Pages

Wednesday, July 10, 2019

യാക്കോബായ വിഭാഗത്തിനെതിരെ പൊതു ജന വികാരം ആളിക്കത്തുന്നു. ന്യൂസ്‌ 18 ചാനൽ നടത്തിയ പോളിൽ ഇതു വ്യക്തം

യാക്കോബായ വിഭാഗത്തിനെതിരെ പൊതു ജന വികാരം ആളിക്കത്തുന്നു.
ന്യൂസ്‌ 18 ചാനൽ നടത്തിയ പോളിൽ ഇതു  വ്യക്തം

യാക്കോബായക്കാർ  ശവം വച്ച് വിലപേശുന്നത്. കേരളം കണ്ടു .വിലപേശൽ അവസാനിക്കുമ്പോൾ ഇനിയെന്ത് ചോദ്യം ഉയരുകയാണ് .യാക്കോബായ വിശ്വാസിയുടെ ശവസംസ്‌കാരം  അവർ കൂടി നടക്കുന്ന ഓർത്തഡോൿസ്‌ സെമിത്തേരിയിൽ തന്നെ നടത്തണം. അതിൽ ആരും തെറ്റുകാണുന്നില്ല  എന്നാൽ ആ പള്ളിയിലെ  അംഗീകരിക്കപ്പെട്ട  ഓർത്തഡോൿസ് വികാരി കർമ്മങ്ങൾ നടത്തിയാൽ വിശ്വാസം തകർന്നു വീഴുംമോ ? ഇപ്പോഴും അന്ത്യോഖ്യ ,അന്ത്യോഖ്യ  എന്നു പറഞ്ഞു നടക്കാൻ ആളുണ്ടല്ലോ ? .  കൂദാശ ഇല്ലാതെ അടക്കിയാലും ഓർത്തഡോൿസ്‌ വൈദീകൻറെ  ശുശ്രുഷ  അവർക്കു വേണ്ട ."നിങ്ങളുടെ മക്കളെ ഓർത്തഡോൿസ്‌ പള്ളിയിൽ ഇപ്പോഴും മാമോദിസ മുക്കുന്നില്ലേ, നിങ്ങളുടെ മക്കളെ ഓർത്തഡോൿസ്‌ സഭയിലേക്ക് വിവാഹം ചെയ്ത് അയക്കുന്നില്ലേ , പരുമലയിലും, പുതുപ്പള്ളിയിലും ഒക്കെ പോയി ഓർത്തഡോൿസ്‌ പുരോഹിതരിൽ നിന്നും വി. കുർബാന സ്വീകരിക്കുന്നില്ലേ "?. അപ്പോൾ ഓർത്തഡോൿസ്‌ അച്ചൻ മാമോദിസ മുക്കിയ കൊച്ചിനെ നിങ്ങൾ വീണ്ടും മുക്കുമോ, വിവാഹം വീണ്ടും കഴിപ്പിക്കുമോ ? ഓർത്തഡോൿസ്‌ പുരോഹിതൻ നടത്തിയ മാമോദിസ, വിവാഹം, വി കുർബാന ഒക്കെ അംഗീകരിക്കാം അല്ലെ. പിന്നെ ശവസംസ്‌കാരം മാത്രം നടത്തിയാൽ വിശ്വാസം ഇടിഞ്ഞു വീഴും എന്ന് പറഞ്ഞാൽ പൊതു സമൂഹം വിശ്വസിക്കുമെന്ന്  നിങ്ങൾ വിചാരിക്കുന്നുണ്ടോ ? ഇതൊക്കെ  നാടകമാണന്ന്  പൊതുസമൂഹം തിരിച്ചറിഞ്ഞു തുടങ്ങി.

പരമോന്നത കോടതിയുടെ അന്തിമ വിധി വന്നതോടെ  യാക്കോബായ വിഭാഗം അങ്കലാപ്പിലാണ്.ഇനി കൂടുതൽ കാലം വിശ്വാസികളെ  പിടിച്ചുനിർത്താൻ കഴിയില്ല .അന്ത്യോക്യൻ വിശ്വാസം  എന്ന് ഒന്നില്ല .കേസുകളിൽ എല്ലാം പാത്രിയർക്കീസ് വിഭാഗം തോൽക്കുകയാണ് . കോടാനുകോടി രൂപയാണ് കേസിന് വേണ്ടി ചെലവഴിക്കുന്നത് . സത്യം വിശ്വാസികൾ മനസിലാക്കി തുടങ്ങി .ഇപ്പോൾ പറയുന്നത് സുപ്രീം കോടതി വിധിയുടെ മറവിൽ ഓർത്തോഡോസ്‌കാർ  യാക്കോബായക്കാരെ മത വിശ്വാസ പരിവർത്തനത്തിനു പ്രേരിപ്പിക്കുന്നു  എന്നാണ് .സത്യത്തിൽ  ഓർത്തഡോൿസ്‌ എന്നോ -യാക്കോബായ എന്നോ വന്നാലും  ഒന്നുതന്നെയല്ലേ 1934ഭരണഘടന മൂന്നാം പ്രഖ്യാപനം വായിച്ചാൽ യാക്കോബായ എന്നത് ഓർത്തഡോൿസ്‌ സഭയെ "പിശകായി" വിളിക്കുന്നപേരാണ് .പാത്രിയർക്കീസ് വിഭാഗം തോൽക്കുന്നത് അപമാനമായി കാണേണ്ടതില്ല . നേരത്തെയും  തോറ്റിട്ടുണ്ട് ,അവർ  ഓർത്തഡോൿസ് സഭയുമായി യോജിച്ചിട്ടുമുണ്ട് ,അതുകൊണ്ട് സഭയിൽ സമാധാനമുണ്ടായിട്ടുണ്ട് .ജനവികാരവും കോടതിയും വിധികളും നിയമവും ഒന്നും ബാധകമല്ല , സർക്കാർ ഞങ്ങളുടെ കൂടെയുണ്ട്  എന്ന് വിചാരിക്കരുത് . സർക്കാരിനെ  ഒപ്പം നിർത്തുന്നത്  വലിയ ചെലവുള്ള പരിപാടിയാണ് .പരിധിവിട്ട് അവർക്കും ഒന്നും ചെയ്യാൻകഴിയില്ല .

യാക്കോബായ വിഭാഗത്തിന്റെ പൊള്ളത്തരം ഇപ്പോൾ  പൊതുസമൂഹവും സോഷ്യൽ മീഡിയായും  മനസ്സിലാക്കി ക്കഴിഞ്ഞു .സുപ്രീം കോടതിയിൽ 1958,1995,2017,2018 കേട്ട് പഴകിച്ച വാദങ്ങൾ തന്നേ വീണ്ടും അവർ ആവർത്തിക്കുന്നു .നിയപരമായി നിയമിക്കപ്പെട്ട വികാരിയുടെ പക്കൽ കുമ്പസാരിക്കുകയും കുടിശിക തീർത്തു പൊതു യോഗത്തിൽ പങ്കെടുക്കുകയും അദേഹത്തിന്റെ കൂദാശകൾ സ്വീകരിക്കുകയും ചെയ്യുന്നവരാണ് ഇടവകാംഗം.ഓർത്തഡോക്സ്‌ വൈദീകന്റെ സംസ്കാര ശുശ്രൂഷ അംഗീകരിക്കില്ലെന്ന നിലപാട് എടുക്കുന്നവർ, അതേ വൈദീകന്റെ മാമ്മോദീസായും വിവാഹ ശുശ്രൂഷയും കുർബ്ബാനയും പരുമല അടക്കമുള്ള പള്ളികളിൽ അംഗീകരിക്കുന്നത് എങ്ങനെയാണ്,മറ്റെല്ലാ ശുശ്രൂഷയും അംഗീകരിക്കുന്നവർ ശവ സംസ്കാരം അംഗീകരിക്കില്ലെന്ന നിലപാട് ശവം വച്ച് വിലപേശി ഇല്ലാത്ത അധികാരം സ്ഥാപിക്കാനുള്ള ശ്രമംമാണ് .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: