ജലം ഒരു ആഗോള പ്രശ്നം
വളരെ അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. ആഗോളതാപനം പോലെ തന്നെ ആഗോളതലപ്രശ്നമായി ജലവും ഇന്നു മാറിയിരിക്കുന്നു. ജലത്തിന്റെ പ്രാധാന്യവും
മഹത്വവും
മനസ്സിലാക്കിയ പഴയതലമുറ ജലത്തിന്റെ വിവേകപൂര്വമായ ഉപയോഗം മനസ്സിലാക്കിയവരും
നിയന്ത്രിതമായ ഉപയോഗം പ്രാവര്ത്തികമാക്കിയവരും
ജലസംരക്ഷണ
മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചവരുമായിരുന്നു.
വീടുകളിലുപയോഗിച്ചിരുന്ന കിണ്ടിയും ചെടിയുടെ ചുവട്ടില്‍ കുടം വെച്ചുള്ള
ജലസേചനരീതിയും വീടുകളിലെ കാവുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയും
തലക്കുളങ്ങളും, തോടുകളുടെ ഇരുവശങ്ങളിലും കൈതപോലുള്ള ചെടികള്‍ വെച്ചുപിടിപ്പിച്ചിരുന്നതും നീരുറവകള്‍ ചോലകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവ നശിപ്പിക്കാതെ
സംരക്ഷിച്ചിരുന്നതും എല്ലാം അതിന്റെ ദൃഷ്ടാന്തങ്ങള്‍ ആണ്. ജലത്തെ സ്നേഹിച്ചവരും,
മഴയെ
ഇഷ്ടപ്പെട്ടവരുമായിരുന്നു നമ്മുടെ പിന്മുറക്കാര്‍.
കുടിവെള്ളവും ശുചിത്വവും ബന്ധപെട്ട പ്രശ്നങ്ങള്‍ നമ്മുടെ സംസ്ഥാനത്ത്
ഏറെ
രൂക്ഷമാണ്.
ഓരോ
വര്ഷക്കാലവും നമുക്ക് പകര്ച്ച വ്യാധികളുടെ
കാലമാണ്.
ഓരോ
വേനല്കാലവും കുടിവെള്ള ക്ഷാമത്തിന്റെ കാലവുമാണ്.
No comments:
Post a Comment