്കുമെന്ന് പ്രവർത്തികൊണ്ട് കാണിച്ചുതരികയും ഭാരതത്തിന്റെ ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ചയിൽ നിർണായകമായ പങ്കുവയ്ക്കുകയും ചെയ്ത ഭാരതത്തിന്റെ അഗ്നിപുത്രി എന്നറിയപ്പെടുന്ന ഡോ. ടെസ്സി തോമസിനാണ് വർഷം അവാർഡിന് അർഹമായിരിക്കുന്നത്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണം നടത്തി, ഭാരതത്തിന്റെ മുൻ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ഓഫീസർ ആയ ശ്രീ വജാഹത്ത് ഹബീബുള്ള പുരസ്കാരം സമ്മാനിച്ചു, ഡൽഹി സർവകലാശാലയുടെ പ്രൊഫസറും അനേകം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡീനും സ്കൂൾ ഓഫ് എഡ്യൂക്കേഷൻ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രൊഫ. ശ്യാം മേനോൻ മുഖ്യപ്രഭാഷണം നടത്തി.

സ്വാഗത പ്രസംഗം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി നടത്തി, അധ്യക്ഷ പ്രസംഗം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ നിർവഹിച്ചു, മുഖ്യപ്രഭാഷണം പ്രൊഫ. ശ്യാം മേനോൻ, പ്രഭാഷണം റവ. ഫാ. ഡോ. കെ. എം. ജോർജ്, പൗലോസ് മാർഗ്രിഗോറിയോസ് പുരസ്കാര സമർപ്പണം ശ്രീ വജാഹത്ത് ഹബീബുള്ള, പുരസ്കാര സ്വീകരണ പ്രസംഗം ഡോ. ടെസ്സി തോമസ് നടത്തി.നന്ദി പ്രകാശനം റവ. ഫാ. സജി എബ്രഹാം നിർവഹിച്ചു.

 

No comments: