Pages

Thursday, March 21, 2024

ഭാരതത്തിൽ എല്ലായിടത്തും സൗരോർജംപ്രോത്സാഹിപ്പിക്കുമ്പോൾ കേരളത്തിൽ ഫലം നിരാശ

 

ഭാരതത്തിൽ  എല്ലായിടത്തും സൗരോർജംപ്രോത്സാഹിപ്പിക്കുമ്പോൾ  കേരളത്തിൽ  ഫലം നിരാശ

 

സൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം. സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉല്പാദനം സാധ്യമാണ്. സൗരവികിരണവും അതിന്റെ ഫലമായുള്ള കാറ്റ്, തിരമാല, ജലവൈദ്യുതി, ജൈവാവശിഷ്ടം തുടങ്ങിയവയെല്ലം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽപ്പെടുന്നു

നീക്കം നിലവിൽ സോളാർപാനൽവെച്ചവരെ നിരാശപ്പെടുത്തുമെന്നുമാത്രമല്ല, അവ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നവർ പിന്നാക്കംപോകുന്ന സാഹചര്യവുമുണ്ടാക്കും. ഭാവിയിലെ ലാഭംകണ്ടാണു പലരും ഇവ സ്ഥാപിക്കുന്നത്. വലിയ പ്രയോജനമില്ലെന്നുതോന്നിയാൽ സൗരപാനലിൽ മുതൽമുടക്കാൻ പലരും മടിക്കും. സൗരപാനൽ സ്ഥാപിച്ചുകൊടുക്കുന്ന ഒട്ടേറെ സംരംഭകരുണ്ട്. ഇവരുടെ ബിസിനസ് സാധ്യതയെയും ഇതു ബാധിക്കും.സൗരോർജം ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുമ്പോഴും ദിവസേന അതുവഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്രയെന്ന് വൈദ്യുതി ബോർഡിനറിയില്ല. ഊഹക്കണക്കിലാണ്സൂര്യനെഅളക്കുന്നത്. സൗരോർജ കണക്കിനായി സംവിധാനം വേണമെന്ന് വൈദ്യുതി വിതരണം നിയന്ത്രിക്കുന്ന കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്റർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരു കോടി പുരപ്പുറ സൗരോർജ പദ്ധതി വരുന്നതോടെ സൗരവൈദ്യുതി കണക്ക് നിർണായകമാകും.

കേരളത്തിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജ പാനലുകളുടെ സ്ഥാപിത ശേഷിമാത്രമാണ് ബോർഡിന് അറിയാവുന്നത്. ‘സൗരപദ്ധതി പ്രകാരം 1.70 ലക്ഷം പേരാണ് പുരപ്പുറ സോളാർ വെച്ചിട്ടുള്ളത്. ഇതിൽനിന്നു 541 മെഗാവാട്ടാണ് വൈദ്യുതി വിതരണം ചെയ്യുന്ന ഗ്രിഡ് സംവിധാനത്തിലേക്ക് എത്തുന്നത്. ബോർഡിന്റേതുൾപ്പെടെ പ്ലാന്റുകളിലെ വൈദ്യുതികൂടി കണക്കാക്കിയാൽ 960 മെഗാവാട്ടാണ് കേരളത്തിന്റെ സൗരോർജ സ്ഥാപിതശേഷി. ഇതിൽനിന്ന് ഒരുവർഷം കിട്ടാവുന്ന വൈദ്യുതി 1,387 ദശലക്ഷം യൂണിറ്റാണ്. പലകാരണങ്ങളാൽ ഇതിൽ വ്യതിയാനം ഉണ്ടാകും.

ഓരോ വീട്ടിൽനിന്നും എത്ര യൂണിറ്റ് സൗരവൈദ്യുതി ഗ്രിഡിലേക്ക് എത്തുന്നു എന്നതിനുള്ള കണക്ക് അതത് വീടുകളിൽ മാത്രമാണ് ഉള്ളത്. മീറ്റർ റീഡർ കണക്കെടുക്കുമ്പോഴേ എത്രയെന്നതിന് കൃത്യത ലഭിക്കൂ. എന്നാൽ, തത്സമയ(റിയൽ ടൈം) കണക്ക് ലഭിച്ചാൽ മാത്രമേ ഒരു ദിവസം സംസ്ഥാനത്ത് എത്ര വൈദ്യുതി വേണമെന്നുള്ള കണക്കിനും കൃത്യതയുണ്ടാകൂ. കേരളം 410 മെഗാവാട്ട് സൗരവൈദ്യുതി പുറമേനിന്നു വാങ്ങുന്നുണ്ട്. ഇതുമാത്രമാണ് കൃത്യതയുള്ള കണക്ക്.

വൈദ്യുതിക്ഷാമമുള്ള സംസ്ഥാനമായതിനാൽ ഓരോ ദിവസവും ആവശ്യമുള്ള വൈദ്യുതി എത്രയെന്ന് തലേദിവസം തന്നെ കേന്ദ്രത്തെ അറിയിക്കണം. സൗരോർജ പാനലുകൾ വരുന്നതിനുമുമ്പ് ഇതിന് ഏതാണ്ട് കൃത്യമായ കണക്കുണ്ടായിരുന്നു. ഗ്രിഡിലേക്ക് തലേദിവസം നൽകിയ വൈദ്യുതി കണക്കാക്കിയാൽ മതിയായിരുന്നു. എന്നാലിപ്പോൾ സൗരോർജ വൈദ്യുതി വരുന്നതിനാൽ കണക്ക് പാളിപ്പോകുന്നു. തൊട്ടു പിന്നിലെ ആഴ്ചയിൽ ദിവസം എത്ര വൈദ്യുതി ഗ്രിഡിലേക്ക് കൊടുക്കേണ്ടി വന്നു എന്നും തൊട്ടു മുമ്പത്തെ വർഷം ദിവസം എത്ര വൈദ്യുതി വേണ്ടി വന്നു എന്ന കണക്കും പരിശോധിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

വീടുകളിൽ ഉത്പാദിപ്പിച്ച് ഉപഭോഗശേഷംവരുന്ന സൗരോർജം ­കെ.എസ്..ബി.ക്കു കൈമാറുമ്പോൾ നൽകുന്ന നിരക്ക് കുറയ്ക്കാനുള്ള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ശുപാർശ നിർഭാഗ്യകരമാണ്. ഇങ്ങനെ കൈമാറുന്ന വൈദ്യുതിയുടെ ഓരോ യൂണിറ്റിനും ഇപ്പോഴത്തെ അഞ്ചുരൂപ(കെ.എസ്..ബി. താരിഫിനു തുല്യം)യ്ക്കുപകരം 2.69 രൂപ (സൗരവൈദ്യുതിനിരക്ക്) നൽകിയാൽമതിയെന്നാണു ശുപാർശ. അടുത്തമാസം ഒന്നിന് ഇതു പ്രാബല്യത്തിലാക്കാനാണു നീക്കം. സൗരപാനൽ സ്ഥാപിച്ച് വീട്ടിൽ വൈദ്യുതോത്പാദനം നടത്തുന്നവർക്കു വൈദ്യുതിബില്ലിൽ ലഭിക്കുന്ന ഇളവുകൾ ഇതോടെ ഗണ്യമായി കുറയും. നീക്കം നിലവിൽ സോളാർപാനൽവെച്ചവരെ നിരാശപ്പെടുത്തുമെന്നുമാത്രമല്ല, അവ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നവർ പിന്നാക്കംപോകുന്ന സാഹചര്യവുമുണ്ടാക്കും. ഭാവിയിലെ ലാഭംകണ്ടാണു പലരും ഇവ സ്ഥാപിക്കുന്നത്. വലിയ പ്രയോജനമില്ലെന്നുതോന്നിയാൽ സൗരപാനലിൽ മുതൽമുടക്കാൻ പലരും മടിക്കും. സൗരപാനൽ സ്ഥാപിച്ചുകൊടുക്കുന്ന ഒട്ടേറെ സംരംഭകരുണ്ട്. ഇവരുടെ ബിസിനസ് സാധ്യതയെയും ഇതു ബാധിക്കും.

സൗരോർജ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര-കേരള സർക്കാരുകൾ ശ്രമിച്ചുവരുകയാണ്. മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അല്പം വൈകിയാണ് മേഖലയിലേക്കുവന്നതെങ്കിലും വലിയ പുരോഗതി കൈവരിക്കാൻ നമുക്കായിട്ടുണ്ട്. വീടുകളിലെ വൈദ്യുതോത്പാദനം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനസർക്കാർ പുരപ്പുറ സൗരോർജപദ്ധതി നടപ്പാക്കിയപ്പോൾ മലയാളി അതിനെ രണ്ടുകൈയുംനീട്ടി സ്വീകരിച്ചു. വീട്ടാവശ്യത്തെക്കാളധികം വൈദ്യുതി ഉത്പാദിപ്പിച്ചാൽ സംസ്ഥാന വിദ്യുച്ഛക്തിബോർഡി(കെ.എസ്..ബി.)നു കൈമാറി പണവും നേടാനാകുന്നവിധത്തിലായിരുന്നു പദ്ധതി. ഇതു ലാഭകരമെന്നു മനസ്സിലാക്കിയതോടെ, കെ.എസ്..ബി. വാഗ്ദാനംചെയ്ത സബ്സിഡിക്കുപോലും കാത്തുനിൽക്കാതെ പുരപ്പുറത്ത് വൈദ്യുതി ഉത്പാദിപ്പിക്കാൻ മുന്നിട്ടിറങ്ങിയവരുണ്ട് ഇന്നാട്ടിൽ. കഴിഞ്ഞ വർഷാന്ത്യത്തിലെ കണക്കുപ്രകാരം, സംസ്ഥാനത്ത് പുരപ്പുറ സോളാർപാനൽ സ്ഥാപിച്ചത് 1,70,000-ത്തിലേറെ വീടുകളിലാണ്. 541 മെഗാവാട്ട് വൈദ്യുതി ഇതുവഴി ഗ്രിഡുകളിലേക്കു കൂട്ടിച്ചേർക്കപ്പെടുന്നതായും കണക്കാക്കിയിരുന്നു. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച്, കാര്യമായ മുന്നേറ്റംതന്നെയായിരുന്നു ഇത്.

റെഗുലേറ്ററി കമ്മിഷന്റെ ശുപാർശ നടപ്പാക്കുകയാണെങ്കിൽ, സൗരോർജം വീടുകളിൽ ബാറ്ററിയിൽ സംഭരിക്കാനുള്ള പദ്ധതിക്കു തുടക്കമിട്ടാൽനന്നാകും. ഒരു കിലോവാട്ട് സംഭരണശേഷിയുള്ള ബാറ്ററിക്കു 35,000 രൂപയിലേറെ വിലവരുമെന്നതിനാൽ സബ്സിഡി നൽകണം. ഇങ്ങനെ സംഭരിക്കുന്ന വൈദ്യുതി രാത്രിയിൽ ഉപഭോക്താവ് ഉപയോഗിച്ചാൽ വൈദ്യുതിബോർഡിനും ആശ്വാസമാകും. രാത്രിയാണല്ലോ വൈദ്യുതിക്ക് ആവശ്യമേറുന്നത്. കമ്മിഷന്റെ ശുപാർശ നടപ്പാക്കുന്നത് ആത്യന്തികമായി, ശുദ്ധമായ ഊർജം എന്ന വിശാല ആശയത്തെയും അതിനായുള്ള കർമപദ്ധതിയെയും തുരങ്കംവെക്കുന്ന നടപടിയാകു

അനുദിനമാണ് രാജ്യത്ത് ഊർജ ആവശ്യകത വർധിക്കുന്നത്. പുനരുപയോഗ ഊർജ സ്രോതസിലേക്ക് രാജ്യം മാറാനുള്ള കാരണവും ഇതാണ്. രാജ്യം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പുനരുപയോഗ ഊർജ സ്രോതസാണ് സൗരോർജം. സോളാർവത്കരണം രാജ്യത്തിന്റെ ഊർജ ആവശ്യകതയുടെ നല്ലൊരു പങ്ക് നിവർത്തിച്ചു കൊടുക്കുന്നുണ്ട്.

വീടുകൾക്ക് മാത്രമല്ല സൗരോർജ പദ്ധതി ഉപകാരപ്രദമാകുന്നത്. സുസ്ഥിര ഗതാഗത സംവിധാനത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റം ത്വരിതപ്പെടുത്താനും സൗരോർജ പദ്ധതി സഹായിക്കും. സോളാർ പാനലിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗപ്പെടുത്താം. മേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനും പദ്ധതി സഹായിക്കും. ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂര്യോദയ യോജ പ്രഖ്യാപിക്കുന്നത്.സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഏഴാമത്തെ അക്ഷയ ഊർജ സ്രോതസ്സുകളുടെ ഉപയോഗം സംബന്ധിച്ച് കേരളത്തിന്റെ നില വിശദീകരിക്കുന്നു. കെ.എസ്..ബി. ലിമിറ്റഡുമായി ബന്ധപ്പെട്ടുള്ള അക്ഷയ ഊർജ പദ്ധതികൾഅക്ഷയ ഊർജരംഗത്തെ പുതുസാങ്കേതികതകൾ

2015- യു.എൻ. ജനറൽ അസംബ്ലി അംഗീകരിച്ച സുസ്ഥിര വികസനലക്ഷ്യങ്ങളിൽ (SDG) വളരെ ശ്രദ്ധേയമായതാണ് എല്ലാവർക്കും ഊർജലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഏഴാമത്തെ ലക്ഷ്യം (SDG 7). അക്ഷയ ഊർജസ്രാതസ്സുകളുടെ പ്രാധാന്യം പ്രത്യേകം എടുത്തു പറയുന്നുണ്ടിതിൽ1. അക്ഷയ ഊർജ സ്രോതസ്സുകളിൽ ഏറ്റവും പ്രാധാന്യം സൗരോർജത്തിനു തന്നെയാണ്. 2019- സൗരോർജവുമായി ബന്ധപ്പെട്ട ലോകവിപണിക്ക് 49% വർദ്ധനവാണുണ്ടായത്. 2019 അവസാനിക്കുമ്പോൾ ലോകത്ത് ആകെ 627 GW ശേഷിയുള്ള സൗരോർജ വൈദ്യുത നിലയങ്ങളാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ആകെ സ്ഥാപിതശേഷിയിൽ ചൈന മുന്നിൽ നിൽക്കുമ്പോൾ അമേരിക്ക, ജപ്പാൻ, ജർമ്മനി, എന്നീ രാജ്യങ്ങളെ പിൻതുടർന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 2019-ലെ മാത്രം ആഗോള സൗരോർജ വിപണി പരിശോധിക്കുമ്പോൾ തുടർച്ചയായി 7-ാം വർഷവും ഏഷ്യയാണ് മുന്നിൽ നിൽക്കുന്നത്. ഇതിൽ തന്നെ വിപണിയുടെ 26 ശതമാനവും ചൈന കരസ്ഥമാക്കുമ്പോൾ അമേരിക്കയ്ക്ക് പിന്നിലായി 9% പ്രാതിനിധ്യം ഇന്ത്യയ്ക്കുണ്ട്2.

ഇന്ത്യയിൽ സൗരോർജം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള നവീനവും പുതുക്കാവുന്നതുമായ ഊർജ സോതസ്സുകളുടെ മന്ത്രാലയം (MNRE-Minstry of New and Renewable Energy) 2010- ആവിഷ്ക്കരിച്ചനാഷണൽ സോളാർ മിഷൻ’ 20 GW ഊർജോല്പാദനമാണ് രാജ്യത്ത് ലക്ഷ്യമിട്ടിരുന്നെങ്കിലും പിന്നീട്, 2015- ലക്ഷ്യം 100 GW ആക്കി ഉയർത്തിയിരുന്നു. 2022- അക്ഷയ ഊർജസ്രോതസ്സിൽ നിന്നും ആകെ 175 GW ഊർജമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ 100 GW സൗരോർജത്തിൽ നിന്നും 60 GW പവനോർജത്തിൽ നിന്നും 10GW ജൈവോർജത്തിൽ നിന്നും 5 GW ചെറുകിട ജലവൈദ്യുത പദ്ധതികളിൽ നിന്നുമാണ് ഉൽപ്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. കൂടാതെ കാലാവസ്ഥ വ്യതിയാനം നേരിടുന്നതിന്റെ ഭാഗമായി 2030- 450 GW വൈദ്യുതി അക്ഷയ ഊർജ സ്രോതസ്സുകളിൽ നിന്ന് ഉല്പാദിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിട്ടുള്ളത്    ലോകമെമ്പാടും  നടക്കുന്ന സൗരോർജ വിപ്ലവത്തിൽ കേരളവും അതിന്റെ സാധ്യതയനുസരിച്ചുള്ള പങ്ക് വഹിക്കുന്നുണ്ട്.   വൈദ്യുതി  ബോർഡിൻറെ ഇപ്പോഴത്തെ  തീരുമാനം  നിരാശാജനകമാണ് ,

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

 

 

No comments: