Pages

Sunday, April 13, 2025

സത്യത്തോടും നീതിയോടും ചേർന്നുനിൽക്കാതെ പരാജിതരോടും അവശരോടും ചെന്നുനിൽക്കാനാണ് എന്നും സമൂഹം ഇഷ്ടപ്പെടുന്നത് '

 

സത്യത്തോടും നീതിയോടും ചേർന്നുനിൽക്കാതെ

പരാജിതരോടും അവശരോടും ചെന്നുനിൽക്കാനാണ്

എന്നും സമൂഹം ഇഷ്ടപ്പെടുന്നത് '

 

ഇനിസമാധാന ചർച്ച , സഭ യോജിപ്പ്എന്നൊന്നും മലങ്കര സഭയിലെ യാക്കോബായ വിഭാഗം പറയരുത് . അതിന്റെ കാലം കഴിഞ്ഞു . ലെബനോനിൽ വച്ച് പരിശുദ്ധ പാത്രിയർക്കീസ് വന്ദ്യ ജോസഫ് തിരുമേനിയെ മഫ്രിയാനോ ആയി വാഴിച്ചതോടെ അവർ ഒരു സമാന്തര സഭയായി പോകാൻ പാത്രിയർക്കീസ് ആഗ്രഹിക്കുന്നു എന്ന വ്യക്തം . മലങ്കരയിൽ എന്നും തന്നെ പരമാധികാരിയായി അംഗീകരിക്കുന്ന ഒരു കൂട്ടർ ഉണ്ടാകണമെന്ന് പാത്രിയർക്കീസ് ആഗ്രഹിക്കുന്നു . അതുകൊണ്ടാണ് തൻറെ കീഴിൽ മഫ്രിയാനോയെ വാഴിച്ചത് . ഒരു ശെമ്മാശനെ പോലും നിയമിക്കരുത് എന്ന ഭാരതത്തിന്റെ പരമോന്നത കോടതിയുടെ വിലക്ക് അദ്ദേഹം ലംഘിച്ചു . അടുത്ത കാലത്തായി യാക്കോബായ തിരുമേനിമാർക്ക് നാവ് വല്ലാതെ പിഴക്കുന്നു . ഒരു യാക്കോബായ തിരുമേനി പറയുന്നു " പുതിയ ശ്രേഷ്ഠ് മഫ്രിയാന തിരുമേനി ജനങ്ങളെ അസമാധാനത്തിൻറെ തുറമുഖത്തേക്ക് കൊണ്ടുപോകുമെന്ന് " ഇത് വഞ്ചനയുടെ വളർന്നു വന്ന സഭയാണെന്ന് സ്വന്തം സഭയെകുറിച്ച് ശ്രേഷ്ഠ് മഫ്രിയാന തിരുമേനി പറഞ്ഞിരിക്കുന്നു .യാക്കോബായ തിരുമേനിമാർക്ക് എന്ത് പറ്റി ? മാനസിക സംഘർഷമാണോ ?" യോജിപ്പിന് വിദൂര സാധ്യത പോലുമില്ല ."ഞാൻ ഫ്ലൈറ്റിൽ വെച്ച് ദേവലോകം കാതോലിക്കയോട് മാപ്പു പറഞ്ഞുപോലും . അപകർഷത മൂലമുള്ള ഒരു ന്യായീകരണമാണിത് .ജോസഫ് തിരുമേനി പരുമല വരും പോലെ ഓർത്തഡോൿസ്കാർ കണ്ണൂർ കേളകം പരുമല പദയാത്രകാർക്ക് കോതമംഗലത്തു പള്ളിയിൽ പ്രവേശിപ്പിക്കാൻ സമ്മതിക്കാത്തത് എന്ത് ?

കാതോലിക്ക, അത് സ്വതന്ത്ര പദവിയാണ്... സ്വതന്ത്ര സഭയുടെ പരമാധ്യക്ഷനാണ്... സഹോദരീ സഭയുടെ പരമാധ്യക്ഷമാരായ കതോലിക്ക, പാത്രിയാർക്കീസ്, മാർപാപ്പ എന്നിവരോടൊപ്പം അംശംവടിയേന്തി സ്ഥാനം ചിഹ്നങ്ങളോട് കൂടി ഏതു വേദിയിലും ഒപ്പത്തിനൊപ്പം ഇരിക്കാൻ അർഹതയുള്ള ആത്മീയ പിതാവാണ്, മലങ്കര സഭയിലെ ഭാഗമായ പാത്രിയർക്കീസ് വിഭാഗം പരിശുദ്ധ കാതോലിക്കയെ അവഹേളിക്കുന്നതും വിലകുറച്ചുകാണുന്നതും ശരിയല്ല . അർഹതയില്ലാത്ത അംഗീകാരം തൽക്കാലം ഒരു വിഭാഗം പാവപെട്ട വിശ്വാസികൾ കൊണ്ടാടുമെങ്കിലും വിവരമുള്ളവർ ചിരിക്കും . സത്യത്തെ കൂടുതൽ കാലം മൂടി വയ്ക്കാൻ

ആർക്കും കഴിയില്ല . ന്യൂസ് ചാനലുകൾ സത്യത്തെ വക്രീകരിക്കുമ്പോൾ കുറഞ്ഞ പക്ഷം ലോകത്തിലെ സഭകളുടെ ചരിത്രവും അതിലെ സ്ഥാന നാമങ്ങൾ എങ്ങനെ ഉയർന്നു വന്നൂ എന്ന് ചരിത്രവും അവർ പഠിക്കണമായിരുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: