Pages

Wednesday, July 10, 2019

മലങ്കര സഭയുടെ പള്ളികളുടെ അവകാശം ദൈവത്തിനാണ് .



മലങ്കര സഭയുടെ  പള്ളികളുടെ അവകാശം ദൈവത്തിനാണ് .

മലങ്കര സഭയുടെ പള്ളികൾ പബ്ലിക്ക് ട്രസ്റ്റാണ്. ഈ ട്രസ്റ്റ് ദൈവത്തിന് സമർപ്പിക്കപ്പെട്ട ഒന്നാണ്. അതിന്റെ ഉടമ ദൈവമാണ്. പള്ളിയുടെ ഉടമസ്ഥർ  ഇടവകക്കാരല്ല .ഇടവകക്കാർ/ഗുണഭോക്താക്കൾ മാത്രം . പബ്ലിക്ക് ട്രസ്റ്റിനു വേണ്ടി  വസ്തുവകകൾ വാങ്ങിക്കാം , പക്ഷെ  ട്രസ്‌റ്റിന്റെ മുതൽ ആർക്കും വിൽക്കാനാവില്ല .നിയമ പ്രകാരമുള്ള ബനഫിഷറികൾക്ക് ഈ ട്രസ്റ്റ് ഭരിക്കാം. പക്ഷെ അതിന്റെ തിരഞ്ഞെടുപ്പും ഭരണവും 1934 ഭരണഘടന അനുസരിച്ച് മാത്രമെ പറ്റൂ എന്ന് 3 തവണ ബഹു. സുപ്രിം കോടതി അടിവരയിട്ട് പറഞ്ഞു.
യാക്കോബായ വിശ്വാസിയുടെ ശവമടക്ക് എന്തുകൊണ്ട് നിയമപരമായി തടയപ്പെടുന്നു?യഥാർത്ഥ അവകാശി പബ്ലിക്ക് ട്രസ്റ്റാണ്.യാക്കോബായക്കാർ ഈ ട്രസ്റ്റിലെ അംഗങ്ങളൊ / ഗുണഭോക്താക്കളോ അല്ല. അതു കൊണ്ട് ആദ്യം ഈ ട്രസ്റ്റിലെ അംഗമാവണം. ബഹു. സുപ്രിം കോടതി നിർദേശിച്ച പ്രകാരം 1934 ഭരണഘടന അംഗീകരിച്ചാൽ അവർക്ക് ഈ ട്രസ്റ്റിലെ അംഗമാവാം, ഗുണഭോക്താവാകാം.
.ഓർത്തഡോക്സ് സഭയുടെ മാമോദീസായും, വിവാഹവും, വി. കുർബ്ബാനയും സ്വീകരിക്കുന്ന യാക്കോബായ വിശ്വാസിക്ക് ശവമടക്ക് മാത്രം ഓർത്തഡോക്സ് വൈദികൻ നടത്തിയാൽ സ്വീകാര്യമാവില്ല എന്നത് വിശ്വാസ പ്രശ്നമല്ല..അന്ത്യോക്യൻ  വിശ്വാസം എന്നൊന്നില്ല .രണ്ടുകൂട്ടർക്കും ഒരേ വിശ്വാസമല്ലേ ? പള്ളി കമ്മറ്റിയിൽ ഭൂരിപക്ഷമുള്ളവർ  ഭരണം നടത്തട്ടെ ? പരിശുദ്ധ  പാത്രിയർക്കീസ് ബാവ മഞ്ഞിനിക്കരയിൽ  പറഞ്ഞതുപോലെ  പുതിയ പള്ളികളും സെമിത്തേരിയും  ഉണ്ടാകണമെങ്കിൽ  വിശ്വാസികൾ  ഇനിയും  വലിയ തുകകൾ മുടക്കണം . അനതിവിദൂരഭാവിയിൽ അവിടെയും തർക്കവും കലഹവും ഉണ്ടാകും
1934  ഭരണഘടന അനുസരിച്ച്  ഒന്നായി  പൊയ്ക്കൂടേ? . യാക്കോബായ വിഭാഗത്തിലെ മെത്രാമാരുടെയും വൈദീകരുടെയും  കാര്യം കോടതി  വിധി അംഗീകരിച്ച ശേഷം  ചർച്ച ചെയ്തു  തീരുമാനിക്കൂ . പരിശുദ്ധ  പാത്രിയർക്കീസ് ബാവായുടെ  അനുമതി  ഇക്കാര്യത്തിൽ അനിവാര്യമാണ്  . ഒന്നായി പോയാൽ  വിശ്വാസികൾക്ക് പണം ലാഭം ,നാട്ടിൽ സമാധാനം , അതിവേഗം വളർച്ച ,മാനം ലാഭം .വികാരത്തിന് അടിമപ്പെടാതെ  വിവേകപൂർവം ചിന്തിക്കുക .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: