കേരളത്തിൽ 60 ലക്ഷത്തോളം കിണറുകള്‍, ലോകത്ത് ഒന്നാംസ്ഥാനംകേരളത്തിന്.
ശുദ്ധമായ
കുടിവെള്ളത്തിനായി ആശ്രയിക്കുന്നു
ജലസ്രോതസ്സുകളിൽ ഒന്നാണ്
കിണറുകൾ. കിണറുകളുടെ
സാന്ദ്രതയിൽ ലോകത്ത്
ഒന്നാംസ്ഥാനത്താണ് കേരളം.
ഏതാണ്ട് 60 ലക്ഷത്തോളം
കിണറുകളാണ് സംസ്ഥാനത്തുള്ളത്.
എന്നാൽ ഇന്ന്
പല കിണറുകളിലേയും
കുടിവെള്ളം ഉപയോഗശൂന്യമാകുന്ന
തരത്തിലേക്കാണ് നീങ്ങുന്നത്.
മനുഷ്യന്റെ അനിയന്ത്രിതമായ
ഇടപെടലുകൾമൂലം പ്രകൃതി
വിഭവമായ ജലസ്രോതസ്സുകളുടെ
നാശത്തിന് ഇടയാക്കിയിരിക്കുകയാണ്.
രാത്രിയുടെ മറവിൽ
സെപ്റ്റിക് മാലിന്യം,
ചപ്പുചവറുകൾ, ആടുമാടുകളുടെയും
മറ്റും അവശിഷ്ടങ്ങളൊക്കെ
ഭാണ്ഡങ്ങളിലാക്കി കുടിവെള്ളസ്രോതസ്സുകളായ
കിണറിനടുത്തും മറ്റു
പുറംതള്ളുന്ന കാഴ്ച
കേരളത്തിൽ സർവ്വസാധാരണമാണ്.
ശുദ്ധജലത്തിന്റെ
ലഭ്യത കുറയുന്നതോടൊപ്പം
അതിന്റെ ഗുണനിലവാരത്തിലും
വ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ്
പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ
കണക്ക് പ്രകാരം
ഓരോ എട്ട്
സെക്കന്റിലും ഒരു
കുഞ്ഞ് ജലജന്യരോഗം
മൂലമോ ജലവുമായി
ബന്ധപ്പെട്ട അസുഖം
മൂലമോ മരണപ്പെടുന്നുണ്ട്.
നമുക്കിടയിൽ കണ്ടുവരുന്ന
രോഗങ്ങളിൽ 80% ജലത്തിലൂടെ
പകരുന്നവയാണ്. മഞ്ഞപ്പിത്തം,
കോളറ, വയറുകടി
മതലായ ജലജന്യരോഗങ്ങൾക്ക്
മുഖ്യകാരണം നമുക്ക്
ലഭിക്കുന്ന ശുദ്ധമായ
കുടിവെള്ളത്തിന്റെ അഭാവമാണ്.
കിണറുകളെ
തുറന്ന കിണർ,
കുഴൽ കിണർ
എന്നിങ്ങനെ രണ്ട്
വിഭാഗങ്ങളായി തിരിക്കാം.
ഈ കിണറുകളിലെ
ജലത്തിന്റെ പ്രധാന
സ്രോതസ്സുകൾ പരിസരപ്രദേശത്തെ
മണ്ണിലൂടെ ഊർന്നിറങ്ങുന്ന
മഴവെള്ളമാണ്. അത്കൊണ്ട്
തന്നെ ഈ
മണ്ണിനെ മലിനമാകാതെ
സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ
വീടും പരിസരവും
വൃത്തിഹീനമായ ചുറ്റുപാടിലാണെങ്കിൽ
ആ മണ്ണിലൂടെ
ഒലിച്ചിറങ്ങുന്ന വെള്ളവും
മാലിന്യം നിറഞ്ഞതായിരിക്കും.
ഒരു
മനുഷ്യൻ ദിവസേന
ശരാശരി 400 ഓളം
ദശലക്ഷം ബാക്ടീരിയകളെയാണ്
മലത്തിലൂടെ പുറത്ത്
വിടുന്നത്. ഇതിലും
എത്രയോ മടങ്ങാണ്
ചില പക്ഷികളുടെയും
മൃഗങ്ങളുടെയും വിസർജ്യത്തിൽ
അടങ്ങിയിരിക്കുന്നത്. ഈ
ബാക്ടീരിയയിൽ പലതും
മാരകമായ രോഗാണുക്കളാണ്.
വീട്ടുവളപ്പിലും താൽക്കാലിക
കുഴികളിലും ടാങ്കുകളിലും
ശേഖരിക്കപ്പെടുന്ന മലം
പലപ്പോഴും സ്ഥലപരിമിതി
കാരണംകുടിവെള്ളത്തിന് ഉപയോഗിക്കുന്ന
കിണറുകൾക്ക് സമീപത്തായിരികും.
മൂന്നോ നാലോ
സെന്റ് ഭൂമിയിൽ
വീടും കിണറും
വെയ്ക്കുന്ന കേരളത്തിൽ
കിണറും സെപ്റ്റിക്
ടാങ്കും തമ്മിലുള്ള
അകലം 7 1/2 മീറ്റർ
ആക്കുക വഴി
കോളിഫോം, ഇ.കോളി
എന്നീ ബാക്ടീരിയയുടെ
സാന്നിദ്ധ്യം കിണർ
വെള്ളത്തിൽ ഉണ്ടാകാനിടയുണ്ട്.
നഗരങ്ങളിലെ കിണറുകളിൽ
80 ശതമാനം ബാക്ടീരിയകളാൽ
മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്നാണ്
സി.ഡബ്ല്യു.ആർ.ഡി.എം
നടത്തിയ പഠനത്തിൽ
വ്യക്തമാകുന്നത്. കുന്നമംഗലം
ഗ്രാമപഞ്ചായത്തിൽ വാട്ടർകാർഡ്
പദ്ധതിയുടെ ഭാഗമായി
നടത്തിയ പഠനത്തിൽ
നിന്നും 90% കിണറുകളിലും
ബാക്ടീരിയയുടെ സാന്നിദ്ധ്യം
കണ്ടെത്തുകയുണ്ടായി.
അശ്രദ്ധയാണ്
കിണർ വെള്ളം
മലിനമാക്കാൻ കാരണം.
ഏതെങ്കിലും പക്ഷിമൃഗാദികൾ
കിണറ്റിൽ വീണ്
ചീഞ്ഞളിഞ്ഞു വെള്ളത്തിന് ദുർഗണ്ഡം
വരുമ്പോഴാണ് നാം
കിണർ വെള്ളത്തെ
ശ്രദ്ധിക്കുവാൻ തുടങ്ങുന്നത്.
കിണറിന്റെ ഉപരിതലം
വലയോ മറ്റോ
ഉപയോഗിച്ച് മൂടുകയാണെങ്കിൽ
ചപ്പുചവറുകളും മരത്തിന്റെ
ഇലകളും മറ്റും
കിണറ്റിലേക്ക് വീഴുന്നത്
തടയാനാകും. കൂടാതെ
കാക്കയും മറ്റും
മാലിന്യങ്ങൾ കൊണ്ടിടുന്നതും
ഒഴിവാക്കാൻ കഴിയും.
ഒരു
പുതിയ കിണർ
കുഴിക്കുമ്പോൾ അവ
കക്കൂസ്, കുളിമുറി,
അഴുക്കുചാൽ, കാലിത്തൊഴുത്ത്
മുതലായവയിൽ നിന്നും
വളരെ അകലത്തിൽ
നിർമ്മിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
കിണറിന് ചുറ്റും
മലിനജലം കെട്ടിനിൽക്കാൻ
യാതൊരു കാരണവശാലും
അനുവദിക്കരുത്. അതുപോലെ
കിണറിനടത്ത് കുളിക്കുന്നതും
വസ്ത്രങ്ങൾ അലക്കുന്നതും
പ്രോത്സാഹിപ്പിക്കപ്പെടാൻ പാടുള്ളതല്ല.
കിണർവെള്ളം കോരിയെടുക്കുവാൻ
ഉപയോഗിക്കുന്ന ബക്കറ്റും
കയറും എപ്പോഴും
വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
കിണറിന്
ആൾമറകെട്ടുന്നതുമൂലം അന്യവസ്തുക്കളും
ജീവജാലങ്ങളും കിണറിലേക്ക്
വീഴുന്നതും മഴക്കാലത്ത്
ഉപരിതല ജലം
നേരിട്ടിറങ്ങുന്നതും തടയാൻ
പറ്റും. ആൾമറക്ക്
ചുറ്റും അരമീറ്റർ
വീതിയിൽ അൽപ്പം
ചെരിച്ച് പ്ലാറ്റ്ഫോം
കെട്ടുന്നതും നല്ലതാണ്.
കിണറിനടുത്ത് ഓവുചാലോ
മറ്റോ ഉണ്ടെങ്കിൽ
അതിലെ വെള്ളം
കിണറിലേക്ക് എത്താതിരിക്കാൻ
പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കിണർവെള്ളം
ശുദ്ധീകരിക്കുന്നതിന് ചിലർ
കിണർവാഴ പോലുള്ള
ചെടികൾ ഉപയോഗിക്കുന്നത്
സർവ്വസാധാരമാണ്. കിണർവാഴക്കും
മറ്റും ഇരുമ്പുപോലുള്ള
ലോഹങ്ങളെ ഒരു
പരിധിവരെ പിടിച്ചെടുക്കുവാൻ
കഴിവുണ്ടെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ
അത് ചിലപ്പോൾ
ഉപദ്രവമായിത്തീരാറുണ്ട്. അതിന്റെ
ഇലകളും മറ്റും
ചീഞ്ഞളിഞ്ഞ് ജലത്തിൽ
കലരാനും പൂച്ച,
പട്ടി പോലുള്ള
മൃഗങ്ങൾ കിണറ്റിൽ
വീണാൽ കാണാതിരിക്കാനും
സാധ്യതയുണ്ട്.
കിണർവെള്ളത്തിൽ
ബാക്ടീരിയ വൈറസ്,
പ്രോട്ടോസോവ എന്നിവ
കൂടാതെ സാധാരണ
കണ്ടുവരുന്ന ഘടകങ്ങളാണ്
നൈട്രേറ്റുകളും ഫോസ്ഫേറ്റുകളും.
കിണറിന് തൊട്ടടുത്ത്
ഉപയോഗിക്കുന്ന രാസവളങ്ങളുടെ
ആധിക്യമൂലമാണ് ഇങ്ങിനെ
സംഭവിക്കുന്നത്. നൈട്രേറ്റുകളുടെയും
ഫോസ്ഫേറ്റുകളുടെയും സാന്ദ്രത
കൂടുമ്പോൾ കിണറ്റിൽ
പായൽ വളരാനുള്ള
സാദ്ധ്യത കൂടുതലാണ്.
വർഷത്തിലൊരിക്കൽ
പ്രത്യേകിച്ച് വേനൽക്കാലത്ത്
കിണർ വൃത്തിയാക്കേണ്ടത്
അത്യാവശ്യമാണ്. കിണറ്റിലെ
ചെളിയും മറ്റും
നീക്കം ചെയ്തു
ബ്ലീച്ചിംഗ് പൗഡർ
ഉപയോഗിച്ച് കിണർ
ശുദ്ധമാക്കണം. ബ്ലീച്ചിംഗ്
പൗഡറിലെ ക്ലോറിൻ
ആണ് വെള്ളത്തിലെ
ബാക്ടീരിയകളെയും മറ്റും
ഉൻമൂലനം ചെയ്യുന്നത്.
1000 ലിറ്റർ വെള്ളത്തിന്
5 ഗ്രാം എന്ന
തോതിൽ ബ്ലീച്ചിംഗ്
പൗഡർ ഉപയോഗിക്കാവുന്നതാണ്.
കിണറ്റിലെ വെള്ളത്തിന്റെ
അളവ് നിർണ്ണയിച്ചതിന്
ശേഷം എത്ര
ഗ്രാം ബ്ലീച്ചിംഗ്
പൗഡർ ഉപയോഗിക്കണമെന്ന്
കണക്കാക്കി അവ
ഒരു ബക്കറ്റിൽ
എടുത്തതിന് ശേഷം
മുക്കാൽ ഭാഗം
വെളളം ഒഴിച്ച്
നല്ലപോലെ ഇളക്കണം.
അരമണിക്കൂർ കഴിഞ്ഞതിന്
ശേഷം ഊറിയ
ക്ലോറിൻ ലായനി
കിണറ്റിലേക്ക് ഒഴിച്ച്
ബക്കറ്റ് കൊണ്ട്
നന്നായി ചലിപ്പിക്കേണ്ടതാണ്.
യാതൊരു കാരണവശാലും
ബക്കറ്റിനടിയിൽ ഊറിക്കൂടിയ
വെളുത്ത അവക്ഷിപ്തം
കിണറ്റിലേക്ക് ഒഴിക്കാതിരിക്കുവാൻ
ശ്രമിക്കേണ്ടതാണ്. ഈ
ശുദ്ധീകരണ പ്രക്രിയ
വൈകുന്നേരങ്ങളിൽ ചെയ്യുകയാണെങ്കിൽ
പിറ്റേന്ന് രാവിലെ
തന്നെ കിണർവെള്ളം
ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.
കിണർവെള്ളത്തിന്റ അളവ്
കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ
കിണറ്റിലെ ഓരോ
പടവിനും ഒരു
ചെറിയ തീപ്പെട്ടികൂട്
എന്ന തോതിൽ
കണക്കാക്കി ബ്ലീച്ചിംഗ്
പൗഡർ ഉപയോഗിക്കാവുന്നതാണ്.
ജലത്തിലെ
ബാക്ടീരിയ നശിക്കുന്നതോടൊപ്പം
തന്നെ വെള്ളത്തിലടങ്ങിയിട്ടുള്ള
ഇരുമ്പിന്റെ അംശം
കുറയ്ക്കുന്നതിനും ക്ഷാരഗുണം
ഇല്ലാതാക്കുന്നതിനും ഈ
ശുദ്ധീകരണപ്രക്രിയ സഹായിക്കുന്നു.
അത്പോലെ ജലം
നല്ലപോലെ വെട്ടിതിളപ്പിച്ചാലും
രോഗാണുക്കളെ നശിപ്പിക്കാനും
ജലത്തിലെ അമ്ലസ്വഭാവം
നീറ്റുകക്ക അഥവാ
കുമ്മായം ഉപയോഗിച്ച്
കുറച്ചുകൊണ്ടുവരാവുന്നതാണ്.
മഴക്കാലത്ത്
കിണർവെള്ളം കലങ്ങാനുള്ള
സാധ്യത ഏറെയാണ്.
ഈ കലക്കൽ
ആലം അഥവാ
അലൂമിനിയം സൾഫേറ്റ്
എന്ന രാസപദാർത്ഥം
ഉപയോഗിച്ച് നിർമാർജനം
ചെയ്യാവുന്നതാണ്. കിണർവെള്ളത്തിലെ
നിറം, ദുർഗന്ധം
എന്നിവ അകറ്റാൻ
ചിരട്ടക്കരിയോ ചാർക്കോളോ
കിണറ്റിൽ ഇടുന്നത്
നല്ലതാണ്. കിണർ
വെള്ളത്തിൽ പ്രത്യേകിച്ച്
കുഴൽകിണറിൽ സാധാരണ
കണ്ടുവരുന്ന ഒരു
ലോഹമാണ് ഇരുമ്പ്.
ഇരുമ്പിന്റെ ആധിക്യം
വെള്ളത്തിന് മഞ്ഞ
കലർന്ന തവിട്ടുനിറം
ഉണ്ടാകും. തത്ഫലമായി
അയൺ ബാക്ടീരിയ
ഉണ്ടാവുകയും ജലോപരിതലത്തിൽ
ഒരു പാടപോലെ
കാണപ്പെടുകയും ചെയ്യുന്നു.
വേനൽകാലത്ത് ജലവിതാനം
കുറയുന്ന സമയത്താണ്
ഈ പ്രതിഭാസം
കൂടുതലായി കാണപ്പെടുന്നത്.
ബ്ലീച്ചിംഗ് പൗഡർ
അയേൺ ഫിൽട്ടറുകൾ
മുതലായവ ഉപയോഗിച്ച്
ഇരുമ്പിൽ ഗാഢത
കുറച്ചുകൊണ്ടുവരാവുന്നതാണ്.
കുടിവെള്ളത്തെ
അറിഞ്ഞ് ഉപയോഗിക്കുന്നത്
ഒരു വ്യക്തിയെ
സംബന്ധിച്ചിടത്തോളം നല്ല
ലക്ഷണമാണ്. നാം
കുടിക്കുന്ന ജലത്തിൽ
ഏതെല്ലാം പദാർത്ഥങ്ങൾ
അലിഞ്ഞുചേർന്നിരിക്കുന്നുണ്ടെന്ന് അവ
അധികമായാൽ ആരോഗ്യപ്രശ്നങ്ങൾ
എന്തൊക്കെയായിരിക്കുമെന്നെല്ലാം അറിയേണ്ടത്
അത്യാവശ്യമാണ്. കുടിവെള്ളത്തെക്കുറിച്ച്
ഒരവബോധം സാധാരണ
ജനങ്ങൾക്ക് ഉണ്ടാക്കാനാണ്
രാജ്യത്ത് ആദ്യമായി
പൈലറ്റ് പ്രോജക്ട്
എന്ന നിലയിൽ
വാട്ടർകാർഡ് പദ്ധതി
കുന്ദമംഗലം പഞ്ചായത്തിൽ
നടപ്പിലാക്കിയത്. കുന്ദമംഗലത്തെ
എല്ലാ കിണറുകളിലേയും
കുടിവെള്ളം ടെസ്റ്റ്
ചെയ്ത് ഒരു
കാർഡ് രൂപത്തിൽ
കുടുംബനാഥന് നൽകുന്ന
പദ്ധതിയാണിത്.
ജലഗുണനിലവാര
പ്രശ്നങ്ങൾ പരിഹരിക്കുന്നതോടൊപ്പം
തന്നെ ജല
ലഭ്യതയും ഉറപ്പ്
വരുത്തുവാൻ വാട്ടർകാർഡ്
പ്രോജക്ടിലൂടെ സാധ്യമാകും.
കേരളത്തിലെ എല്ലാ
പഞ്ചായത്തുകളിലും ഈ
പദ്ധതി നടപ്പിലാക്കാനുള്ള
ശ്രമത്തിലാണ് സി.ഡബ്ല്യു.ആർ.ഡി.എം.
കിണർവെള്ളം ശുദ്ധമാക്കി
വെക്കേണ്ടത് നമ്മുടെ
ഓരോരുത്തരുടെയും കടമയാണ്.
അത് മലിനീകരിക്കപ്പെടാതിരിക്കാനുള്ള
മുൻകരുതലുകൾ നാം
ഇപ്പോഴേ ചെയ്യേണ്ടിയിരിക്കുന്നു.
പ്രൊഫ.
ജോൺ കുരാക്കാർ
No comments:
Post a Comment