Pages

Wednesday, March 6, 2024

വന്യജീവി ആക്രമണങ്ങള്‍ കേരളത്തില്‍ നിത്യസംഭവം,പ്രതിഷേധം വ്യാപകം

 

വന്യജീവി ആക്രമണങ്ങള്കേരളത്തില്നിത്യസംഭവം,പ്രതിഷേധം  വ്യാപകം

 


വാഴച്ചാലില്കാട്ടാനയുടെ ആക്രമണത്തില്സ്ത്രീ മരിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തം. ചാലക്കുടി താലൂക്ക് ആശുപത്രിയില്നിന്ന് മൃതദേഹം തൃശ്ശൂര്മെഡിക്കല്കോളേജിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെ പ്രതിഷേധക്കാര്തടഞ്ഞു. അധികാരികള്എത്താതെ മൃതദേഹം കൊണ്ടുപോകാന്സമ്മതിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.തൃശ്ശൂര്വാഴച്ചാലില്വാച്ച്മരത്തെ ഊരുമൂപ്പന്രാജന്റെ ഭാര്യ വത്സയാണ് മരിച്ചത്. വന്യജീവി ആക്രമണങ്ങള്കേരളത്തില്നിത്യസംഭവമായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ലെന്ന് ബെന്നി ബഹനാന്എംപി പറഞ്ഞു. നിഷ്ക്രിയത്വമാണ് സര്ക്കാരിന്റെ മുഖമുദ്രയെന്നും ഹ്രസ്വകാലത്തേക്കും ദീര്ഘകാലത്തേക്കും ഒരു പദ്ധതിയുമില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്കുറ്റപ്പെടുത്തി. അതേ സമയം ബി.ജെപി പ്രവര്ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണകൂടം ആദിവാസികള്ക്ക് നല്കേണ്ട കാര്യങ്ങള്നല്കാതെയാണ് മുന്നോട്ടുപോകുന്നതെന്ന വിമര്ശനമാണ് ബിജെപി പ്രവര്ത്തകര്ഉന്നയിക്കുന്നത്.

വനവിഭവങ്ങള്ശേഖരിക്കാനായി കാട്ടിലേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കൃഷിചെയ്യാന്ആവശ്യമായ ഭൂമി നല്കിയില്ലെന്നും വനാവകാശ സംരക്ഷണ നിയമം ഇവിടെ പാലിക്കപ്പെട്ടില്ലെന്നും വിമര്ശനങ്ങളുണ്ട്. അതിനാലാണ് വനവിഭവങ്ങള്ശേഖരിക്കാന്ഉള്ക്കാട്ടില്പോകേണ്ടിവന്നതെന്നും സാഹചര്യത്തിലാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നുമാണ് പ്രദേശവാസികള്പറയുന്നത്.കേരളത്തില്ദിനംപ്രതി വന്യജീവി ആക്രമണങ്ങള്വര്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3 പേര്വന്യജീവി ആക്രമണത്തില്കൊല്ലപ്പെട്ടു. വനമേഖല പ്രദേശങ്ങളില്മാത്രമല്ല ആക്രമണം ഉണ്ടാകുന്നത്. ഇന്ന് മലപ്പുറം മഞ്ചേരിയില്കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ കൊല്ലപ്പെട്ടു. സമീപ ദിസസങ്ങളില്ഏറ്റവും കൂടുതല്വന്യജീവി ആക്രമണം വയനാട്ടില്നിന്നാണ് റിപ്പോര്ട്ട് ചെയ്തത്. 43 വര്ഷത്തിനിടെ വയനാട്ടില്‍ 152 പേരാണ് വന്യജീവി ആക്രണത്തില്കൊല്ലപ്പെട്ടത്. അവസാന പത്തുവര്ഷത്തില്‍ 53 പേര്കൊല്ലപ്പെട്ടു. കഴിഞ്ഞ പത്തുവര്ഷത്തില്വന്യജീവി ആക്രമണത്തില്കെല്ലപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി വര്ദ്ധിച്ചു.

കാട്ടാന ആക്രമണത്തില്‍ 43 പേരും കടുവ ആക്രമണത്തില്‍ 7 പേരും കാട്ടുപോത്താക്രമണത്തില്‍ 2-ഉം കാട്ടുപന്നി ആക്രമണത്തില്ഒരാളും കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരു വര്ഷം 3 പേരാണ് കാട്ടാന ആക്രമണത്തില്കെല്ലപ്പെട്ടത്. വര്ഷം ഫെബ്രുവരി 9 ന് ചാലികതയില്പനച്ചില്അജി ബേലൂര്മഖ്നയുടെ ആക്രമണത്തില്കൊല്ലപ്പെട്ടു. വീട്ടില്വെച്ചാണ് ആക്രമണം ഉണ്ടായത്. ഫെബ്രുവരി 16 ന് വാച്ചര്പോള്ജോലിസ്ഥലത്ത് വെച്ച് കാട്ടാന ആക്രമണത്തിന് ഇരയായി. ജനുവരി 29 ന് ലക്ഷ്മണ്എന്നയാളും ജോലിസ്ഥലത്ത് വെച്ച് കാട്ടാന ആക്രമണത്തില്കൊല്ലപ്പെട്ടു. കഴിഞ്ഞ വര്ഷം ഡിസംബര്‍ 9 ന് കടുവ ആക്രമണത്തില്മൂടക്കൊല്ലി പ്രജീഷ് കൊല്ലപ്പെട്ടതിന് ദിവസങ്ങള്ക്ക് ശേഷമാണ് ലക്ഷ്മണിന്റെ മരണം.

പകല്വെളിച്ചത്തിലാണ് ആക്രമണങ്ങളൊക്കെയും നടക്കുന്നത്. കാടുകള്വിട്ട് ജനവാസ മേഖലകളിലാണ് വന്യജീവി ആക്രമണങ്ങള്നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ അധികാരികള്ക്ക് ഇതുവരെ ഒന്നും ചെയ്യാന്സാധിച്ചിട്ടില്ലായെന്നത് നിരാശാജനകമാണ്. വന്യജീവി ആക്രമണങ്ങളില്വനം വകുപ്പ് പരാജയമാണെന്ന പ്രതിഷേധങ്ങള്ശക്തമായിക്കൊണ്ടിരിക്കുകയാണ്.വന്യജീവികളിൽ നിന്ന്  മനുഷ്യനെ  രക്ഷിക്കാൻ  വനം വകുപ്പിന്  കഴിയണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: