Pages

Friday, March 15, 2024

കാതോലിക്കേറ്റ് സ്ഥാപനം മലങ്കരയിൽ

 

കാതോലിക്കേറ്റ് സ്ഥാപനം മലങ്കരയിൽ

 

കാതോലികം എന്ന പദം kat'holics എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ്. അതിന്റെ അർഥം സർവർത്രികമായത്, സകലത്തേയും ഉൾകൊള്ളുന്നത് എന്നാണ്‌.എല്ലാ വർഷവും 36 ആം ഞാറാഴ്ച (36 th day of Holy Lent) സഭ കാതൊലിക്ക ദിനമായി ആചരിക്കുന്നു.രണ്ടു നൂറ്റാണ്ടിലേറെയായി മലങ്കര നസ്രാണികൾ അനുഭവിച്ചു കൊണ്ടിരുന്ന വിദേശ മേധാവിത്തത്തിനെ വലിച്ചെറിഞ്ഞു സ്വാതന്ത്ര്യത്തിന്റെ പൊൻ കതിർ പകർന്നതിന്റെ ഓർമ്മയാണ് നാം ആഘോഷിക്കുന്ന കാതൊലിക്ക ദിനം. വിരുന്നുകാരായി വന്നവർ വീട്ടുകാർ ആയിതീർന്നതിന്റെ അന്ത്യം കുറിച്ചത് 1912 നിരണം പള്ളിയിൽ വെച്ചു നടന്ന കാതോലിക്ക വാഴ്ച് യോടെയാണ്.

സഭ സ്വതന്ത്രമായതിന്റെ പുണ്യ മുഹൂർത്തം.

1934 ഗീവർഗീസ് ദ്വീതിയൻ ബാവ കല്പനയിലൂടെ സഭ കാതൊലിക്ക ദിനചരണം വർഷം തോറും നടത്തണം എന്ന് തീരുമാനിച്ചു

പേർഷ്യൻ സഭയുടെ തലവൻ കാതൊലിക്ക എന്ന സ്ഥാനം നാലാം നൂറ്റാണ്ട് മുതൽ ഉണ്ടായിരുന്നു. പേർഷ്യയുടെ തലസ്ഥാനമായ സെലൂസ്യയിലെ ബിഷപ്പ് ആയിരുന്ന പാപ്പാ ബാർ ആഗായിയെ സഭ തലവനായി മറ്റു ബിഷപ്പ്മാർ അംഗീകരിക്കപ്പെട്ടു. A D 410 പേർഷ്യൻ സഭയുടെ സുന്നഹാദോസ് ഇസാഹ്ക്ക് കാതോലിക്ക യുടെ അധ്യക്ഷതയിൽ കൂടി നിഖ്യ വിശ്വാസപ്രമാണം സഭ സ്വീകരിച്ചു.പിന്നീട് 424 ദാദു യേശു കാതൊലിക്കയുടെ നേതൃത്വത്തിൽ ഒരു സുന്നഹാദോസ് കൂടി ബാഹ്യ ഇടപെടൽ അവസാനിപ്പിക്കുകയും പെർഷ്യയുടെ കാതൊലിക്കയെ മാത്രമേ സഭ സ്വീകരിക്കുക ഉള്ളൂ എന്ന തീരുമാനം എടുത്തു. അടിസ്ഥാനത്തിൽ സെലൂഷ്യയിലെ കാതൊലിക്കക്ക് പത്രിയാര്കിസ് എന്ന പേരും നൽകി.AD 486 മൂന്നാമത്തെ സുന്നഹാദോസ് അക്കേഷിയുസ് കാതൊലിക്കയുടെ ചുമതലയിൽ നടന്നു രണ്ടു തീരുമാനങ്ങൾ എടുത്തു. ഒന്ന് 431 എപ്പോസോസ് സുന്നഹാദോസ് നെസ്തോറിയോസ്ന് സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്യുന്നതും മറ്റൊന്ന് കാതൊലിക്ക ഉൾപ്പെടെ ഉള്ള വൈദികരെല്ലാം വിവാഹിതരാകാൻ അനുവദിക്കുന്നതും ആയിരുന്നു തീരുമാനങ്ങൾ സ്വീകരിക്കാതെ അന്ത്യോക്യയുമായി ബന്ധം പുലർത്തുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു.628 അവരെ ചേർത്ത് അന്ത്യോക്യ പത്രിയാര്കിസ് കിഴക്കിന്റെ വലിയ മെത്രപൊലീത്ത എന്ന പേരിൽ മോറുസ എന്ന ബിഷപ്പ്നെ അവരോധിച്ചു. ഇദ്ദേഹത്തിന്റെ ആസ്ഥാനം തേഗ്രിരിസിൽ സ്ഥാപിച്ചു.

1912 മലങ്കരയിൽ സ്ഥാപിച്ച കാതൊലിക്ക സ്ഥാനം അന്നത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ചു സ്ഥാപിതമായതും 1934 ലെ ഭരണ ഘടനയിൽ കാതോലിക്ക്യുടെ സ്ഥാനവും അധികാരവും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സഭകൾ ലോകമെബാടും വളരുമ്പോൾ ഇതര സഭകളെ ആശ്രയിക്കാതെ സഭ സ്വതന്ത്രമായി നില കൊള്ളണം അങ്ങെനെ സ്വതന്ത്ര സഭയായ മലങ്കര സഭയുടെ തലവനായി കാതൊലിക്കയെ മലങ്കര സഭ വാഴിച്ചു. കാതോലിക്കയുടെ അധികാരം അരക്കിട്ടുറപ്പിച്ചത് 1934 ലെ ഭരണ ഘടനയോടെയാണ്.

വട്ടശെരി തിരുമേനിക്കു ശേഷം രണ്ടു പദവികളും ഒരാൾ വഹിച്ചു തുടങ്ങി.

1934 കൂടിയ മലങ്കര അസോസിയേഷൻ മൂന്നാം കാതൊലിക്കയെ മലങ്കര മെത്രപൊലീത്ത ആയി തെരെഞ്ഞടുത്തു, ഇതിനെ തുടർന്ന് സഭയിൽ രണ്ടു വിഭാഗം ഉടലെടുത്തു. പത്രിയാര്കിസ്സിനെ കൂടേ നിന്നവരെ ബാവ കക്ഷിഎന്നും മലങ്കര മെത്രപൊലീത്തയുടെ കൂടേ നിന്നവരെ മെത്രാൻ കക്ഷിഎന്നും വിളിച്ചു തുടങ്ങി.1936 പത്രിയാര്കിസ് വിഭാഗം കോടതിയെ സമീപിച്ചു. അവസാനം 1958 സുപ്രിം കോടതി മലങ്കര സഭയെയും ഭരണ ഘടനയും അംഗീകരിച്ചു.

ഭഗ്നശാരായ പത്രിയാര്കിസ് വിഭാഗം യോജിപ്പിന് മുതിരുകയും സഭ അവരെ സ്വീകരിക്കുകയും ചെയ്തു. ഒന്നായ നിന്ന സഭയിൽ വീണ്ടും കലഹത്തിന്റെ വിത്ത് പാകി 1970 പത്രിയർകിസി കുപ്രസിദ്ധമായ 203 ആം കല്പനയിലൂടെ തോമാ സ്ലീഹക്കു പട്ടതം ഇല്ലായെന്നു പ്രഖ്യാപിച്ചു.

1995 ലെ വിധിയിൽ തൃപ്തരാകാതെ 2002 പ്രത്യേക സഭ ആയി നില കൊണ്ടു.2017 ലെ അന്തിമ വിധിയിലൂടെ മലങ്കര സഭ പൂർണ്ണ സ്വാതന്ത്ര്യം നേടി എന്ന് തന്നെ പറയാം. മലങ്കരയിലെ 1664 പള്ളികളുടെയും ഉടമസ്ഥൻ മലങ്കര മെത്രപൊലീത്തയാണെന്ന് സുപ്രിം കോടതി വിധിച്ചു.

ഇതിൽ മണർകാടും, കോതമംഗലവും മാത്രം അല്ല അണ്ണാ നഗറിലെ യാക്കോബായ പള്ളിയും ഉൾപെടുംസ്വയംഭരണാവകാശത്തിന്റെയുംസ്വാതന്ത്ര്യത്തിന്റെയും ദേശീയതയുടെയും അടയാളമാണ് കാതോലിക്കേറ്റ്. മലങ്കര സഭ ( ഇന്ത്യൻ ഓർത്തഡോൿസ്സഭ )അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു സഭയാണ്.

പ്രൊഫ. ജോൺ കുരാക്കാർ

No comments: