Pages

Thursday, March 28, 2024

വള്ളത്തോളിൻറെ തുല്യതയുടെ കലാമണ്ഡലം

 

വള്ളത്തോളിൻറെ  തുല്യതയുടെ  കലാമണ്ഡലം

കേരളത്തിൽ രൂപം കൊണ്ട കലകളാണ് കലാമണ്ഡലത്തിൽ  അഭ്യസിപ്പിക്കുന്നത്. കലാമണ്ഡലം തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ഇത് ഒരു സ്വയം കല്പ്പിത സർവ്വകലാശാലയാണ്. കേരള കലാമണ്ഡലത്തോളം മൂർത്തമായ മറ്റൊരു പ്രതീകമില്ല, കേരളീയ പൈതൃകത്തിന്. മഹാമനീഷിയായ വള്ളത്തോൾ നാരായണമേനോന്റെ മാനസസന്തതി. രവീന്ദ്രനാഥ ടാഗോർ ബംഗാളിൽ ശാന്തിനികേതനും രുക്മിണീദേവി അരുണ്ഡേൽ മദ്രാസിൽ കലാക്ഷേത്രയും സ്ഥാപിച്ചതിനുസമാനമാണു മലയാളക്കരയ്ക്ക്വള്ളത്തോൾ നൽകിയ വരപ്രസാദം. എക്കാലത്തേക്കുമായുള്ളൊരു സാംസ്കാരികമുദ്രണമായിരുന്നു അത്. അടുത്തവർഷംമുതൽ എല്ലാ കലാധ്യയനപരിപാടികളിലും ലിംഗഭേദമില്ലാതെ പ്രവേശനമനുവദിക്കാനുള്ള കലാമണ്ഡലം ഭരണസമിതിയുടെ ബുധനാഴ്ചത്തെ തീരുമാനം സ്ഥാപനത്തിന്റെ മഹനീയതയ്ക്ക് അനുയോജ്യമായതായി. 

മോഹിനിയാട്ടം പുരുഷന്മാർക്കു കളിക്കാമോ എന്ന ഒരു സമീപകാലവിവാദത്തിന്റെ പശ്ചാത്തലത്തിലാണ്കലാമണ്ഡലം വിപ്ലവകരമായ തീരുമാനമെടുത്തിരിക്കുന്നത്. കഥകളിയോടുള്ള അഗാധപ്രണയമാണ്മഹാകവി വള്ളത്തോളിനെ കലാമണ്ഡലസംസ്ഥാപനത്തിനു പ്രേരിപ്പിച്ച പ്രധാനഘടകം. എന്നിരിക്കിലും കഥകളിയുടെമാത്രമല്ല, കേരളത്തിന്റെ വ്യത്യസ്തങ്ങളായ പാരമ്പര്യ ക്ളാസിക്കലകളുടെ പോഷണത്തിനുള്ള കേന്ദ്രമായാണ് അദ്ദേഹം അതിനെ വിഭാവനംചെയ്തത്. പക്ഷേ, കലാമണ്ഡലത്തിൽ അഭ്യസിക്കപ്പെടേണ്ട കലാരൂപങ്ങളുടെ കൂട്ടത്തിൽ മോഹിനിയാട്ടത്തെ ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾ മഹാകവിക്ക് അന്നു യാഥാസ്ഥിതികരുടെ കടുത്ത എതിർപ്പു നേരിടേണ്ടിവന്നു. ലാസ്യനൃത്തമായ മോഹിനിയാട്ടത്തെ കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തിലേക്കു പുനരാനയിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന യാഥാസ്ഥിതികബുദ്ധിക്കു വഴങ്ങാൻ പക്ഷേ, മഹാകവിയുടെ ജ്ഞാനദീപ്തമായ മനസ്സു കൂട്ടാക്കിയില്ല. മോഹിനിയാട്ടസംബന്ധിയായി ഒരു മോഹിനിയാട്ടകലാകാരിയിൽനിന്നുതന്നെയുണ്ടായ അപരിഷ്കൃതപരാമർശത്തിന്റെ പശ്ചാത്തലത്തിലാണ്കലാമണ്ഡലം ഇപ്പോഴൊരു മാതൃകാതീരുമാനത്തിലേക്കുനീങ്ങിയതെന്നതു കാലം കാത്തുവെച്ച കുസൃതിയായിത്തോന്നുന്നു.

കഥകളിയുൾപ്പെടെ പല കോഴ്സുകളിലും കലാമണ്ഡലത്തിൽ ആൺ-പെൺ വ്യത്യാസമില്ലാതെ അധ്യയനം നടക്കുന്നുണ്ട്. നേരത്തേ, ഇവിടെ കഥകളിക്കു പെൺകുട്ടികൾക്കു പ്രവേശനംനൽകുന്ന കാര്യത്തിലും കലാപാരമ്പര്യവാദികൾ എതിർപ്പുയർത്തിയിരുന്നു. എന്നാൽ, പെൺകുട്ടികൾക്കും കഥകളി പഠിക്കാം എന്ന നിലപാടാണ്കലാമണ്ഡലം ഗോപിയെപ്പോലുള്ളവർ സ്വീകരിച്ചത്. മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കു പ്രവേശനംനൽകുന്നതിലും കലാമണ്ഡലത്തിലെ കലാകാർക്കശ്യവാദികൾ ദീർഘകാലം എതിർപ്പുയർത്തി. എന്നാൽ, തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിലും കാലടി സർവകലാശാലയിലും ലിംഗഭേദമില്ലാതെയാണ്മോഹിനിയാട്ടപഠനം. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, കാലാനുസൃതമായ തീരുമാനത്തിന്കലാമണ്ഡലം ഭരണസമിതി തയ്യാറായതുനന്നായി. തീരുമാനത്തിനു മുൻകൈയെടുത്ത കലാമണ്ഡലം ചാൻസലർകൂടിയായ വിശ്രുതനർത്തകി മല്ലികാ സാരാഭായ് പ്രത്യേക അഭിനന്ദനമർഹിക്കുന്നു. തീരുമാനത്തിനു നിമിത്തമാകാൻകഴിഞ്ഞതിൽമാതൃഭൂമിക്കും അഭിമാനമുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചമാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചആൺകുട്ടികൾ മോഹിനിയാകേണ്ടെന്ന് കലാമണ്ഡലംഎന്ന റിപ്പോർട്ടാണ് ഇപ്പോഴത്തെ തീരുമാനത്തിനു പെട്ടെന്നുള്ള പ്രേരണയായത്.കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപവും തുടര്ന്നുണ്ടായ പ്രതികരണങ്ങളിലും പ്രതികരിച്ച് കേരള കലാമണ്ഡലം. കേരള കലാമണ്ഡലത്തിലെ പൂര്വ്വ വിദ്യാര്ത്ഥി എന്നതിനപ്പുറം ഇവര്ക്ക് കലാമണ്ഡലവുമായി നിലവില്ഒരു ബന്ധവുമില്ലെന്നും വൈസ് ചാന്സലര്അറിയിച്ചു. പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനകള്നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്ക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണെന്നും വൈസ് ചാന്സലര്വ്യക്തമാക്കി.

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: