Pages

Monday, January 20, 2025

32--ജലം ജീവന്റെ നിലനിൽപ്പിന്

 

32--ജലം ജീവന്റെ നിലനിൽപ്പിന്

ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ദ്രാവകമാണ് ജലം അഥവാ വെള്ളം. മനുഷ്യ ശരീരത്തിൽ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്. ശുദ്ധജലത്തിന് നിറമോ, മണമോ, രുചിയോ ഇല്ല . ഖരം , ദ്രാവകം , വാതകം എന്നീ മൂന്ന് അവസ്ഥകളിലും ജലം കാണപ്പെടുന്നു. ദ്രാവകാവസ്ഥയെ സൂചിപ്പിക്കാനാണ് ജലം എന്ന പദം ഉപയോഗിക്കുന്നത്. ഭൂമിയിൽ വിവിധ രൂപത്തിൽ ലഭ്യമായ ജലത്തിൻറെ ആകെ അളവ് 140 കോടി ഘന കിലോമീറ്റർ ആണെന്ന് യു എൻ പി കണക്കാക്കിയിട്ടുണ്ട്. ഭൂതലത്തിൻറെ 71% ഭാഗം ജലത്താൽ ആവൃതമാണ്.ലോകത്തിലെ മൊത്തം വെള്ളത്തിൻറെ 97 ശതമാനവും സമുദ്രങ്ങളിൽ ആണുള്ളത് .ശേഷിക്കുന്ന 3% ഇതിൻറെ മുക്കാൽപങ്കും മഞ്ഞു മലകളിലും ഹിമാനി മലകളിലും ആണ് ഉള്ളത് .ഇനി നമുക്ക് ജലത്തിന്റെ ചരിത്ര പ്രാധാന്യത്തെ പറ്റി ഒന്ന് നോക്കിയാലോ? ‘ജനവാസമുള്ളഎന്നുംസമ്പന്നമായഎന്നും അർത്ഥമുള്ളഅബാദ്എന്നാ പേർഷ്യൻ വാക്കുംവളർച്ച പ്രാപിക്കുന്നഎന്നർത്ഥമുള്ളഅബാദിഎന്ന പേർഷ്യൻ വാക്കുംജലംഎന്നർത്ഥമുള്ളഅബ്എന്നീ വാക്കുകളിൽ നിന്നും ഉടലെടുത്തതാണ് ജലം.

ഇനി നമുക്ക് ജലത്തിൻറെ രാസ ഘടനയെ പറ്റി ഒന്ന് പരിചയപ്പെടാം. ജല തന്മാത്ര ഹൈഡ്രജൻറെയും ഓക്സിജൻറെയും ആറ്റങ്ങൾ അടങ്ങിയ ഒരു സംയുക്തമാണ്. ജലത്തിൻറെ രാസവാക്യം H2O എന്നാണ്. മൂന്ന് അവസ്ഥകളിലും പ്രകൃതിയിൽ കാണപ്പെടുന്ന ഒരേ ഒരു വസ്തു ജലമാണ് .വസ്തുക്കളെ ലയിപ്പിക്കാനുള്ള ഇതിൻറെ കഴിവിനെ കണക്കാക്കി ജലത്തെ സാർവത്രിക ലായകം എന്നും വിളിക്കാറുണ്ട്. ജലത്തിൻറെ മറ്റൊരു വലിയ പ്രത്യേകതയാണ് പ്രതലബലം.

അടുത്തതായി ജലത്തിൻറെ കൂടുതൽ സവിശേഷതയെ കുറിച്ച് അറിയാനായി നമുക്കൊന്ന് മിഴി തുറക്കാം. 1781 ജോസഫ് പ്രീസ്റ്റ്ലി ആണ് കൃത്രിമമായി ജലം ഉൽപ്പാദിപ്പിച്ചത്. ഖരാവസ്ഥയിൽ കുറഞ്ഞ സാന്ദ്രത ,ഉയർന്ന ദ്രവണാങ്കം , തിളനില, ലായകത്വം തുടങ്ങിയവ ജലത്തിൻറെ സവിശേഷഗുണങ്ങളാണ്. ജലം അന്തരീക്ഷോഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യാനുള്ള കാരണം അറിയാമോ? ജലത്തിന്റെ തന്മാത്രാ ഘടനയലുള്ള പ്രത്യേകത മൂലം ഹൈഡ്രജൻ ബന്ധനം ഉണ്ടാകുന്നു. ഓരോ തന്മാത്രകളും ഇത്തരത്തിലുള്ള നാല് ബന്ധനം സാധ്യമാണ് .ആയതിനാൽ തന്മാത്ര ശൃംഖലകൾ രൂപംകൊള്ളുന്നു. ഇപ്പോൾ ജലം അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യാനുള്ള കാരണം മനസ്സിലായില്ലേ. ഇനി ജലത്തിൻറെ ഉയർന്ന തിളനിലയും ദ്രവണാങ്കത്തിനും കാരണമെന്താണ്? ജലത്തിലുള്ള കൂടിയതോതിലെ ഹൈഡ്രജൻ ബന്ധനങ്ങളാണ് ഇതിന് കാരണം. ഇനി ഉയർന്ന തിളനിലക്ക് കാരണം എന്താണെന്ന് അറിയാമോ? ഹൈഡ്രജൻ ബന്ധനങ്ങൾ തന്മാത്രകളെ പരസ്പരം ബന്ധിപ്പിച്ചു നിൽക്കുന്നു. അധിക ഊഷ്മാവിലെ ബന്ധനങ്ങൾ ഭേധിക്കാൻ സാധ്യമാകൂ. ഇതാണ് ഉയർന്ന തിളനിലക്ക് കാരണമാകുന്നത്. ജലത്തിൻറെ തിളനില 100 ഡിഗ്രി സെൽഷ്യസാണ്.

പി എച്ച് മൂല്യം ജലത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് നിർവഹിച്ചിരിക്കുന്നത്. ഇനി നമുക്ക് ജലത്തിൻറെ ഭൗതിക ഗുണങ്ങളൊന്ന് പരിചയപ്പെട്ടാലോ.. ഹൈഡ്രജൻ ആറ്റങ്ങൾ ഓക്സിജൻ ആറ്റങ്ങളുമായി 105 ഡിഗ്രി കോണിലായിരിക്കും സ്ഥിതിചെയ്യുന്നത്. ധ്രുവിത സ്വഭാവമുള്ളതിനാൽ ജലതന്മാത്രകൾ എപ്പോഴും അണിചേർന്നു നിൽക്കുവാൻ ശ്രമിക്കുന്നു. താപനില സീറോ ഡിഗ്രി സെൽഷ്യസൊ അതിൽ താഴെയോ ആവുമ്പോൾ തന്മാത്രകളുടെ ഗതികോർജ്ജം കുറവായിരിക്കും. അവസ്ഥയിൽ ചൂടാക്കുമ്പോൾ ഗതികോർജ്ജം കൂടുകയും തത്ഫലമായി തന്മാത്രകൾ സ്വതന്ത്രമായി ചലിക്കുകയും ചെയ്യുന്നു. പ്രതിഭാസമാണ് ദ്രവീകരണം. താപനില 4 ഡിഗ്രി സെൽഷ്യസിൽ അധികമായാലോ കുറഞ്ഞാലോ ജലസാന്ദ്രത കുറയുകയും വ്യാപ്തം കൂടുകയും ചെയ്യുന്നു. പ്രതിഭാസമാണ് ജലത്തിൻറെ അസാധാരണ വികാസം എന്നറിയപ്പെടുന്നത്. (Anomalous expansion of water).

ജലം ഭൂമിയിൽ അല്ലാതെ മറ്റ് എവിടെയെങ്കിലും ഉണ്ടോ? ഭൂമിയും പുറമേ വ്യാഴത്തിൻറെ ഉപഗ്രഹമായ യൂറോപ്പ, ശനിയുടെ ഉപഗ്രഹമായ എൻസിലാഡസ് ,ചൊവ്വ ,ചന്ദ്രൻ എന്നിവിടങ്ങളിലും ജലത്തിൻറെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജലത്തിന് നാം സമുദ്രത്തിൽ എല്ലാം നോക്കുമ്പോൾ നീല നിറം കാണാറുണ്ട് അതിന് കാരണമെന്താണ്? ജലം ഇൻഫ്രാറെഡ് കിരണങ്ങളെ പൂർണമായി ആഗിരണം ചെയ്യുന്നു വിദ്യുത്കാന്തിക രാജിയിൽ ഇൻഫ്രാറെഡ് കിരണങ്ങൾക്ക് തൊട്ടടുത്തുള്ള വർണ്ണമായ ചുവപ്പിനെയും ചെറിയ അളവിൽ ജലം ആഗിരണം ചെയ്യുന്നു .ഇക്കാരണത്താലാണ് കൂടിയ അളവിലുള്ള ജലം നീല നിറത്തിൽ കാണുന്നത്. ഇനി നമുക്ക് വിവിധതരം ജലത്തിൻറെ പേര് ഒന്ന് പരിചയപ്പെടാം. ശുദ്ധജലം, സമുദ്രജലം, കഠിനജലം, ഘനജലം, മൃദുജലം, ധാതുജലം എന്നിവയാണ്.

ഇതെല്ലാം പറയുമ്പോഴും ജലമലിനീകരണത്തിനെ പറ്റി പറയാതിരിക്കാൻ വയ്യ. ഭൂരിഭാഗവും മനുഷ്യൻ കാരണമാണ് ജലം മലിനമാകുന്നത്. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ ജലത്തിൽ കലരുന്നത് ജലമലിനീകരണത്തിന് ഇടയാക്കുന്ന ഒരു സംഭവമാണ് .ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ .അതുകൊണ്ടുതന്നെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു .ഇങ്ങനെയൊക്കെ സമൂഹത്തിൽ നടക്കുമ്പോഴും ജലത്തിൻറെ മൂല്യം തിരിച്ചറിഞ്ഞ് അതിനെ സംരക്ഷിക്കുവാൻ വേണ്ടി ഒരുപാട് അന്താരാഷ്ട്ര ജല സംഘടനകൾ ഉണ്ടായിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് ഇൻറർനാഷണൽ വാട്ടർ ഹിസ്റ്ററി അസോസിയേഷൻ ,വേൾഡ് വാട്ടർ കൗൺസിൽ, ഗ്ലോബൽ വാട്ടർ പാർട്ണർഷിപ്, ഇൻറർനാഷണൽ കമ്മീഷൻ ഓൺ ഇറിഗേഷൻ ആൻഡ് ഡ്രെയിനേജ്തുടങ്ങിയവ. കൂടാതെ ഐക്യരാഷ്ട്രസംഘടന 2003 അന്താരാഷ്ട്ര ശുദ്ധജല വർഷം ആയി ആചരിച്ചു. ജലത്തിൻറെ പ്രാധാന്യം മനസ്സിലാക്കി 1993 മുതൽ എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിച്ചുവരുന്നു .അതുകൊണ്ട് തന്നെ ഓരോ തുള്ളി ജലവും അമൂല്യമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ജലത്തിൻറെ മൂല്യം മനസ്സിലാക്കി മറ്റുള്ളവർക്ക് അത് മനസ്സിലാക്കി കൊടുത്തു ജലത്തെ പാഴാക്കാതിരിക്കുക.

പ്രൊഫ. ജോൺ കുരാക്കാർ

 

No comments: