GOOD MORNING DOCTOR
മുഖവുര
ദൈവത്തിൻറെ കരുണയാൽ ഭീതിജനകമായ മരണത്തിനു മുന്നിലൂടെ ജീവിതത്തിലേക്ക് വീണ്ടും കടന്നു വന്ന ഒരു വ്യക്തിയാണ് ഞാൻ. 2021 നവംബര് മുതൽ 2022 നവംബര് വരെ ക്യാന്സറിനോട് പടവെട്ടി വിജയിച്ച ഞാൻ എന്നെ സ്നേഹിക്കുന്ന ആളുകളുടെ ഇടയിലേക്ക് വന്നിരിക്കുകയാണ്. സ്നേഹമുള്ള ആളുകൾ ചുറ്റുമുള്ളപ്പോൾ ജീവിതം തീർച്ചയായും മനോഹരം തന്നെയാണ് . ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റ് അനേകം നല്ല മനുഷ്യരുടെയും പ്രാർത്ഥനകളും ആശ്വാസവചനങ്ങളുമാണ് എന്നെ ഈ രോഗത്തിൽ നിന്നും രക്ഷിച്ചത് . ചികിത്സയുടെ തുടക്കം മുതൽ ദൈവ കൃപ അനുഭവിച്ച ഒരാളാണ് ഞാൻ , 2021 നവംബര് മാസത്തിലാണ് ഞാൻ അർബുദരോഗിയാണെന്ന് അറിയുന്നത് . വൻകുടൽ, തൈറോയ്ഡ് ഗ്ലാൻഡ് എന്നീ എന്നീ പ്രധാന അവയവങ്ങളിൽ മുഴ കണ്ടെത്തിയതാണ് ആശുപത്രിവാസത്തിനു ഇടയാക്കിയത് .
തന്റെ ജീവിതത്തെ ഉലയ്ക്കാൻ മാത്രം പോന്നൊരു കൊടുംകാറ്റായിരുന്നു അത്. മുഴ യുടെ വലിപ്പം ചെറുതായിരുന്നില്ല " എന്തിനാണ് ഇങ്ങനെ ഒരു ജന്മമെന്നുപോലും ആ ആശുപത്രി വരാന്തയിൽ ഇന്ന് ഞാൻ ചിന്തിച്ചു ..പക്ഷെ ഞാൻ ഭീരു ആയിരുന്നില്ല ' എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞു ഭാര്യയും മകളും മകനും കരഞ്ഞോയിട്ടുണ്ടാകുമോ ? എനിക്കറിയില്ല ? എനിക്കുവേണ്ടി അവരുടെ കണ്ണ് നിറഞ്ഞ ഓരോ നി മിഷവും എന്റെ ഹൃദയം പിടച്ചിട്ടുണ്ടാകും " കരയരുതെന്ന് ഒരായിരം തവണ എന്റെ മനസ്സിനോടും ഞാൻ പറഞ്ഞിട്ടുണ്ട് ,എന്നിട്ടും അതൊന്നും മുഖവിലക്കെടുത്തില്ല , എല്ലാത്തിനും ഒരു അതിരുണ്ട് എന്ന് നമ്മൾ പറയാറില്ലേ ? വേദനക്കും ഒരതിരുണ്ട് , ആ അതിരുകൾ ലംഘിക്കപ്പെട്ടു കഴിയുമ്പോൾ വേദനയും നമ്മളെ സ്പർശിക്കുകയില്ല . കരായണമെന്നുണ്ടാകും പക്ഷെ കണ്ണീർ വരില്ല ഒരു പരിധിയിലധികം തണുപ്പറിയുമ്പോൾ മരവിച്ചു പോകുകയില്ലേ ? അതുപോലെ ദുഃഖം കൊണ്ടും നാം മരവിച്ചു പോകും. ഹൃദയത്തിനുള്ളിൽ ഒരു വലിയ കല്ല് ഇരിക്കുന്നതുപോലെ എനിക്ക് തോന്നി . കനം കൊണ്ട് ഞാൻ തളരുമെന്നു തോന്നി , രോഗത്തിന്റെ തീവ്രത ഡോക്ടറിൽ നിന്ന് മനസിലാക്കിയ ഞാൻ തിടുക്കത്തിൽ എഴുന്നേറ്റ് വരാന്തയിലേക്ക് പോയി .
എന്നെ ഒരു പുതു ജീവിതത്തിലേക്ക് കൊണ്ടുവന്നത് എൻറെ സഹധർമ്മിണി മോളി ,മകൾ ഡോ .മഞ്ജു കുരാക്കാർ മരുമകൻ ശ്രി കുര്യൻ അരിമ്പൂർ മകൻ മനു കുരാക്കാർ മരുമകൾ സൂര്യ എന്നിവരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനമാണ് . സൂര്യയുടെ പിതാവ് മോൻസിയും മാതാവ് രശ്‌മിയും സദാസമയം ഞങ്ങളൊപ്പം ഉണ്ടായിരുന്നു . സൂര്യയുടെ സഹോദരൻ ആകാശും എനിക്ക് വലിയ സഹായമായിരുന്നു . രോഗവിവരം ഞാൻ അധികം പേരോട് പറഞ്ഞില്ല . എന്റെ ശിഷ്യനും എന്റെ പള്ളി വികാരിയുമായ റവ ഫാദർ സാജൻ തോമസിനോട് മാത്രമാണ് പറഞ്ഞത് . അച്ചൻ " പറഞ്ഞത് ഇങ്ങനെ ആയിരുന്നു " സാർ ധൈര്യമായി ആശുപത്രിയിൽ പോകണം ഇന്ന് മുതൽ സാർ സുഖമായി വരുന്നതുവരെ ഞൻ ഓരോ ദിവസവും വിശുദ്ധ കുർബാനയിൽ സാറിനെ ഓർത്തു പ്രാർത്ഥിക്കും " ഫാദർ സാജൻ തോമസിനും എന്റെ സഹോദരങ്ങൾക്കും അല്ലാതെ മറ്റാർക്കും എൻറെ രോഗവിവരം അറിയില്ലായിരുന്നു . നേരെ ഞാൻ കൊച്ചിയിലേക്ക് പോകുകയായിരുന്നു .2022 എന്റെ ജന്മദിനം ഡോക്ടർമാർ അമൃത ആശുപത്രിയിൽ വച്ച് നടത്തിയ വാർത്തയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് എല്ലാവരും എന്റെ ആശുപത്രി വാസവും രോഗവിവരവും അറിയുന്നത് . അനേകം പേര് എനിക്കുവേണ്ടി പ്രാർത്ഥിച്ചു . കുണ്ടറ അളിയൻ ശ്രി പി.സി തോമസും പെങ്ങളും കുടുംബവും ഇളയ സഹോദരി ഷീലയും സാബുവും നൂറുകണക്കിന് സുഹൃത്തുക്കളും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്രയും പെട്ടെന്ന് ചെയ്തു സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു .
എനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദിയുമുണ്ട് തിരുവനന്തപുരത്തു നിന്ന് കടമ്പനാട് മാവിയുടെ മകൻ പ്രൊഫ്, കൊച്ചുകോശി മിക്കപ്പോഴും എന്നെ വിളിച്ച് ചികിൽസയുടെ പുരോഗതി അന്വഷി ക്കുമായിരുന്നു . കലയപുരം മാവി കൊട്ടാരക്കര വിട്ടിൽ വന്നതും ദീഘനേരം സംസാരിച്ചതും ആശ്വാസകരമായിരുന്നു . സഹധർമ്മിണി മോളിയുടെ സഹോദരിമാരായ ശ്രിമതി ജോളി ചേച്ചി {ചുള്ളിക്കൽ } ശ്രിമതി ഗീത ചേച്ചി (ത്രിശ്ശൂർ ) കൊച്ചുമോൾ ചേച്ചി കൊല്ലം എന്നിവരുടെ ആശ്വാസ വാക്കുകൾ എനിക്ക് ധൈര്യം പകരാൻ ഉത്കുന്നവയായിരുന്നു . റവ ,ഫാദർ ജോസഫ് മാത്യു ഫാദർ ഡോ . ഓ തോമസ് , ഫാദർ പ്രൊഫ് . ജോർജ് വര്ഗീസ് , ഫാദർ അലക്സ് പറങ്കിമാംമൂട്ടിൽ ഫാദർ ജോർജ്‌കുട്ടി തുടങ്ങിയവർ
എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും എന്റെ ആരോഗ്യ സ്ഥിതി അന്വേഷിക്കുകയും ചെയ്തവരാണ് .
ജനാലക്കപ്പുറത്ത് മഴപെയ്യുമ്പോൾ ഹൃദയഭാരത്തോടെ തൈറോയിഡ് ഓപ്പറേഷൻ കഴിഞ്ഞു അമൃത ഗെസ്റ ഹൌ സിൽ കഴിയുമ്പോഴും APR സർജറിക്ക് ശേഷം ആശുപത്രിയിൽ കഴിയുമ്പോഴും എന്റെ ഇളയ സഹോദൻ ശ്രി ജോർജ് കുരാക്കാർ ഉണ്ടായിരുന്നു . ഞാൻ അനുഭവിച്ച വേദനകളും യാതനകളും മനസിലാക്കിയ വ്യക്തിയായിരുന്നു ജോർജ് കുരാക്കാർ , ഞാൻ അമൃതയിൽ ആയിരുന്ന ഒരു വർഷക്കാലം കൊട്ടാരക്കരയിലെ വീടും കുരാക്കാർ സെന്ററും നോക്ടത്തിയത് ശ്രി ജേക്കബ് കുരാക്കാർ , ശ്രിമതി മേഴ്‌സി ജേക്കബ് എന്നിവരാണ് . കീമോയും റേഡിയേഷനും കഴിഞ്ഞു ഇടവേളകളിൽ കൊട്ടാരക്കര വീട്ടിൽ ചെല്ലുമ്പോൾ ദിവസേന ഇളം കരിക്കും പഴവർഗ്ഗങ്ങളും കൊണ്ടുതന്ന ജേക്കബ് കുരാക്കാർ ,ബോബി കരാക്കാർ , ശോഭ എന്നിവർക്ക് നന്ദി പറയാൻ വാക്കുകളില്ല . അതുൽ കുരാക്കാർ അമൃതയിൽ മെഡിക്കൽ വിദ്യാർത്ഥി ആയതിനാൽ മിക്കപ്പോഴും ആശുപത്രിയിൽ ഉണ്ടായിരുന്നത് സഹായമായിരുന്നു. സാലിയും മിക്കപ്പോഴും ആശുപത്രിയിൽ വരുമായിരുന്നു .
"കാണുമ്പോൾ സംസാരിക്കാൻ എല്ലാവര്ക്കും കഴിയും എന്നാൽ കാണാതാവുമ്പോൾ എവിടെ എന്ന് തീർക്കാൻ നമ്മെ സ്നേഹിക്കുന്നവർക്ക് മാത്രമേ കഴിയൂ "കുറെ നാൾ കാണാതാരിരുന്നപ്പോൾ എന്റെ ഗുരുനാഥരും സഹപ്രവർത്തകരുമായ പ്രൊഫ് അ ച്ചാമ്മ ടീച്ചർ പ്രൊഫ്, കെ. ജെ ചെറിയാൻ സാർ , പ്രൊഫ്. കെ.ജി മാത്യു സാർ പ്രൊഫ്, കെ.എസ്.ലീലാമ്മ ടീച്ചർ പ്രൊഫ് ടി'ജെ ജോൺസൻ സാർ എന്നിവർ മിക്കപ്പോഴും വിളിച്ചു് ആരോഗ്യസ്ഥിതി തിരക്കിക്കൊണ്ടിരുന്നു .
സർജറികൾക്ക് ശേഷമാണ് ഞാൻ കൂടുതൽ മാനസിക സംഘർഷം അനുഭവിച്ചത് . ഈ അവസരത്തിൽ എന്നെ ആശ്വസിപ്പിച്ചവർ നിരവധിയാണ് . കോളേജിലെ എൻറെ ഡിപ്പാർട്മെന്റിലെ സഹപ്രവർത്തകരെ എനിക്ക് മറക്കനാവില്ല , കൂടാതെ ഡോ . തോമസ് പണിക്കർ പ്രൊഫ്, ലൂസി പണിക്കർ പ്രൊഫ്, ജനാർദ്ദനൻ പിള്ള സാർ, പ്രൊഫ്, ഗോമതി ടീച്ചർ , പ്രൊഫ്, വര്ഗീസ് ജോൺ പ്രൊഫ്, ജെസ്സി ടീച്ചർ , പ്രൊഫ്. ജേക്കബ് തോമസ് പ്രൊഫ്, സാറാമ്മ , ശ്രി ,മാധവൻ പിള്ള സാർ , ഡോ വില്യംസ് , പ്രൊഫ് സുശീല പ്രൊഫ് സാബു , പ്രൊഫ് ,കെ.സി രാജു പ്രൊഫ് ഗ്രേസൺ , പ്രൊഫ് ജോൺസൻ , പ്രൊഫ് ജി ജേക്കബ് പ്രൊഫ് .ജോൺ പണിക്കർ , ഡോ ജേക്കബ് ജോൺ തുടങ്ങിയ അധ്യാപകർ എന്നെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തവരാണ് . ഞാൻ സൗഖ്യത്തോടെ മടങ്ങി വരാൻ പള്ളികളിലും ക്ഷേത്രങ്ങളിലും വഴിപാടുകൾ നടത്തിയ നിരവധി വ്യക്തികളുണ്ട്.
എന്റെ ഭാര്യ സഹോദരൻ ശ്രി ജോർജ് ജേക്കബ് ,ആനി, നിഥുൻ ,നവീൻ എന്നിവരുടെ ത്യാഗപൂർണ്ണമായ സേവനം മറക്കാനാവില്ല വിഷമാവസ്ഥയിൽ കഴിഞ്ഞിരുന്ന ഏതാനം ദിവസങ്ങളിൽ രാവും പകലും നിഥുൻ എന്നോടൊപ്പം ആശുപത്രിയിൽ താമസിച്ചത് ഒരിക്കലും മറക്കാനാവില്ല . എൻറെ പ്രീയപ്പെട്ട സുഹൃത്തുക്കളായ നീലേശ്വരം സദാശിവൻ ശ്രി സുരേഷ്‌കുമാർ , ഡോ എബ്രഹാം കരിക്കം , അച്ചൻ കുഞ്ഞു ,ശ്രി കുഞ്ഞച്ചൻ പരുത്തിയറ , അഡ്വ . സാജൻ കോശി ,ഡോ എസ് ,അഹമ്മദ് ശ്രി .എം തോമസ് ശ്രി മത്തായികുട്ടി എന്നവരുടെ ആശ്വാസ വചനങ്ങൾക്ക് നന്ദിയുയുണ്ട് .
ഞാൻ തുടർ ചികിത്സക്കായി മുംബൈ യിൽ ആയിരുന്നപ്പോൾ ആസ്‌ട്രേലിയയിൽ നിന്ന് സഹോദരൻ ശ്രി ജോസ് കുരാക്കാർ എന്നെ കാണുന്നതിനായി മുംബൈയിൽ വരികയും ഒരു ദിവസം എന്നോടൊപ്പം താമസിച്ചത് എനിക്ക് ആശ്വാസമായിരുന്നു , ന്യൂയോർക്കിൽ നിന്ന് മോളിയുടെ സഹോദരി സുസൻജോർജും { [പ്രേമാ }കുടുംബവും ജോർജിന്റെ സഹോദരപുത്രൻ ടിറ്റുവും എന്നെ കാണുന്നതിനായി അമൃതയിൽ വന്നിരുന്നത് ഞാൻ ഓർക്കുന്നു . സൂരജ് കുരാക്കാർ അർച്ചന ബോബി എന്നിവർ ആശുപത്രിയിൽ വന്നിരുന്നു . കൊട്ടാരക്കര കോളേജിലെ അലുംനി അസോസിയേഷൻ ,കേരള കാവ്യകലാസാഹിതി ,കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് , റൌണ്ട് സർക്യൂട്ട് ഫിലിംസ് ,ഏദൻ നഗർ റെസിഡന്റ്‌സ് അസോസിയേഷൻ , യു ,ആർ. ഐ , പള്ളിയിലെ അംഗങ്ങൾ തുടങ്ങിയ സംഘടനകളിലെ പ്രവർത്തകർ എന്നെ കാണാൻ വന്നിരുന്നു. അവർക്കെല്ലാം നന്ദി . ശ്രി പി.എം.ജി കുരാക്കാരൻ , സജി പടിഞ്ഞാറേവീട് എന്നിവർ ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോഴും മുംബൈയിൽ ആയിരുന്നപ്പോഴും നിരവധി പ്രാവശ്യം വിളിച്ചു ചികിത്സയുടെ പുരോഗതി അന്വഷിക്കുകയും ചെയ്തവരാണ് .
ക്യാൻസറിനെ അതിജീവിക്കാൻ ഏറ്റവും കൂടുതൽ സഹായിച്ച എൻറെ മരുമകൻ കുര്യന്റെ അമ്മ ശ്രിമതി ജെസ്സി, കുര്യന്റെ സഹോദരി ശ്രിമതി സുശാൽ സഹോദരി ഭർത്താവ് ഹൈകോർട് അഡ്വക്കേറ്റ് ശ്രി ബിനു എന്നിവരോടും സ്വീഡനിൽ നിന്ന് വന്ന കുര്യൻറെ ഇളയ സഹോദരൻ ജേക്കബ് അരിമ്പൂർ , അഞ്ജലി എന്നിവരോടുള്ള നന്ദിയും അറിയിക്കട്ടെ . പിണറുവിളയിൽ രാജൻ ബാബു , ശ്രിമതി സുജ രാജൻ ശ്രി ജേക്കബ് മാത്യു കുരാക്കാരൻ ,ശ്രി ചാക്കോ , ശ്രീ.ജോർജ്, ശ്രി, എബ്രഹാം തോമസ് , ശ്രി കുഞ്ഞുമോൻ തോമസ് , ശ്രി മതി ഓമന ജോൺ ശ്രി ബാബു കുരാക്കാരൻ തിരുവനന്തപുരം എന്നിവർ എന്റെ വീട്ടിൽ വന്ന് ആശ്വസിപ്പിച്ചവരാണ് . എന്നെ ചികിൽസിച്ച ഡോക്ടർമാർ നിരവധിയാണ് അവരുടെ പേരുകളും അവരോടുള്ള കടപ്പാടും നന്ദിയും വിവിധ അദ്ധ്യങ്ങളിൽ ഞാൻ ചേർത്തിട്ടുണ്ട് . അമൃതാമെഡിക്കൽ കോളേജിലെ ഗ്യാസ്‌ട്രോ എൻഡോളജി പ്രൊഫ്, ഡോ സുധീന്ദ്രൻ സാർ , പ്ലാസ്റ്റിക് സർജറി വകുപ്പിലെ പ്രധാന ഡോക്ടർ അയ്യർസാർ , ഡോക്ടർ സന്ദീപ് സാർ ഡോക്ടർ ഹരിദാസ് സാർ പുണെയിലെ ഡോക്ടർ സുരേഷ് പട്ൻട്ടാകർ , ഡോക്ടർ സലിൽ പട്കർ , ഡോക്ടർ സീമന്തിനി ,ഡോക്ടർ സമീർ ചൗദരി , ഡോക്ടർ കോമളം, ഡോക്ടർ ഭായ് മങ്കേഷ് ഡോക്ടർ അമിത് ലങ്കോട്ടി , ഞാൻ മകനെ പോലെ സ്നേഹിക്കുന്ന ഡോക്ടർ വിജയ് ഗണേഷ് , ആദ്യം തുടങ്ങിയവർ എനിക്ക് പ്രീയപെട്ടവരാണ് അവരെ ഒരിക്കലും ഞാൻ മറക്കില്ല ഞാൻ അർബുദരോഗിയായിരിക്കെ കടന്നുപോയ അനുഭവങ്ങളുടെയും ചികിത്സകളുടെയും ഓർമ്മകുറിപ്പാണ് ഈ പുസ്തകം. ഇരുളടഞ്ഞ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയിൽ നിന്ന് തിരിച്ചുവന്ന എനിക്ക് സമൂഹത്തോടെ പറയാനുള്ളത് എല്ലാ ഈ പുസ്തകത്തിൽ ഞാൻ പറഞ്ഞിട്ടുണ്ട് . ഈ ആത്മകഥയിൽ മകൾ മഞ്ജു കുരാക്കാർ എഴുതിയ ഹൃദയം നുറുങ്ങുന്ന അനുഭവക്കുറിപ്പ് ഈ പുസ്തകത്തിൽ ആദ്യം തന്നെ ചേർത്തിട്ടുണ്ട് . അവതാരിക എഴുതി തന്നത് എന്റെ പ്രീയസുഹൃത്തും സഹപാഠിയും എഴുത്തുകാരനും തിരുവല്ല മാർതോമ്മകോളേജ് പ്രിന്സിപ്പലുമായ പ്രൊഫ് ഡോ എബ്രഹാം കരിക്കമാnണ് . ഈ പുസ്തകത്തിന് ആസ്വാദനം എഴുതി തന്ന എന്റെ പ്രീയപ്പെട്ട സുഹൃത്തുക്കളായ പ്രൊഫ്, ഡോ ഗംഗാധരൻ നായർ സാർ, ശ്രി , നീലേശ്വരം സദാശിവൻ എന്നിവരാണ് . ഈ പുസ്തകത്തിന്റെ മലയാളം പതിപ്പ് ഏകദേശം രണ്ടു മാസത്തിനകം വിട്ടു തീർന്നു . മുംബൈയിലും പുണെയിലുംമുള്ള ചില സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് ഈ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കുന്നത് . ഈ പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി തന്നത് മകൾ ഡോ മഞ്ജു കുരാക്കാർ, സഹോദര പുത്രൻ ശ്രി വിബിൻ കുരാക്കാർ എന്നിവരാണ് ,ഇതിന്റെ കവർ ഡിസൈൻ ചെയ്തു തന്നത് എന്റെ സുഹൃത്തായ ആർട്ടിസ്റ് കെ ജോയിയാണ് , ഈ പുസ്തക രചനയിൽ സഹായിച്ച എല്ലാവരോടും നന്ദി അറിയിച്ചുകൊണ്ട് "ഗുഡ് മോർണിംഗ് ഡോക്ടർ " സമൂഹത്തിനായി സമർപ്പിക്കുന്നു .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment