Pages

Wednesday, March 13, 2024

സ്പീരിറ്റ് ഓഫ് ഹ്യുമാനിറ്റി അവാർഡ് പ്രൊഫ. ജോൺ കുരാക്കാർ സാറിന് നൽകി.

 

സ്പീരിറ്റ് ഓഫ് ഹ്യുമാനിറ്റി അവാർഡ്
പ്രൊഫ. ജോൺ കുരാക്കാർ സാറിന് നൽകി.






റമദാൻ പുണ്യമാസത്തിൽ മികച്ച കാരുണ്യ പ്രവർത്തകർക്ക് നൽകുന്ന സ്പീരിറ്റ് ഓഫ് ഹ്യുമാനിറ്റി അവാർഡ്
പ്രൊഫ. ജോൺ കുരാക്കാർ സാറിന് നൽകി.കൊട്ടാരക്കര ചെങ്ങമനാട് റാഫ ആരോമ ഹോസ്പിറ്റലിൽ വച്ച് നടത്തിയ ആരോഗ്യ-സാമൂഹ്യ പ്രവർത്തകരുടെ യോഗത്തിൽ കോട്ടാരക്കര ക്രൈംബ്രാഞ്ച് (സൈബർ ) സർക്കിൾ ഇൻസ്പെക്ടർ ശ്രി. രതീഷ് "SPIRIT OF HUMANITY AWARD'" പ്രൊഫ. ജോൺ കുരാക്കാർ സാറിന് നൽകി..യോഗത്തിൽ യു. ആർ. ഏഷ്യ സെക്രെട്ടറി ജനറൽ ഡോ. എബ്രഹാം കരിക്കം, കെ. രാജുക്കുട്ടി, നീലേശ്വരം സദാശിവൻ, മാതാഗുരുപ്രീയ. ആർ ഗീത, അഡ്വക്കേറ്റ് സാജൻ കോശി സുരേഷ് കുമാർ, കെ. ജി മത്തായി കുട്ടി, മെനുജോൺ, അച്ചൻ കുഞ്ഞ്, പ്രൊഫ. മോളി കുരാക്കാർ, ജോൺസൻ ചെറുകര,കുഞ്ഞുമോൻ ചെറുകര, പ്രൊഫ ഡോ.ജേക്കബ് തോമസ്, സാം കുരാക്കാർ, ജോർജ് മാത്യു, സംവിധായകൻ കെ സുരേഷ് കുമാർ, നടൻ മംഗലം ബാബു എന്നിവരും അരോമ ഹോസ്പിറ്റലിലെ ഡോക്ടർ മാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങി നൂറിലേറെ പേർ പങ്കെടുത്തു. യോഗത്തിൽ വച്ച് റൗണ്ട് സർക്യൂട്ട് ഫിലിം ഡയറക്ടർ കെ. സുരേഷ് കുമാർ ഗോൾഡൻ ഷാൾ അണിയിച്ച് പ്രൊഫ. ജോൺ കുരാക്കാർ സാറിനെ ആദരിച്ചു.

വിനോദ്, പാലിയേറ്റിവ് യൂണിറ്റ് സെക്രട്ടറി
അരോമ ഹോസ്പിറ്റൽ, കൊട്ടാരക്കര
















No comments: