Pages

Monday, March 4, 2024

അനീതി കണ്ടില്ലെന്ന് നടിക്കുന്ന അധികാരികൾ കലാലയങ്ങളിൽ ഉണ്ടാകരുത് .

 

അനീതി കണ്ടില്ലെന്ന് നടിക്കുന്ന  അധികാരികൾ കലാലയങ്ങളിൽ  ഉണ്ടാകരുത് .

വയനാട് സർവ്വകലാശാലയിൽ സഹപാഠികളിൽ നിന്ന് ക്രൂരമായ മർദനമേറ്റതിനെ മരിച്ച സിദ്ധാർത്ഥിനോടും സദാചാക്കാർ ചെയ്തതും അതു തന്നെ. നമ്മുടെ കുട്ടികൾ  കാണുന്നതും കേൾക്കുന്നതും വയലൻസ് തന്നെയാണ് .വിടുകളിലെ സ്വീകരണ മുറിയിൽ വൈകുന്നേരങ്ങളിൽ വരുന്ന സീരിയലുകളിൽ വയലൻസ് അല്ലാതെ എന്താണ് ഉള്ളത്. കുറച്ചു നാളുകളായി ഒന്നു പറഞ്ഞാൽ അപ്പോൾ തന്നെ നായകൻ വടിവാളെടുക്കുന്ന ,തല്ലി ചതക്കുന്ന, യാതൊരു മനസാക്ഷിയുമില്ലാതെ പച്ചമാംസത്തിൽ കത്തികയറ്റുന്ന സിനിമകൾ മാത്രമാണ് ഇറങ്ങുന്നത് ഇതെല്ലാം കണ്ടു വളരുന്ന യുവാക്കളിൽ ആക്രമിക്കുന്നത് തെറ്റല്ല എന്നൊരു തോന്നൽ വളരുന്നുണ്ടെങ്കിൽ അതിൽ നമ്മുക്കും പങ്കുണ്ട് എന്നു പറയേണ്ടിവരും. നമ്മുടെകലാലയം കൊലാലയമായി  കഴിഞ്ഞു .കേരളത്തിലെ ഒട്ടുമിക്ക കാമ്പസുകളിലും (പ്രത്യേകിച്ച് സർക്കാർ കോളജുകളിൽ) എസ്.എഫ്. യുടെ ഏഏകാധിപത്യമാണ് കാണുന്നത് . ഇവരെ ഭയന്ന്  ഒരു വിഭാഗം അധ്യാപകരും  ഇവരോടൊപ്പമുണ്ടാകും .സൈക്കിൾ ചെയിനും ഇടിക്കട്ടയും സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നെഴുതിയ ഫാസിസ ക്കൊടിയുമാണ് കേരളത്തിലെ കാമ്പസുകളിലെ നേർചിത്രം.  സിദ്ധാർത്ഥ് ജീവൻ പൊലിഞ്ഞ ഇരയാണെങ്കിൽ ജിവച്ഛവമായ നിരവധി പേർ വേറെയുമുണ്ട്.

മക്കളെ ഈർക്കിൽ കൊണ്ട് പോലും തല്ലാത്ത അമ്മയാണ് ഞാൻ.സിദ്ധാർത്ഥൻറെ  അമ്മയുടെ  വാക്കുകൾ  ശ്രദ്ധിക്കുക "സിദ്ധൂ എന്ന് വിളിച്ചാല്എവിടെയായാലും ഓടിയെത്തും...  ഒരിക്കല്അവനോട് സംസാരിച്ചാല്പിന്നെ ആർക്കും മറക്കാൻ കഴിയില്ല.. അത്രക്ക് സ്നേഹമാണ് അവന്" അവനെ  നോവിച്ചാൽ എനിക്ക് തന്നെ നോവും, അതുകൊണ്ടാണ്. മിക്കവാറും അമ്മയച്ഛന്മാർ അങ്ങനെ ചിന്തിക്കുന്നവരാണ്. അപ്പോൾ ഒന്ന് ഓർത്തുനോക്കൂ, മരിച്ചുപോയ ഒരു കുഞ്ഞിന്റെ അമ്മ അറിയുകയാണ് തന്റെ മകൻ ശരീരം മുഴുവൻ മർദനമേറ്റാണ് ലോകം വിട്ടതെന്ന്, മൂന്നു ദിവസമായി അവന് തുള്ളിവെള്ളം കിട്ടിയിരുന്നില്ലെന്ന്, നഗ്നനാക്കി അവനെ ആൾക്കൂട്ട വിചാരണ നടത്തിയെന്ന്, അവന്റെ കൂട്ടുകാർ പോലും തങ്ങളെ വിവരം അറിയിച്ചില്ലെന്ന്. ലോകത്തിന്റെ മുഴുവൻ ദുഃഖവും നിരാശയും മുഖത്തു പേറുന്ന സിദ്ധാർത്ഥൻറെ അച്ഛനെ കാണുമ്പോൾ വാവിട്ടു കരയാൻ തോന്നുന്നു. ക്രൂരതകൾ ചെയ്തു കൂട്ടിയ കുട്ടികൾക്കുമില്ലേ  അമ്മയച്ഛന്മാർ

" മനുഷ്യനാകണം...  മനുഷ്യനാകണം..." എന്ന് ഉച്ചത്തിൽ പാടി നടന്നാൽ പോരാ ,മനുഷ്യനാകാൻ  കഴിയണം .കോളേജിലെ മറ്റ്  കുട്ടികളുടെ മൗനം  സമൂഹത്തെ ഭയപ്പെടുത്തുന്നു . നിങ്ങൾ ആരെയാണ്  ഭയപ്പെടുന്നത് ?പ്രതികരണശേഷി  ഇല്ലാതായ  നിങ്ങളുടെ മൗനം  നാളെ വലിയ ദോഷം ചെയ്യും .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: