Pages

Friday, January 24, 2025

-മഴവെള്ളം കുടിവെള്ളം

 

-മഴവെള്ളം കുടിവെള്ളം

ഭൂമിയില്ജീവന്റെ നിലനില്പിന് ആധാരമായ മൂന്ന് ഘടകങ്ങളില്ഒന്നാണ് വെള്ളം. മണ്ണും വായുവുമാണ് മറ്റുരണ്ടെണ്ണം. മൂന്നും ഒരുപോലെ പ്രധാനം തന്നെ. ഏതെങ്കിലും ഒന്ന് ഇല്ലാതായാല്മറ്റുള്ളതിന് നിലനില്പില്ലാതാകും. നിറവും മണവും പ്രത്യേകിച്ച് ഒരു രുചിയും ഇല്ലാത്ത ഒന്നാണ് വെള്ളം.ഭൂമിയില്‍ (ഉപരിതലവിസ്തൃതിയുടെ 71 ശതമാനം) സര്വത്രയുണ്ടെങ്കിലും ജീവജാലങ്ങള്ക്ക് ഉപയോഗിക്കാവുന്ന രൂപത്തിലുള്ളത് വളരെ പരിമിതമായ അളവിലേയുള്ളു. അതുകൊണ്ടു തന്നെ ജീവാമൃതമായ ജലത്തിന്റെ ഉപയോഗം ശാസ്ത്രീയമാകണം. അത് സാധ്യമാകണമെങ്കില്‍, ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജലലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും ഉള്ള സമഗ്രമായ അവബോധം സമൂഹത്തിന്റെ സാമാന്യബോധമായി മാറണം. അതിന് വിപുലമായ ജലസാക്ഷരതക്ലാസുകൾ ആവശ്യമായി വരും. അതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് "മഴവെള്ളം കുടിവെള്ളം " ഗ്രന്ഥം. മഴവെള്ളം കുടിവെള്ളമാക്കണം,നമ്മുടെ ജലശ്രോതസുകൾ, ജല മലീനികരണം, നമ്മുടെ കിണറുകൾ, നമ്മുടെ നദികൾ, നമ്മുടെ തടാകങ്ങൾ, ചിറകൾ, തൊടുകൾ,ജലത്തിന്റെ രസതന്ത്രം, ജലശുദ്ധീകരണം,r ജലജന്യരോഗങ്ങള്‍, ജലലഭ്യത, ലോക ജല ദിനം തുടങ്ങിയ വിഷയങ്ങളെ. കുറിച്ചുള്ളപഠനങ്ങൾ ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും

ഗ്രന്ഥം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രൊഫ.ജോൺ കുരാക്കാർ

 

No comments: