Pages

Monday, September 24, 2018

റഫാൽ കരാർ വിവാദച്ചുഴിയിൽ-സത്യാവസ്ഥ അറിയാനുള്ള അവസരം ഉണ്ടാകണം


റഫാൽ കരാർ വിവാദച്ചുഴിയിൽ-സത്യാവസ്ഥ
അറിയാനുള്ള അവസരം ഉണ്ടാകണം

അത്യാധുനിക ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള യുദ്ധവിമാനങ്ങളാണ്‌ റഫാൽ. ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമാതാക്കൾ. നിർമാണം ആരംഭിക്കുന്നത്‌ എൺ‌പതുകളിൽ. 2001-ൽ ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി. നിലവിൽ ഫ്രഞ്ച് വ്യോമ-നാവിക സേനകളും ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളിലെ വ്യോമസേനകളുമാണ്‌ റഫാൽ ഉപയോഗിക്കുന്നത്.റഫാല്‍ യുദ്ധവിമാനക്കരാറില്‍ മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ കരാറില്‍ പങ്കാളിയാക്കിയത് മോഡി സര്‍ക്കാരിന്റെ താത്പര്യപ്രകാരമാണെന്നാണ് ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്‍ദാണ് വെളിപ്പെടുത്തിയത്. എന്നാല്‍ പ്രതിരോധ മന്ത്രാലയം ഇത് നിഷേധിച്ച് രംഗത്തെത്തി. ഫ്രഞ്ച് വെബ്‌സൈറ്റായ മീഡിയാ പാര്‍ട്ടിയാണ് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.

അനില്‍ അംബാനിയുടെ ഗ്രൂപ്പിനെ ഇന്ത്യന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തപ്പോള്‍ തങ്ങള്‍ക്ക് വേറെ നിവൃത്തിയില്ലായിരുന്നു എന്നും തങ്ങള്‍ക്ക് തന്ന പങ്കാളിയെ സ്വീകരിച്ചെന്നും ഒലോന്‍ദ് പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.എന്നാല്‍ ഇത് നിഷേധിച്ച ഇന്ത്യ റഫാല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയായി തെരഞ്ഞെടുത്തതെന്ന് ആവര്‍ത്തിച്ചു. അനില്‍ അംബാനിയുടെ പോക്കറ്റിലേക്ക് പൈസയെത്താന്‍ ഇന്ത്യക്കാരുടെ പോക്കറ്റിലെ പൈസ എടുത്ത് മോഡി നല്‍കുകയായിരുന്നെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. റഫാല്‍ കരാര്‍ അനില്‍ അംബാനിക്ക് നല്‍കിയ ശേഷം പ്രതിരോധ മന്ത്രിയടക്കം എല്ലാവരും അംബാനിക്കായി കള്ളം പറയുകയായിരുന്നു.വിമാന നിര്‍മ്മാണത്തില്‍ ഒരു മുന്‍പരിചയവും ഇല്ലാത്ത കമ്പനിയാണ് അനില്‍ അംബാനിയുടേത്. കരാറിന് 12 ദിവസം മുമ്പ് മാത്രമാണ് കമ്പനി രജിസ്റ്റര്‍ ചെയ്തതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

സായുധസേനകളെയും രാജ്യസുരക്ഷയെയും െെകയിലെടുത്തല്ല രാഷ്ട്രീയം കളിക്കേണ്ടത്. പകരം പ്രതിരോധ ഇടപാടുകളിൽ തികഞ്ഞ സുതാര്യത പുലർത്തുകയാണു വേണ്ടത്. റഫാൽ കരാറിൽ സുതാര്യത ഉറപ്പുവരുത്തേണ്ടത് അതിൽ നേരിട്ടിടപെട്ട പ്രധാനമന്ത്രിയുടെയും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരിന്റെയും വ്യോമസേനയുടെ കരുത്തുകൂട്ടാൻ ഉതകേണ്ട റഫാൽ യുദ്ധവിമാനക്കരാറിനെച്ചൊല്ലി ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നു. പരസ്പരം ആരോപണപ്രത്യാരോപണങ്ങളുന്നയിച്ച് കരാറിന്റെ കാര്യത്തിൽ പുകമറസൃഷ്ടിക്കുകയാണ് ഭരണ-പ്രതിപക്ഷകക്ഷികൾ. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് വസ്തുനിഷ്ഠമായ മറുപടി നൽകാൻ മുഖ്യഭരണകക്ഷിയായ ബി.ജെ.പി.യോ പ്രധാനമന്ത്രി നരേന്ദ്രമോദിയോ പ്രതിരോധമന്ത്രി നിർമലാ സീതാരാമനോ തയ്യാറായിട്ടില്ല. പ്രതിരോധസാമഗ്രി നിർമാണ രംഗത്ത് മുൻപരിചയമേതുമില്ലാത്ത റിലയൻസ് ഡിഫൻസ് ലിമിറ്റഡ് (ആർ.ഡി.എൽ.), റഫാലിന്റെ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ദസോൾട്ട് ഏവിയേഷന്റെ ഇന്ത്യയിലെ പങ്കാളിയായത് എങ്ങനെ എന്ന ചോദ്യമാണ് പ്രതിപക്ഷം പ്രധാനമായും ഉയർത്തുന്നത്. പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്.എ.എൽ.) നിർമാണപങ്കാളിയായി നിശ്ചയിച്ചിരുന്നപ്പോൾ, ആർ.ഡി.എൽ. ആ സ്ഥാനത്തെത്തിയത് പ്രധാനമന്ത്രിയുടെ ഇടപെടൽ മൂലമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ആർ.ഡി.എല്ലിനെ തിരഞ്ഞെടുത്തത് ഇന്ത്യയുടെ നിർദേശപ്രകാരമാണെന്ന്, കരാർ ഒപ്പിടുമ്പോൾ ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാൻസ്വ ഒളോന്ദ് പറഞ്ഞതോടെ വിവാദത്തിന് പുതിയതലം കൈവന്നു. ഇന്ത്യയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ദസോൾട്ട് ഏവിയേഷൻ സ്വന്തം നിലയ്ക്കാണ് ആർ.ഡി.എല്ലിനെ തിരഞ്ഞെടുത്തത് എന്നുമാണ് ഫ്രഞ്ച് സർക്കാർ പറയുന്നത്. പ്രതിരോധരംഗത്തെ ഇടപാടുകൾക്ക് സങ്കീർണമായ പ്രക്രിയകളും വ്യക്തമായ ചട്ടങ്ങളും നിയന്ത്രണങ്ങളും നിലനിൽക്കുന്ന രാജ്യത്ത്, സർക്കാർ അറിയാതെ രണ്ടു സ്വകാര്യകമ്പനികൾ കരാറിൽ ഏർപ്പെട്ടു എന്നു പറയുന്നത് അത്ര വിശ്വസനീയമല്ല.
യു.പി.എ. സർക്കാരിൽ എ.കെ. ആൻറണി പ്രതിരോധമന്ത്രിയായിരിക്കെ 2007-ലാണ് വ്യോമസേനയുടെ ശുപാർശപ്രകാരം 126 മീഡിയം മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പ്രക്രിയ ആരംഭിച്ചത്. 2012-ൽ ടെൻഡർ വിളിച്ചപ്പോൾ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഇടപാടിനു തയ്യാറായ ദസോൾട്ട് ഏവിയേഷനുമായി കരാറുണ്ടാക്കാൻ തീരുമാനമായി. 18 യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിർമിച്ചുനൽകുമെന്നും ബാക്കി 108 എണ്ണം എച്ച്.എ.എല്ലുമായിച്ചേർന്ന് ഇന്ത്യയിൽ നിർമിക്കുമെന്നുമായിരുന്നു ധാരണ. വ്യോമസേനയുടെ ആവശ്യപ്രകാരമുള്ള സാങ്കേതിക വ്യത്യാസങ്ങൾ വരുത്താത്ത വിമാനമൊന്നിന് 526 കോടി രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചത്. വിമാനത്തിന്റെ ആയുഷ്കാല പരിപാലനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കവേ സർക്കാർ മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാന ഇടപാടിന്റെ ഭാഗമായി. 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ കരാറൊപ്പിട്ടു. ഒന്നിന്റെ അടിസ്ഥാനവില 670 കോടി രൂപയായി നിശ്ചയിച്ചു. എച്ച്.എ.എല്ലിനെ ഒഴിവാക്കി ആർ.ഡി.എല്ലുമായി സാങ്കേതികവിദ്യാ കൈമാറ്റം നടത്താൻ തീരുമാനിച്ചു. 2016 ഒക്ടോബർ മൂന്നിന് ആർ.ഡി.എല്ലിന്റെയും ദസോൾട്ട് ഏവിയേഷന്റെയും സംയുക്തസംരംഭമായ ദസോൾട്ട് ഏവിയേഷൻ എയ്‌റോസ്പേസ്‌ ലിമിറ്റഡിന് നാഗ്പുരിൽ തുടക്കമായി.
സാങ്കേതിവിദ്യാ കൈമാറ്റമുൾപ്പെടെ എൻ.ഡി.എ. സർക്കാർ ഒപ്പിട്ട കരാറിൽ 1.3 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ആരോപിക്കുന്നത്. കരാർ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. യുദ്ധവിമാനങ്ങളുടെ രഹസ്യം ചോദിക്കുന്ന കോൺഗ്രസ് പാകിസ്താനെയും ചൈനയെയും സഹായിക്കുന്നു എന്നുപറഞ്ഞൊഴിയുകയാണ് സർക്കാർ. പൊതുതിരഞ്ഞെടുപ്പ് അടുത്തുവരവേ ലഭിച്ച രാഷ്ട്രീയായുധമായാണ് വിവിധകക്ഷികൾ റഫാൽ കരാറിനെ കാണുന്നത്. അഴിമതിസാധ്യതകൾ ഏറെയുള്ളതാണ് പ്രതിരോധരംഗം. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ പിടിച്ചുലച്ച ബൊഫോഴ്സ് ഇടപാട് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രാഷ്ട്രീയവത്കരിക്കപ്പെട്ട ആയുധക്കരാറുകളിലൊന്നായിരുന്നു. റഫാൽ ഇടപാടിനെ രാഷ്ട്രീയവത്കരിക്കുമ്പോൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്, സായുധസേനകളെയും രാജ്യസുരക്ഷയെയും െെകയിലെടുത്തല്ല രാഷ്ട്രീയം കളിക്കേണ്ടത്. പകരം പ്രതിരോധ ഇടപാടുകളിൽ തികഞ്ഞ സുതാര്യത പുലർത്തുകയാണു വേണ്ടത്. റഫാൽ കരാറിൽ സുതാര്യത ഉറപ്പുവരുത്തേണ്ടത് അതിൽ നേരിട്ടിടപെട്ട പ്രധാനമന്ത്രിയുടെയും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരിന്റെയും ഉത്തരവാദിത്വമാണ്.

പ്രൊഫ്.ജോൺ കുരാക്കാർ

No comments: