Pages

Wednesday, July 17, 2024

സ്നേഹത്തിന്റെ ഭാഷ കരുണയുടെ ഭാഷയാണ്

                                                    സ്നേഹത്തിന്റെ ഭാഷ

കരുണയുടെ ഭാഷയാണ്

 

സ്നേഹത്തിന്റെ ഭാഷ മനുഷ്യനെ കാരുണ്യ പ്രവർത്തിയിലേക്ക് നയിക്കുന്നു. അവിടെ വലിപ്പ

ചെറുപ്പമില്ല, അവിടെ അഹങ്കാരമില്ല, അവിടെ കരുണ മാത്രം. സ്നേഹത്തിന്റെ ഭാഷ അതുതന്നെയാണ്. അതു തന്നെയാണ് കരുണയുടെ ഭാഷയും. അത് മനുഷ്യനെ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുന്നു. അതാണ് പാലിയേറ്റിവ് കെയർ. നമുക്ക് സൂര്യൻ ആകാൻ കഴിഞ്ഞില്ലെങ്കിലും ഒരു മിന്നാമിനുങ്ങ് ആകാനെങ്കിലും കഴിയണം.

 

പ്രൊഫ. ജോൺ കുരാക്കാർ


മുഖവുര

 

ഗുരുതരമായ രോഗത്തിന്റെ വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസവും അന്തസ്സും പിന്തുണയും നൽകുകയാണ് കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് -ന്റെ ലക്ഷ്യം. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ കഴിയുന്നവർക്ക് ആശ്വാസവും സമാധാനവും സ്നേഹവും നൽകുകയാണ് പാലിയേറ്റിവ് പ്രസ്ഥാനങ്ങൾ ചെയ്യുന്നത്.

സ്നേഹം,ശൂന്യമായി കൊണ്ടിരിക്കുന്നതും  അനുകമ്പ കെട്ടുപോയിരിക്കുന്നതുമായ ഒരു കാലഘട്ടത്തിലാണ്  നാം ജീവിക്കുന്നത്. മനുഷ്യരിൽ നല്ലൊരു വിഭാഗത്തിന് സമൂഹത്തിന്റെയോ അയൽക്കാരന്റെയോ, സ്വന്തം കുടുംബാങ്ങളുടെ ക്ഷേമത്തിൽ താൽപര്യമില്ല. അവശരായ സഹജീവികളെ സഹായിക്കാനുള്ള എല്ലാ കഴിവുകളും ഉണ്ടായിരുന്നിട്ടും അത് ചെയ്യുന്നില്ല.സ്നേഹവും കരുണയും വെറും ഒരു പഴംക്കഥകളായി മാറിക്കൊണ്ടിരിക്കുന്നു.

രോഗികളെയും അവഗണിക്കപ്പെട്ടവരെയും ചേർത്ത് നിർത്തുകയും അവരുടെ ആത്മീകവും ഭൗതികവുമായ ആവശ്യത്തിന് വേണ്ടി പ്രയത്നിക്കകഎന്നത് ഒരു ആരാധന പോലെയാണ്. ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് കേരള പാലിയേറ്റിവ് കെയർ ഈനിഷ്യറ്റിവ് ആരംഭിച്ചത്.

 

കരയുന്നവന്റെ കണ്ണീരോപ്പാനും അർഹതപ്പെട്ടവന്റെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാനുള്ള ഊർജസ്വലത  പാലിയേറ്റിവ് പ്രവർത്തകർക്ക് ഉണ്ടാകണം. വേദനകളുടെയും യാതനകളുടെയും ക്ലെശങ്ങളുടെയും കരിനിഴൽ വീണ അനേകം ജീവിതങ്ങൾക്ക് വെളിച്ചം പകരാൻ നമുക്ക് കഴിയണം. വരും തലമുറകൾക്ക് നല്ല മാതൃകൾ ദൃശ്യമാക്കാൻ കേരള പാലിയേറ്റിവ് കെയർ ഇനിഷ്യറ്റിവ് പ്രസ്ഥാനത്തിന് കഴിയണം.

ദൈവം നമുക്ക് തന്നിട്ടുള്ള കഴിവുകൾ നഷ്ടപ്പെടുത്തി കളയാനുള്ളതല്ല. അത് ചുറ്റുപാടും ഉള്ളവർക്ക് പ്രയോജനപ്പെടണം. "പരസുഖമേ സുഖമേനിക്ക് നിയതം

പരദുഃഖം  ദുഃഖം " എന്ന് മഹാകവി ഉള്ളൂർ തന്റെ പ്രേമ സംഗീതം എന്ന കവിതയിൽ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ സന്തോഷം നമ്മുടെ സന്തോഷമായും മറ്റുള്ളവരുടെ ദുഃഖം നമ്മുടെ ദുഖമായും തീരണം. വിശക്കുന്നവന്റെ മുൻപിൽ ആഹാരമായും കണ്ണുകണാൻ കഴിയാത്തവർക്ക് വഴികാട്ടിയായും, മുടന്തമാർക്ക് താങ്ങായും ബദ്ധമാർക്ക് വിടുതലായും മാറാൻ നമുക്ക് കഴിയണം.പാലിയേറ്റിവ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും ഒരു കുടകീഴിൽ കൊണ്ടുവരണം. നിർധനരായ രോഗികൾക്ക് കഴിയുന്നത്ര സൗജന്യം നൽകാൻ സ്വകാര്യ ആശുപത്രിളോട് സംഘടന ആവശ്യപ്പെടും. കേരളത്തിലെ കോളേജുകളിലും സ്കൂളുകളിലും പള്ളിയേറ്റിവ് ക്ലബ്ബുകൾ രൂപീകരിക്കും. ആശുപത്രികളിൽ പാലിയേറ്റിവ് യൂണിറ്റുകൾ രൂപീകരിക്കും. പാലിയേറ്റിവ് കെയർ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പരിശീലനം നൽകും.

പുസ്തകത്തിലേക്ക് ലേഖനം എഴുതി തന്നവർക്കും സന്ദേശം എഴുതി അയച്ചുതന്ന  ഡോക്ടർമാർക്കും നന്ദി. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി.പാലിയേറ്റിവ് പ്രസ്ഥാനത്തിന് വേണ്ടി പുസ്തകം സന്തോഷ പൂർവ്വം സമർപ്പിക്കുന്നു.

 

പ്രൊഫ. ജോൺ കുരാക്കാർ

കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ്

ഭരണഘടന ( നിയമാവലി )

 

1 . സംഘടനയുടെ  പേര്

സംഘടന യുടെ  പേര്

കേരള  പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് എന്നായിരിക്കും

 

2 . മേൽവിലാസം                                        സംഘടനയുടെ മേൽവിലാസം :പ്രസിഡന്റ് , കേരള  പാലിയേറ്റിവ്

കെയർ ഇനിഷ്യേറ്റിവ് ,കുരാക്കാർ എഡ്യൂക്കേഷൻ  സെന്റര്  മഹാത്മാ

റോഡ് ,പുലമൺ  P .O ,കൊട്ടാരക്കര  എന്നായിരിക്കും

 

3 , പ്രവർത്തന പരിധി                                  സംഘടനയുടെ  പ്രവർത്തന പരിധി  കേരള സംസ്ഥാനമായിരിക്കും

 

4 ഉദ്ദേശലക്ഷ്യങ്ങൾ

 

1 . സംഘടനയുടെ പ്രവർത്തന പരിധിയിൽ  വരുന്ന പ്രദേശങ്ങളിലുള്ള  രോഗികളിൽ  സത്വൻ സാന്ത്വന ചികിത്സയുടെ പ്രയോജനം  എത്തിക്കുക

2 അംഗങ്ങളുടെ  സാമൂഹ്യവും സാംസ്കാരികവുമായ  കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും  അവരെ ജീവകാരുണ്യ  പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും  ചെയ്യുക ,

 

3 ,കേന്ദ്ര -സംസ്ഥാന  സർക്കാരുകളുടെ  ആരോഗ്യ പരിപാടികളുമായി  സഹകരിച്ചു പ്രവർത്തിക്കുക .

4 . ആരോഗ്യ വകുപ്പിന്റെ  ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന  ചികിത്സ പരിപരിപാടികളിൽ  സഹകരിക്കുകയും പ്രാൽത്സാഹിപ്പിക്കുകയും  ചെയ്യുക .

5 - വയോജനങ്ങൾക്കുവേണ്ടിയും  വയോജന രോഗികൾക്ക് വേണ്ടിയും  മറ്റുമുള്ള ആശുപത്രികളും  കെയർ സെന്റര് , പകൽ വീട്  എന്നിവ സ്ഥാപിച്ച്  നടത്തുക

6 , മദ്യം ,മയക്കുമരുന്ന് ,പുകവ ലി  തുടങ്ങിയവക്ക് എതിരെ  ബോധവൽക്കരണം നടത്തുക

7 .ആയുർവേദം ,അലോപ്പതി ,ഹോമിയോപ്പതി , സിദ്ധ , യൂനാനി ,പ്രകൃതി ചികിത്സ  മുതലായ മേഖലകളിലെ  നേട്ടങ്ങൾ  പാലിയേറ്റിവ് കെയർ  രംഗത്ത്  പ്രയോജനപ്പെടുത്തുക

 

8 . വിവിധ  വൈദ്യശാസ്ത്ര മേഖലകളിൽ  പ്രവർത്തിക്കുന്നവർക്ക്  പാലിയേറ്റിവ്  പരിശീലനം  നൽകുക ,പരിശീലന കേന്ദ്രങ്ങൾ  സ്ഥാപിക്കുക .

9 .ആരോഗ്യ  രംഗത്ത്  പ്രവർത്തിക്കുന്നവർക്ക്  പരിശീലനം നൽകുക ,

10 . രോഗി പരിചരണത്തിനായി  ഹോം നേഴ്സുകൾക്ക്  പരിശീലനം  നൽകുക

11 .രോഗ നിര്ണയത്തിനായി  മെഡിക്കൽ-ഡെന്റൽ ക്യാമ്പുകൾ സംഘടിപ്പിക്കുക .അലോപ്പതി ക്യാമ്പുകൾ  കൂടാതെ ആയുർവേദ  ഹോമിയോപ്പതി ക്യാമ്പുകളും സംഘടിപ്പിക്കുക

12  രോഗപ്രതിരോധ ശേഷിയുള്ള  ആഹാര പദാർത്ഥങ്ങൾ  രോഗികളിൽ എത്തിക്കുക , ഇവയിലൂടെ സംഭരണത്തിനും വിതരണത്തിനുമുള്ള  കേന്ദ്രങ്ങൾ സ്ഥാപിച്ചു നടത്തുക

13  രോഗാവസ്ഥയിലുള്ള  ജനവിഭാഗങ്ങൾക്കിടയിൽ  പിഷകാഹാരം വിതരണം ചെയ്യുക

14 .പാലിയേറ്റിവ് കെയർ രംഗത്ത് പ്രവർത്തിക്കുന്ന  വ്യക്തികളെയും  സാംഘടനകളെയും ആദരിക്കുക

15  കിടപ്പു രോഗികളുടെ സേവനത്തിനായി  ആശുപത്രികളെ കൊണ്ട്  ഹോം കെയർ യൂണിറ്റുകൾ  ആരംഭിക്കാൻ പ്രേരിപ്പിക്കുക ,സംഘടന തന്നെ  മൊബൈൽ ക്ലിനിക് ആരംഭിക്കുക

16  സാന്ത്വന ചികിത്സാ രംഗത്ത് പ്രയോജന പെടുന്ന  പുസ്തകങ്ങളും  സി.ഡി കളും    ലഘു ചലച്ചിത്രങ്ങളും  നിർമ്മ്ക് നിർമ്മിച്ച്  പ്രവർത്തിപ്പിക്കുക , കൊട്ടാരക്കരയിൽ പാലിയേറ്റിവ്  ലൈബ്രറി   ആരംഭിച്ച്  പ്രവർത്തിപ്പിക്കുക

17  സ്കൂളുകൾ,കോളേജുകൾ  മറ്റ്  വിദ്യാഭ്യാസ സ്ഥാപനങ്ങൾ  തുടങ്ങിയവയിൽ  പാലിയേറ്റിവ് ക്ലബ്ബുകൾ ( ഹെൽത്ത് ക്ലബ്ബുകൾ  സ്ഥാപിച്ച  സാന്ത്വന ചികിത്സയെ  പ്രോത്സാഹിപ്പിക്കുക

18 .മെഡിക്കൽ  ഇൻഷുറൻസ്  പോളിസികൾ  ജനങ്ങളിൽ എത്തിക്കുക

19 ആരോഗ്യ  വിദ്യാഭ്യാസ  സാന്ത്വന  ചികിത്സ മേഖലകളുമായി  ബന്ധപ്പെട്ട  വ്യക്തികൾക്കായി  പരിശീലങ്ങൾ , സെമിനാറുകൾ ,വർക്ക്ഷോപ്പുകൾ  മുതലായവ സംഘടിപ്പിക്കുക , സർക്കാർ അംഗീകാരമായുള്ള   ആരോഗ്യ കോഴ്സുകൾ സംഘടിപ്പിക്കുക

20 , ഗ്രാമ പഞ്ചായത്തുകൾ , മുനിസിപ്പാലിറ്റി ,കോർപ്പറേഷൻ എന്നിവയുമായി സഹകരിച്ച്  പ്രവർത്തിക്കുക , 21 ,അവിടെയൊക്കെ  പാലിയേറ്റിവ്  യൂണിറ്റുകൾ  രൂപീകരിക്കുക

22 പാലിയേറ്റിവ് കെയർ മേഖലകളിൽ  സഹായിക്കുന്നതിനായി  പരിശീലന ഗവേഷണ കേന്ദ്രങ്ങൾ  രൂപീകരിക്കുക

23 പാലിയേറ്റിവ് കെയർ മേഖലയുമായി ബന്ധപ്പെട്ട്  വെബ്സൈറ്റ്  ആരംഭിക്കുക

24  ആരോഗ്യ ടൂറിസത്തെ  പ്രോത്സാഹിപ്പിക്കുക , അംഗങ്ങൾക്ക് വേണ്ടി  പഠനയാത്രകളും  മറ്റും സംഘടിപ്പിക്കുക

25 , ആശുപത്രികൾ,വിദ്യാസസ്ഥാപങ്ങൾ  സാമൂഹ്യ സംഘടനകൾ  തുടങ്ങിയവക്ക്  കേരള പാലിയേറ്റിവ് കെയർ  ഇനിഷ്യേറ്റിവിൽ   അഫിലിയേറ്റ്  ചെയ്ത  അംഗമാക്കുക . അംഗത്വ ഫീസ്  എക്സിക്യൂട്ടീവ് കമ്മിറ്റിക്ക്  തീരുമാനിക്കാം

 

അംഗത്വം

 

1 - സംഘടനയുടെ  ഉദ്ദേശ ലക്ഷ്യങ്ങൾ  അനുസരിച്ച  പ്രവർത്തിക്കുന്ന  18  വയസ്സ് പൂർത്തിയായ  അതൊരു വ്യക്തിക്കും  അംഗത്വം എടുക്കാവുന്നതാണ്

2 -  സംഘടനയിൽ അംഗത്വം  എടുക്കുവാൻ  ആഗ്രഹിക്കുന്നവർ  നിശ്ചിതഫാറം പൂരിപ്പിച്ച്  പ്രസിഡന്റ് ,സെക്രട്ടറി  ഇവരെ ആരെയെങ്കിലും ഏല്പിക്കേണ്ടതാണ് .ഏതൊരു അപേക്ഷയും  സ്വീകരിക്കാനോ നിരസിക്കാനോ  ഉള്ള  പൂർണ്ണ അധികാരം  ഭരണസമിതിക്ക് ഉണ്ടായിരിക്കും .ഭരണ സമിതി  അനുമതി നൽകി  അംഗത്വത്തിൽ പ്രവേശിക്കുന്നവർ  അതാത് കാലയളവിൽ  പൊതുയോഗത്തിൽ   നിശ്ചയിക്കപ്പെടുന്നു  പ്രവേശന ഫീസും  മാസവരിയും  നൽകേണ്ടതാണ് ,ഏതെങ്കിലും അപേക്ഷ നിരസിക്കുന്ന പക്ഷം  വിവരം അപേക്ഷകനെ അറിയിക്കുന്നതാണ്

3 .സംഘടനയുടെ  ലക്ഷ്യങ്ങൾക്കും ഉദ്ദേശ്യങ്ങൾക്കും  വിപരീതമായി  പ്രവർത്തിക്കുന്ന അംഗത്തെ  പുറം തളഞ്ഞുള്ള തള്ളാനുള്ള  അധികാരം  പ്രെസിഡന്റിനു  ഉണ്ടായിരിക്കും  എന്നാൽ നടപടിക്ക്  ഭാരസമിതിയുടെ  ഭൂരിപക്ഷ പിന്തുണ  ഉറപ്പാക്കേണ്ടിയിരിക്കുന്നു

.4 മാസവരി  കുടിശ്ശിക  വരുന്നതുമൂലം  അംഗത്വം നഷടപെടുന്നവർക്ക്  കുടിശ്ശിക തീർത്തശേഷം  വീണ്ടും അംഗത്വം ലഭിക്കാൻ  അവകാശം ഉണ്ടായിരിക്കും  എന്നാൽ ഇതിനും  ഭരണസമിതിയുടെയോ  പൊതുയോഗത്തിന്റെയോ  ഭൂരിപക്ഷ  പിന്തുണ   ഉണ്ടായിരിക്കണം .

 

രജിസ്റ്റർ

അംഗത്വം എടുക്കുന്നവരുടെ  രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ് . ഇതിൽ ക്രമനമ്പർ  പേരും വിലാസവും  രജിസ്റ്റർ ചെയത  വർഷവും  ഉൾപ്പെടുത്തണം  തൊഴിൽ ,വിദ്യാഭ്യാസം , വയസ്സ് ,അംഗത്വം എടുക്കുന്ന  തീയതി എന്നിവ  രേഖപ്പെടുത്തിയിരിക്കണം .

 

പൊതുയോഗം

 

1 .അംഗത്വം  എടുത്തിട്ടുള്ളവരും  ഭരണ സമിതി അംഗങ്ങളും  ചേർന്നതാണ്  പൊതുയോഗ അംഗങ്ങൾ .ഇവർക്ക് പൊതുയോഗത്തിൽ പങ്കെടുക്കുവാനും  അഭിപ്രായം പറയാനും  ചർച്ചകളിൽ  പങ്കെടുക്കാനും  പ്രമേയങ്ങൾ അവതരിക്കാനും ,ഭരണ സമിതിയിലേക്ക്   തെരഞ്ഞടുക്കപെടുവാനും  വോട്ടു രേഘപെടുത്താനും അവകാശം ഉണ്ടായിരിക്കും .

 

2 . സംഘടനയുടെ പ്രസിഡന്റ് , സെക്രട്ടറി, ഖജാൻജി ,ഭരണസമിതി  അംഗങ്ങൾ  എന്നിവരെ  തിരഞ്ഞെടുക്കാനുള്ള  അവകാശം പൊതുയോഗത്തിനാണ്

3 ഭരണഘടന ഭേദഗതി  ചെയ്യുക ,വാർഷികറിപ്പോർട്ടും  വരവുചെലവുകണക്കുകളും  ബഡ്ജറ്റ്‌ - ന്  ര്രപ്പം കൊടുത്ത്  ചർച്ചചെയ്ത് അംഗീകരിക്കുക ,ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ച്  പാസാക്കുക  തുടങ്ങിയ അധികാരം പൊതുയോഗത്തിനു ഉണ്ടായിരിക്കും

4 - വാർഷിക പൊതുയോഗവും ഭരണസമിതിയിലേക്കുള്ള  തെരഞ്ഞെടുപ്പും നിർബന്ധമായും  നഗത്തേണ്ടതാഖ്നൗ നടത്തേണ്ടതാണ് .

 

5 മെമ്പർഷിപ്പ് ,മാസവരി  എന്നിവ നിശ്ചിക്കാനും  മാറ്റം വരുത്താനുമുള്ള  അവകാശം പൊതുയോഗത്തിനായിരിക്കും

6 -പൊതുയോഗത്തിൽ  ഒരു അംഗത്തിന്  ഒരു വോ ട്ടുമാത്രമേ  ഉണ്ടായിരിക്കയുള്ളൂ.വാർഷിക പൊതുയോഗം  ഏതെങ്കിലും കാരണവശാൽ നിശ്ചയിച്ച തീയതിക്കുള്ളിൽ  നടത്താൻ  കഴിയാതെ വന്നാൽ  കഴിവതും വേഗം  പരമാവധി മൂന്നു മാസത്തിനുള്ളിൽ  വാർഷിക പൊതുയോഗം  കൂടിയിരിക്കേണ്ടതാണ്

7 - പൊതുയോഗത്തിനു  കുറഞ്ഞത് 7  ദിവസം മുൻപ്  ലഭിക്കത്തക്കവണ്ണം   വഴി അറിയിപ്പ്  അംഗങ്ങൾക്ക്  നൽകേണ്ടതാണ്

8 .പൊതുയോഗത്തിന്റെ കോറം  മൂന്നിൽ രണ്ടായിരിക്കുന്നതാണ്

9 , നിയനുസരണം  കൂടുന്ന  വാർഷിക പൊതുയോഗത്തിന്  കോറം തികയാതെ വന്നാൽ  വീണ്ടും നോട്ടീസ് നൽകി  വിളിച്ചുകൂട്ടുന്ന  പോതുയോഗത്തിന്റെ  കോറം പരിഗണിക്കേണ്ടതില്ല . തീരു മാനങ്ങൾ  കൈകൊള്ളാവുന്നതാണ്

10 . വാർഷിക പൊതുയോഗത്തിൽ  തൻ വർഷത്തെ  സംഘടനാ  തെരഞ്ഞെടുപ്പുകൾചുമതല വഹിക്കുവാൻ  യോഗ്യനായ ഒരാളെ  റിട്ടേണിങ് ഓഫീസറായി   തിരഞ്ഞെടുക്കാവുന്നതാണ് .

11 . സംഘടനയുടെ വരവ് ചെലവ് പരിശോധിക്കാൻ  സർക്കാർ അംഗീകാരമുള്ള  ഒരു ഓഡിറ്ററെ  പൊതുയോഗം തെരെഞ്ഞെടുക്കേണ്ടതാണ്

 

ഔദ്യോഗിക ഭാരവാഹികൾ

 

പ്രസിഡന്റ്

സംഘടനയുടെ പരമധിക്കാരി  പൊതുയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റിനായിരിക്കും. കമ്മിറ്റി യോഗങ്ങളിലും പൊതുയോഗങ്ങളിലും  അധ്യക്ഷത വഹിക്കുക, സംഘടനയുടെ റിക്കാർഡുകളിൽ  ഒപ്പിടുക, സംഘടനയെ പ്രതിനിധീകരിച്ചു സമ്മേളനങ്ങളിലും മറ്റ്വിവിധ പരിപാടികളിലും പങ്കെടുക്കുകയും വേണ്ടിവന്നാൽ പ്രതിനിധികളെ തീരുമാനിച്ചു പങ്കെടുപ്പിക്കുക. അംഗങ്ങളുടെ അപേക്ഷകളും നിർദേശങ്ങളും പരാതികളും പരിശോധിക്കുകയും തീർപ്പു കല്പിക്കുകയും ചെയ്യുക, സംഘടനയുടെ ദൈനംദിന  ഭരണം നടത്തുക. ബാങ്ക് ഇടപാടുകളിൽ ട്രാസ്റ്റീയോടൊപ്പം ജോയിന്റ് ആയി ഓപ്പറേറ്റ് ചെയ്യുക.

വൈസ് പ്രസിഡന്റ്മാർ.

പ്രസിഡന്റിനെ സഹായിക്കാൻ 3 വൈസ് പ്രസിഡന്റു മാരെ തെരഞ്ഞെടുക്കാം

സെക്രട്ടറി

സംഘടനയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള  എല്ലാ ചുമതലകളും നിർവഹിക്കുകയും എല്ലാ റിക്കാർഡുകളും സൂക്ഷിക്കുകയും എഴുത്തുക്കുത്തുകൾ നടത്തുകയും കമ്മിറ്റിയും പൊതുയോഗങ്ങളും വിളിച്ചുകൂട്ടുകയും ഓഡിറ്റ് ചെയ്ത കണക്കുകൾ റിപ്പോർട്ടുകൾ എന്നിവ കമ്മിറ്റിയുടെയും പൊതുയോഗത്തിന്റെയും മുന്നിൽ സമർപ്പിക്കുക,പ്രസിഡന്റും പൊതുയോവും ചുമതലപെടുത്തുന്ന ജോലികൾ യഥാസമയം ചെയ്യുക.

ജോയിന്റ് സെക്രട്ടറിമാർ.

സെക്രട്ടറിയെ സഹിയിക്കാൻ മൂന്ന് ജോയിന്റ് സെക്രട്ടറി മാരെ തിരഞ്ഞെടുക്കാം.

ഖജാൻജി

അംഗങ്ങളുടെ പ്രവേശന ഫീസ്, മാസവരി, സംഭാവന സംഘടന ശേഖരിക്കുന്ന എല്ലാ തുകകൾക്കും രസീത് നൽകുകയും സംഘനയിൽ നിന്ന് ചെലവാകുന്ന എല്ലാ തുകകൾക്കും വൗച്ചറുകൾ വാങ്ങി സൂക്ഷിക്കുകയും വേണം. വരവ് ചെലവ് കാര്യങ്ങൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക.

 

കോറം

ഭരണസ്സമിതിയുടെ കോറം ആകെയുള്ള അംഗങ്ങളുടെ മൂന്നിൽ രണ്ടായിരിക്കും. എന്നാൽ കോറം തികയാത്തതിനാൽ ഏതെങ്കിലും ഭരണ സമിതിയോ പൊതുയോഗമോ മാറ്റി വച്ചാൽ വീണ്ടും ചേരുന്ന യോഗത്തിന് കോറം ബാധകമല്ല.

ഭരണ സമിതി

1-സംഘടനയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് പൊതുയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്റുമാർ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറിമാർ,ട്രസ്റ്റീ എന്നീ

ഔദ്യോഗീക ഭാരവാഹികളും അഞ്ചിൽ കുറയാത്ത എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങളും

അടങ്ങിയതാണ് ഭരണ സമിതി.

2-പൊതുയോഗതീരുമാനങ്ങൾ നടപ്പിലാക്കുക, വരവു ചെലവ് കണക്കുകൾ നിയന്ത്രിക്കുക, ധനശേഖരണം നടത്തുക,പൊതു യോഗം പാസാക്കിയ റിപ്പോർട്ടുകളും കണക്കുകളും തീരുമാനങ്ങളും പരസ്യപെടുത്തുക.

3-ഭരണ സമിതിയുടെ കാലാവധി ഏപ്രിൽ ഒന്നും മുതൽ മാർച്ച് 31 വരെ ആയിരിക്കും. ഏപ്രിൽ മാസത്തിലെ ആദ്യത്തെ ആഴ്ചയിൽ തന്നെ അധികാരം കൈമാറത്തക്കവണ്ണം  നേരത്തെ വാർഷിക പൊതുയോഗം നടത്തുകയും ചെയ്യേണ്ടതാണ്. ഏപ്രിൽ 10ന് മുൻപായി പുതിയ ഭാരവാഹികൾക്ക് അധികാരംകൈമാറേണ്ടതാണ്.

4-ഭരണസമിതി മാസത്തിൽ കുറഞ്ഞത് ഒരു തവണയെങ്കിലും കൂടിയിരിക്കണ്ടതാണ്.

5-കാലാവധി തീരുന്നതിനു മുൻപ് ഭരണ സമിതി അംഗങ്ങളിൽ ആരെങ്കിലും പിരിഞ്ഞു പോകുകയോ ചെയ്താൽ ഒരാളെ തിരഞ്ഞെടുക്കാൻ അധികാരം ഭരണ സമിതിക്ക് ഉണ്ടായിരിക്കുന്നതാണ്.

6-സെക്രട്ടറിക്കും മറ്റ്മുഴുവൻ സമയ പ്രവർത്തകർക്കും പൊതുയോഗ തീർമാന പ്രകാരം പാരിതോഷികമോ അവർഡോ നൽകാവുന്നതാണ്. എന്നാൽ ശമ്പളമോ അലവൻസോ കൊടുക്കാൻ പാടില്ല.

7-തക്കതായ കാരണങ്ങൾ കൂടാതെ തുടർച്ചയായി മൂന്ന് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കമ്മിറ്റി അംഗത്വം സ്വഭാവികാമായി നഷ്ടപെടുന്നതാണ്.

 

വാർഷിക പൊതുയോഗം

 

വാർഷിക പൊതുയോഗം എല്ലാ വർഷവും ഏപ്രിൽ 10 നു മുൻപ് നടത്തിയിരിക്കേണ്ടതും റിപ്പോർട്ട്, വാർഷിക കണക്ക് എന്നിവ പാസാക്കേണ്ടതും ആകുന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു അധികാരം കൈ മാറേണ്ടതുമാണ്.

 

ഓഡിറ്റർ

ഗവണ്മെന്റ് അംഗീകരിച്ചിട്ടുള്ളതും പൊതുയോഗം നിശ്ചയിക്കുന്നതുമായ ഒരു ഓഡിറ്റരെ കൊണ്ട് ഏപ്രിൽ ഒന്നുമുതൽ 30 വരെ യുള്ള അക്കൗണ്ട് പരിശോധിക്കേണ്ടതും അദ്ദേഹത്തിന്റെ  റിമാർക്കോടെ വരവ് ചെലവ് കണക്കുകൾ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച് പാസാക്കേണ്ടതുമാണ്.

 

ഫണ്ട്ശേഖരണം

പ്രവർത്തനത്തിന് ആവശ്യമായ മെമ്പർഷിപ്പ്, മാസവരി, സംഭാവന  തുടങ്ങിയ ശേഖരിക്കാവുന്നതാണ്. ശേഖരിക്കുന്ന തുക ബാങ്കിൽ നിക്ഷേപിക്കുകയും അതിന്റെ പലിശ യുടെ 80 ശതമാനം വിനിയോഗിക്കാവുന്നതുമാണ്. 20 ശതമാനം മൂലധനത്തോടെ  ചേർക്കണം. ലൈഫ് ടൈം മെമ്പർഷിപ് ഒരു പ്രധാന മൂലധനമാണ്. മൂലധനം ഒരിക്കലും ചെലവാക്കാൻ പാടില്ല.

1-പ്രവേശന ഫീസ്, മാസവരി, വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നന്നും ലഭിക്കുന്ന സംഭാവകൾ ഫണ്ട്ശേഖരണത്തിൽ ഉൾപെടും.

2-സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവിൽ നിന്നുള്ള സംഭാവനകൾ പഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ബാങ്കുകൾ. ഖാദി കമ്മീഷൻ, കേരള ഗ്രാമ വ്യവസായ ബോർഡുകൾഎന്നിവയിൽ നിന്ന് ലഭിക്കുന്ന ഗ്രന്റുകൾ.

3-സംഘടന പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ, മറ്റ് ഉത്പന്നങ്ങൾ  തുങ്ങിയവ വിറ്റുകിട്ടുന്ന പണം

4-സാമൂഹ്യ ക്ഷേമ ബോർഡ്‌, സോഷ്യൽ വെൽഫയർ വകുപ്പുകൾ, ആരോഗ്യവകുപ്പ് തുടങ്ങിയവയിൽ  നിന്ന് ലഭിക്കുന്ന പണം

 

 

അംഗത്വം നഷ്ടപ്പെടൽ

1-അംഗത്തിന്റെ രാജിമൂലവും മരണം മൂലവും

2-മൂന്നു മാസത്തിലധികം മാസവരി കുടിശിഖ  വരുത്തുകയും തന്മൂലം അംഗത്വം നഷ്ടപ്പെട്ടതായി ഭരണാസമിതി പ്രഖ്യാപിക്കുമ്പോൾ

3-സംഘടനയുടെ ഉത്തമ താല്പര്യങ്ങൾക്ക് വിരുദ്ധമായി  ഒരു അംഗം പ്രവർത്തിക്കുന്നു എന്ന് ഭരണ സമിതിക്ക് ബോധ്യപെട്ടാൽ.

 

രിക്കാർഡുകൾ

1-അംഗത്വ രജിസ്റ്റർ

2-റിപ്പോർട്ട് ബുക്ക്

3-അക്കൗണ്ട്സ് ബുക്ക്

4സന്ദർശന ഡയറി

5-രസീത് ബുക്കുകൾ

6-വൗച്ചറുകൾ

7 മറ്റ്അത്യാവശ്യ റിക്കാർഡുകൾ

No comments: