പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പിൻഗാമിയും മലങ്കര ഓർത്തഡോൿസ് സഭയുടെ ആധിപന് അവകാശപെട്ടതും ഉപയോഗിച്ചു വരുന്നതുമായ കാതോലിക്കാബാവ എന്ന സ്ഥാനപ്പേര് മറ്റ് ക്രൈസ്തവ സഭ തലവന്മാർ ഉപയോഗിക്കുന്നത് എന്തിന് ?
1899 ലേ റോയൽ കോർട്ട് വിധിക്ക് ശേഷം ആണ് മലങ്കര സഭയിൽ രണ്ടാമത്തെ പിളർപ്പ് ഉണ്ടാകുന്നത്, അന്ന് ഔദ്യോഗിക മലങ്കര സഭ നേതൃത്തിൻറെ ചുമതല വഹിച്ചിരുന്ന മലങ്കര മെത്രാപൊലിത്താ പുലിക്കോട്ടിൽ തിരുമേനി ആയിരുന്നു . തിരുമേനി
തന്റെ സ്ഥാനം ഒഴിഞ്ഞു കൊടുത്തിട്ട് അയാലും പിളർപ്പ് ഒഴിവാക്കാൻ തയാറായിരുന്നു ."നവീകരണം എന്ന പെന്തോകോസ്ത് .ആശയങ്ങൾ ഒഴിവാക്കണമെന്ന് മാത്രമായിരുന്നു
അദ്ദേഹത്തിന്റെ നിബന്ധന . എന്നാൽ നവീകരണക്കാർ
മാർത്തോമ്മാ സഭ എന്നപേരിൽ പുതിയ സഭ ഉണ്ടാക്കി
പിന്നീട് അതിൽ നിന്ന് ഇവാഞ്ചലിസവും
പിന്നെ അനേകം പെന്തകൊസ്തു
സഭകളും ഉണ്ടായി . ഇപ്പോൾ നവീകരണക്കാർ
തങ്ങളുടെ മാതൃസഭയിലേക്ക്
വന്നു കൊണ്ടിരിക്കുന്നു , മാർത്തോമ്മാ സഭയിലെ തിരുമേനി പരിശുദ്ധ അന്ത്യക്യ പാത്രിയർക്കീസിൽ നിന്ന് വിശുദ്ധ കുർബാന സ്വീകരിക്കുന്ന
കാഴ്ച്ച എല്ലാവരും കണ്ടു . നല്ല കാര്യം . സഭകൾ യോജിച്ചു പോകുന്നത് നല്ലതാണ് .
ലോകത്തിലെ സഭകളുടെ ചരിത്രവും അതിലെ സ്ഥാന നാമങ്ങൾ എങ്ങനെ ഉയർന്നു വന്നൂ എന്ന് ചരിത്രവുംഇതര ക്രൈസ്തവ സഭാ വിഭാഗങ്ങൾ അറിയണം ' മലങ്കര ഓർത്തഡോൿസ് സഭയുടെ സ്ഥാനാനാമങ്ങൾ
മറ്റ് സഭകൾ ഉപയോഗിക്കരുത് . ഇത് കേവലമൊരു സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടമല്ല, മറിച്ച മലങ്കരയിലെ സഭയുടെ ചരിത്രത്തെ തമസ്കരിച്ച് മുന്നോട്ടു പോകരുത് . ഓരോ കാലങ്ങളിൽ ഭിന്നിച്ചു പോയവർ മാതൃസഭയെ
ശത്രു സഭയായി കാണരുത് . പിളർപ്പ് ചിലപ്പോൾ
അനിവാര്യമായേക്കാം . പക്ഷെ മാതൃ സഭയെ സൈബർ ആക്രമണത്തിലൂടെയും
നുണ പ്രചാരണത്തിലൂടെയും
തകർക്കാമെന്ന്
വ്യാമോഹിക്കരുത് .
ജോൺ കുരാക്കാർ
No comments:
Post a Comment