Pages

Saturday, December 7, 2019

മുറിവേറ്റ വിശ്വാസിയെ രക്ഷിക്കാൻ ഇന്ന് നല്ല ശമരിയക്കാരനില്ല


മുറിവേറ്റ വിശ്വാസിയെ രക്ഷിക്കാൻ  ഇന്ന് നല്ല ശമരിയക്കാരനില്ല .
മാർത്തോമ്മാശ്ലീഹായുടെ പാരമ്പര്യവും സത്യവിശ്വാസം കാത്തു പരിപാലിക്കാൻ , പ്രതിസന്ധികളെയും , പ്രതിബന്ധങ്ങളെയും കണ്ണീരിലണിഞ്ഞ പ്രാർത്ഥനയിലും , രാജ്യത്തെ നിയമവ്യവസ്ഥയിലും മാത്രം വിശ്വസിച്ച്  മലങ്കര സഭ പോരാടുകയാണ് .സഭക്ക് 1958 ലും 95 ലും 2017 ലും രാജ്യത്തിന്റെ പരമോന്നത നീതിപീഠം കൽപ്പിച്ചു നൽകിയ അവകാശ സംരക്ഷണം നടപ്പിലാക്കാതെ , തുടർച്ചയായി നീതി നിഷേധം നേരിടുകയാണ് .മലങ്കര സഭയിലെ ഒരു വിഭാഗം ഭാരതത്തിന്റെ നീതിന്യായ വ്യവസ്‌ഥിതികളെ വെല്ലുവിളിച്ചു , അരാജകത്വം സൃഷ്ടിക്കുകയാണ് . രാത്രിയുടെ മറവിൽ സിറിയൻ തീവ്രവാദികളെ പോലെ അവർ മലങ്കര നസ്രാണികളുടെ മേൽ ആക്രമണം അഴിച്ചുവിടുകയും , പരി.സഭയുടെ കുരിശടികൾ തകർക്കുകയും ചെയ്യുന്നു .തലമുറകൾക്ക്  മുന്നേ തങ്ങൾ കയ്യേറിയ പള്ളികളിൽ നിന്ന് ഇന്ത്യൻ പരമോന്നത നീതി പീഠത്തിന്റെ വിധി നടപ്പാക്കി  ഇറങ്ങെണ്ടി വന്നാൽ ദൈവത്തിന്റ ആലയം ആണേലും പൊളിച്ചു കളയണമെന്ന യാക്കോബായ മെത്രാന്റെ വാക്കുകൾ ശരി വയ്ക്കുന്ന പ്രവൃത്തികളുമായി പാത്രയർക്കീസ്‌ വിഭാഗ്ത്തിലെ തീവ്രവാദികൾ നീങ്ങുകയാണ് .
മുറിവേറ്റ വിശ്വാസി പെരുവഴിയിൽ കിടക്കുപ്പോൾ അവരെ സംരക്ഷിക്കുന്ന നല്ല ശമരിയക്കാരനെ  ഇന്ന് കാണാനില്ല  . തനിയ്ക്ക് നഷ്ടപ്പെട്ടെയ്ക്കാവുന്ന സ്ഥാനമാനങ്ങളും സുഖലോലുപതയും കുറിച്ച് മാത്രം മെത്രാന്മാർ ചിന്തിക്കുന്നു . ഒരിക്കലും മുറിവേറ്റ വിശ്വാസിയെ തിരിഞ്ഞു നോക്കില്ല. കേസിൽ കുടുങ്ങിയ വിശ്വാസിയെ അറിയുന്നതുപോലുമില്ല .ആദ്യം അവർ അപ്പീലിനെ കുറിച്ചു പറഞ്ഞ് പ്രതീക്ഷ തന്നു, പിന്നെ  ഫുൾബെഞ്ചിനെ കറിച്ചു പറഞ്ഞു, റിവ്യൂ  പെറ്റീഷ്യനെ കുറിച്ചു പറഞ്ഞു. ശവപ്പെട്ടി ചുമന്നും കുരിശിൽ കിടന്നും കുരിശെടുത്ത് കിലോമീറ്ററുകൾ നടന്നും മനുഷ്യചങ്ങല തീർത്തും സെക്രട്ടറിയേറ്റിനു മുൻപിൽ  നാടകം നടത്തിയും, വീട്ടുമുറ്റത്തു ശവമടക്കിയും എന്നാൽ സ്വന്തക്കാരുടെ മൃതദേഹം സുരക്ഷിത സ്ഥാനത്ത് മാന്യമായി അടക്കിയും കുപ്പായക്കാർ അരങ്ങു തകർക്കുന്നു. പാവം വിശ്വാസിക്കുമുന്നിൽ  മുതലക്കണ്ണീർ പൊഴിക്കുന്നു.വിശ്വസിക്കുണ്ടാകുന്ന  മുറിവുകളെ  ആരും കഴുകില്ല, ആരും മരുന്നു വെക്കില്ല , അത്   ഉണങ്ങുകയുമില്ല
.കോതമംഗലം പള്ളിയുടെ വിധിയും ഉടൻ നടപ്പാകുകയാണ് .പാത്രിയർക്കീസ് വിഭാഗത്തിൻറെ കയ്യിൽ നിന്നും പള്ളിയും അനുബന്ധസ്ഥാപനങ്ങളും കളക്ടർ ഏറ്റെടുത്ത ശേഷം ഓർത്തഡോക്സ്‌ സഭയ്ക്ക് കൈമാറാനാണ് കോടതിപറഞ്ഞിരിക്കുന്നത് . ഇതിനുവേണ്ടി കളക്ടർക്ക്  എന്ത് നടപടിവേണമെങ്കിലും എടുക്കാം ,സായുധസേനയെ പോലും നിയോഗിക്കാം .പാത്രിയർക്കീസ് വിഭാഗം പ്രക്ഷോപം സംഘടിപ്പിക്കുന്നത് ബുദ്ധിമോശമാണ് .പരമോന്നതകോടതിയുടെ ഉത്തരവിനെ ആർക്കും ചോദ്യം ചെയ്യാനാവില്ല .കേരളത്തിലെ ക്രമസമാധാനനില തകർക്കാതിരിക്കാൻ  പാത്രിയർക്കീസുവിഭാഗത്തിന് മാത്രമേ കഴിയൂ .സർക്കാരിന്  ഇതിൽക്കൂടുതൽ  സഹായിക്കാനാവില്ല . മുറിവേൽക്കാതെയും  കേസിൽപെടാതെയും ചെറുപ്പക്കാർ നോക്കുക .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: