തെങ്ങിൽ കയറി മൂത്ത തേങ്ങ തിരഞ്ഞു കണ്ടുപിടിച്ച് പറിച്ചിടുന്ന റോബോട്ട്.കേരങ്ങളുടെ നാടായ കേരളത്തിന് മാത്രമല്ല. ലോകത്തിന് തന്നെ മുതൽകൂട്ടാകുന്ന ഒരു കണ്ടുപിടുത്തും കേരളത്തിൽ നിന്നും ഉണ്ടായിരിക്കുകയാണ്.കണ്ടുപിടിച്ചതും നിർമ്മിച്ചതായും കോഴിക്കോട് നിന്നുള്ള വെറും 23 വയസ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരൻ പേര് ആഷിൻ പി കൃഷ്ണ.
കുട്ടിക്കാലത്ത് തന്നെ ആകർഷണം തോന്നുന്ന വസ്തുക്കൾ ഒക്കെ നിർമ്മിക്കുക എന്നത് ഹോബിയായിരുന്നു ആഷിന്. ആളുകൾക്ക് ഉപകാരം ഉണ്ടാകുന്ന കണ്ടുപിടുത്തങ്ങൾ നടത്താൻ വീട്ടുകാരും അധ്യാപകരും നിർദേശിച്ചപ്പോൾ ആഷിന്റെ ചിന്ത ആ വഴിക്കായി,അവരുടെ പ്രോത്സാഹനത്തോടെ, ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്വന്തമായി Smart Android പ്രൊജക്ടർ നിർമ്മിച്ചു, പ്ലസ് ടു എത്തിയപ്പോൾ Portable Ac യൂണിറ്റ് നിർമ്മിച്ചു,
വെറുതെ നിർമ്മിക്കുക മാത്രമല്ല സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി ദേശീയ തലത്തിലേക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കേണ്ടത് ആയിരുന്നു, എന്നാൽ നിർഭാഗ്യവശാൽ ആ വർഷത്തെ തീം കൃഷി എന്നതായിരുന്നു, അതിനാൽ ആഷിന് സുവർണ്ണാവസരം നഷ്ടമായി.
അതിൽ നിരാശ തോന്നിയെങ്കിലും അവന്റെ ഉള്ളിലെ കനൽ കൂടുതൽ ശക്തമായി കത്താൻ തുടങ്ങി, ആളുകൾക്ക് കുറച്ചു കൂടെ ഉപകാരം നൽകുന്ന ഒരു മേഖല കണ്ടെത്തണം എന്നുള്ള അവന്റെ അന്വേഷണം എത്തിയത് കേരളത്തിന്റെ സ്വന്തം തെങ്ങിലാണ്.
2020 ജനുവരിയിൽ അവന്റെ ഗവേഷണങ്ങൾ ആരംഭിച്ചു, നിലവിൽ ഉള്ള മാതൃകകൾ കോപ്പി ചെയ്യാതെ സ്വന്തമായി ഒരു ഡിസൈൻ ആയിരുന്നു അവന്റെ ലക്ഷ്യം, അതിനൊപ്പം കോളേജിലെ പഠനവും ഒപ്പം കൊണ്ടുപോകണം,
Still his desire was
greater than his obstacles..
അങ്ങനെ അവൻ ഒരു പ്രോട്ടോടൈപ്പ് നിർമ്മിച്ചു 2023 ൽ കൃഷി വകുപ്പ് നടത്തിയ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന Vaiga Agri ഹാക്കത്തോണിൽ വിജയം നേടിക്കൊണ്ട് തന്റെ വരവ് പുറം ലോകത്തെ അറിയിച്ചു.
ഇത് മറ്റു ചില ആളുകളുടെ ശ്രദ്ധയിൽ പെടുകയുണ്ടായി, NABARD, Vadagara
Coconut Producer Company, പ്രൊഫസർ E ശശീന്ദ്രൻ എന്നിവരായിരുന്നു അവർ.
ഇവരുടെ സഹായത്തോടെ ഈ പ്രൊജക്റ്റ് ഒരു വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള ഫണ്ടിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആഷിന് ലഭ്യമാക്കി.
അങ്ങനെ 2023 ൽ സ്വന്തമായി ഒരു ടീമിനെ ഒക്കെ ഉണ്ടാക്കി ആഷിൻ കളത്തിലേക്ക് ഇറങ്ങി, കമ്പനി CTO ആയി ഗോകുൽ കൃഷ്ണനെയും Ai ഡിപ്പാർട്മെന്റ് ഹെഡ് ആയിട്ട് അലോഷ് ഡെന്നി എന്നിവരും പിന്നെ ഇന്റേൺഷിപ് ചെയ്യാൻ വന്നവരും ഉൾപ്പെടുന്നതായിരുന്നു ആ ടീം.
2024 ൽ Altersage Innovations എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്യപ്പെടുകയും പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലം ആകുകയും ഉണ്ടായി. അങ്ങനെ coco bot എന്ന് പേരിട്ട അവരുടെ ആദ്യത്തെ റോബോട്ട് പുറത്തിറങ്ങി.
Parachute coconut oil നിർമ്മിക്കുന്ന Mario കമ്പനി ഉൾപ്പെടെ ഇവരുടെ പ്രോഡക്റ്റ് കണ്ട് ഇഷ്ടപ്പെട്ടിട്ടുണ്ട്. ഈ റോബോട്ടിന്റെ ഭാരം പത്തു കിലോയിൽ താഴെ മാത്രമേ ഉള്ളു എന്നതും ഇവരുടെ നേട്ടമായി വിലയിരുത്തുന്നു.
ഇവരുടെ റോബോട്ട് മാത്രമാണ് വിളഞ്ഞ തേങ്ങ കണ്ടെത്താൻ Ai ഉപയോഗിക്കുന്നത്.
Kerala Startup
Mission, Maker Village, IIM കോഴിക്കോട് എന്നിവരുടെ സഹകരണത്തോടെ Coco bot ന്റെ രണ്ടാമത്തെ പതിപ്പ് നിർമ്മിക്കുകയാണ് ഈ മിടുക്കന്മാർ ഇപ്പോൾ.
ഈ വർഷം തന്നെ ഇവരുടെ രണ്ടാമത്തെ വേർഷൻ വിപണിയിൽ എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുന്നു.
അതിനോടൊപ്പം ഭാവിയിൽ fully automated ആയ നിർമ്മിത ബുദ്ധിയേ മാത്രം ആശ്രയിച്ചു തെങ്ങിൽ കയറി തേങ്ങ ഇടുന്ന റോബോട്ട് ലോകമെങ്ങും വ്യാപിക്കുന്നത് സ്വപ്നം കാണുന്നു, അതിലേക്ക് ഓരോ ദിവസവും ചുവടുകൾ വയ്ക്കുന്നു.
ഒരല്പം പ്രോത്സാഹനവും പിന്തുണയും നൽകിയാൽ ലോകത്തെ തന്നെ മാറ്റി മറിക്കുന്ന കണ്ടുപിടിത്തങ്ങൾ നിർമ്മിക്കാൻ തക്ക ശേഷിയുള്ള പ്രതിഭകൾ ഉള്ള നാടാണ് നമ്മുടേത്. ഏതെങ്കിലും ഒരു സ്കൂൾ ശാസ്ത്ര മേളയിൽ പങ്കെടുത്താൽ നമ്മൾക്കത് പൂർണ്ണ ബോധ്യമാകും. പക്ഷെ സ്വപ്നങ്ങളുടെ പിറകെ സഞ്ചരിച്ച് സാക്ഷാത്കാരം നടത്താൻ വേണ്ട തണലും ഇന്ധനവും അവർക്കിലാതെ പോകുന്നു…

No comments:
Post a Comment