Pages

Sunday, August 19, 2018

കേരളം കണ്ട മഹാ പ്രളയം -രക്ഷകാത്ത്‌ ഇനിയും ആയിരങ്ങൾ




കേരളം കണ്ട മഹാ പ്രളയം 
-രക്ഷകാത്ത്ഇനിയും ആയിരങ്ങൾ

കേരളത്തെ തകർത്തെറിഞ്ഞ പ്രളയക്കെടുതിയിൽനിന്ന് രക്ഷകാത്ത് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങൾ. ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് രക്ഷാപ്രവർത്തകരെയും ആശങ്കപ്പെടുത്തുന്നു. തിങ്കളാഴ്ചയോടെ മഴ കുറയുമെന്ന പ്രവചനം പ്രതീക്ഷ പകരുന്നുമുണ്ട്.സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന 58,506 പേരെ ശനിയാഴ്ച രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.അപ്പർ കുട്ടനാട്, ചെങ്ങന്നൂർ, ചാലക്കുടി, ആലുവ, പറവൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഉൾനാടുകളിൽ പലയിടത്തും ഇനിയും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല.

ശനിയാഴ്ച മാത്രം 39 പേരാണ് മരിച്ചത്. അഞ്ചുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം ഇപ്പോൾ 250-നോട് അടുക്കുകയാണ്. വെള്ളമിറങ്ങി രക്ഷാപ്രവർത്തനം പൂർണമായാൽ മാത്രമേ മരണസംഖ്യ തിട്ടപ്പെടുത്താനാവൂ.ചെങ്ങന്നൂരിൽ മാത്രം ശനിയാഴ്ച 12 മൃതദേഹം കണ്ടെത്തിയതായാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണക്ക്. രക്ഷാപ്രവർത്തകരിൽനിന്ന് ശേഖരിച്ച വിവരമനുസരിച്ചാണിത്. ഇതുവരെ ചെങ്ങന്നൂരിൽ 22 പേർ മരിച്ചതായും കണക്കാക്കുന്നു.ചെങ്ങന്നൂരിലും കുട്ടനാട്ടിലും വീടുകളുടെ ടെറസുകൾക്ക് മുകളിൽ കനത്തമഴ നനഞ്ഞ് ഭക്ഷണമില്ലാതെ കഴിയുന്ന ഒട്ടേറെപ്പേരുടെ സ്ഥിതി ഇനിയും വ്യക്തമല്ല. ചെങ്ങന്നൂരിൽനിന്ന് 17,000 പേരെ ശനിയാഴ്ച ഉച്ചവരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനാവാത്ത ഒട്ടേറെ ഇടങ്ങളിൽ ഇപ്പോഴും അനേകം പേരുണ്ടെന്നാണ് നിഗമനം. പന്പയിൽ ജലനിരപ്പ് താഴ്ന്നപ്പോൾ അച്ചൻകോവിലാറിൽ ജലനിരപ്പുയർന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്

കുട്ടനാട്ടിൽനിന്ന് കാൽലക്ഷം പേരെ ശനിയാഴ്ച രക്ഷിച്ചു. ഇനിയും ആയിരങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. പുരവഞ്ചികൾ, ബോട്ടുകൾ, ജങ്കാറുകൾ എന്നിവയിലാണ് കുടുങ്ങിയവരെ ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിക്കുന്നത്.അപ്പർ കുട്ടനാട്ടിലെ കാർത്തികപ്പള്ളി മേഖലയിൽ 7000 പേരെ രക്ഷപ്പെടുത്തി. തോട്ടപ്പള്ളി, വീയ്യപുരം, കരുവാറ്റ മേഖലകളിലാണ് കൂടുതൽ ദുരിതം. മത്സ്യത്തൊഴിലാളികളാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്. ആലപ്പുഴയിൽ 678 ദുരിതാശ്വാസക്യാമ്പുകളിലായി 48,158 കുടുംബങ്ങളിലെ 1.94 ലക്ഷം പേരുണ്ട്.

പത്തനംതിട്ടയിൽ പ്രളയത്താലും സമയത്ത് ചികിത്സ കിട്ടാതെയും ശനിയാഴ്ച ആറുപേർ മരിച്ചു. വെള്ളം കയറിയ വീടിനുള്ളിൽ സമയത്ത് ഭക്ഷണവും വെള്ളവും കിട്ടാതെ ഹൃദ്രോഗിയായ

വയോധികൻ മരിച്ചു. നിരണത്തും പുതുക്കുളങ്ങരയിലും ഓരോ സ്ത്രീകളുടെ മൃതദേഹം ലഭിച്ചു.

ഇടുക്കിയുടെ മലയോരമേഖലകളിൽ ശനിയാഴ്ച 10 ഉരുൾപൊട്ടലുണ്ടായി. ഇടുക്കി മരിയാപുരം പഞ്ചായത്തിൽ ഉപ്പുതോട് ഉരുൾപൊട്ടി ഒരാൾ മരിച്ചു. മൂന്നുപേരെ കാണാതായി.എറണാകുളം ജില്ലയിൽ ശനിയാഴ്ച എട്ടുപേർ മരിച്ചു. വരാപ്പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ കുഴഞ്ഞുവീണ് ചിറയ്ക്കകം കടയപ്പറമ്പിൽ സുനോജ് (38) മരിച്ചു. മൂവാറ്റുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ആശ്രമം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കൊല്ലംകുടിയിൽ കെ.കെ. ബിനു (40) മരിച്ചു. എളമക്കര കീർത്തിനഗറിൽ ഇൻവെർട്ടറിൽ നിന്ന് ഷോക്കേറ്റ് നജ്മുദ്ദീൻ മരിച്ചു. നീന്താൻ ശ്രമിക്കവേ കുഴഞ്ഞുവീണ് പറവൂരിൽ നൗഷാദ് (34) മരിച്ചു.

നെടുമ്പാശ്ശേരിക്കടുത്ത് കുത്തിയതോട് ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ചിരുന്ന കുത്തിയതോട് സെയ്ന്റ് സേവ്യേഴ്സ് പടിഞ്ഞാറെ പള്ളിമേട തകർന്ന് 10 പേരെ കാണാതായതായി സംശയം. ഇതിൽ ആറുപേർ മരിച്ചതായും സംശയിക്കുന്നു.തൃശ്ശൂരിൽ കൂടുതൽ കെടുതികളുണ്ടായ ചാലക്കുടിയിൽ പുഴയിലെ വെള്ളം കുറഞ്ഞത് ആശ്വാസമായി. ചാലക്കുടി ടൗണിലെ വെള്ളക്കെട്ട് ഒഴിഞ്ഞു. ജില്ലയിൽ ശനിയാഴ്ചമാത്രം അഞ്ചുപേർ മരിച്ചു.ശനിയാഴ്ച മുരിങ്ങൂർധ്യാനകേന്ദ്രത്തിൽ രണ്ടുപേർ മരിച്ചു. ദുരിതാശ്വാസകേന്ദ്രം പ്രവർത്തിച്ചിരുന്ന ഇവിടെ മരിച്ച രണ്ടുപേരും അന്തേവാസികളാണെന്നാണ് പോലീസ് പറഞ്ഞത്.

ശനിയാഴ്ച രാവിലെവരെ 93,219 പേരെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്കുകാരണം ചില പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താനായിട്ടില്ല. ശനിയാഴ്ച നാനൂറിലേറെപ്പേരെ രക്ഷപ്പെടുത്തി.

ചെന്ത്രാപ്പിന്നി, അരിമ്പൂർ, കാഞ്ഞാണി എന്നിവിടങ്ങളിൽ വെള്ളം കൂടി. ഏനാമാക്കൽ ബണ്ട് കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെയാണ് ഈ പ്രദേശങ്ങൾ വെള്ളത്തിലായത്. കുറാഞ്ചേരിയിൽ വ്യാഴാഴ്ചത്തെ ഉരുൾപൊട്ടലിൽ കാണാതായ ഒരാളെ കണ്ടെത്താനുള്ള തിരച്ചിൽ ശനിയാഴ്ചയും തുടർന്നു.പാലക്കാട് നെല്ലിയാന്പതിയിൽ ഉരുൾപൊട്ടലിൽ റോഡ് ഇടിഞ്ഞ് മൂവായിരത്തോളംപേർ ഒറ്റപ്പെട്ടു.മലപ്പുറത്ത് ആറുവയസ്സുകാരൻ വീടിനടുത്ത വെള്ളക്കെട്ടിൽ വീണുമരിച്ചു. മൂന്നിയൂർ കളിയാട്ടമുക്ക് കാരിയാട് കടവ് കോഴിപ്പറമ്പത്ത് മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് ഹനാൻ(6) ആണ് മരിച്ചത്. വെള്ളിയാഴ്ച വയലിലെ വെള്ളത്തിൽ ഒഴുക്കിൽ കാണാതായ നന്നമ്പ്ര കോട്ടുവല സത്താറിന്റെ മകൻ ഫസലു(22)വിന്റെ മൃതദേഹം കണ്ടെത്തി. ചാലിയാർ, ഭാരതപ്പുഴ, കടലുണ്ടിപ്പുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് താഴ്ന്നു. ജനവാസപ്രദേശങ്ങളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിലെ ദേശീയപാതയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു.ഹെലികോപ്റ്റർ തിരിച്ചിറക്കിപ്രളയബാധിത മേഖലകളിലെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പ്രതികൂല കാലാവസ്ഥ കാരണം തിരിച്ചിറക്കി. ഏറെ സമയത്തിനുശേഷം ആലുവ, തൃശ്ശൂർ ഭാഗങ്ങൾ സന്ദർശിച്ചു.

വീണ്ടും ന്യൂനമർദം

അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളാൻ സാധ്യതയുണ്ട്. എന്നാൽ, അത് കേരളത്തെ ബാധിക്കാനിടയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വിലയിരുത്തി.

ഞായറാഴ്ച ഉച്ചവരെ ശക്തിയേറിയ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

നാശത്തിന്റെ കണക്കുപുസ്തകം

മെയ് 29-ന് തുടങ്ങിയ പേമാരിയിൽ മരിച്ചത് 357 പേർ

40,000 ഹെക്ടറിലെ കൃഷി നശിച്ചു

1000 വീടുകൾ പൂർണമായും തകർന്നു,

26,000 വീടുകൾ ഭാഗികമായും

46,000-ത്തിലധികം കന്നുകാലികളും രണ്ടുലക്ഷത്തിലധികം കോഴി-താറാവുകളും ചത്തു

16,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളും 82,000 കിലോമീറ്റർ പ്രാദേശികറോഡുകളും 134 പാലങ്ങളും തകർന്നുറോഡുകളുടെ നഷ്ടം മാത്രം 13,000 കോടി വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്ദുരിതാശ്വാസ ക്യാമ്പിലും മരണംപറവൂരിലെ ദുരിതാശ്വാസക്യാമ്പിൽ ചികിത്സകിട്ടാതെ മൂന്നുപേർ മരിച്ചു.നെഞ്ചുവേദനയെത്തുടർന്ന് മുറവൻതുരുത്ത് കൊല്ലാറയ്ക്കൽ സതീശൻ (65), രോഗബാധിതനായിരുന്ന ആളംതുരുത്ത് സ്വദേശി ആദർശ്, പട്ടണം സമാജം ക്യാമ്പിൽ കഴിഞ്ഞിരുന്ന പട്ടണം മുണ്ടേപാടത്ത് രാജമ്മ (78) എന്നിവരാണ് മരിച്ചത്.താമരശ്ശേരി: പെരുമഴക്കാലത്ത് വീട്ടുമുറ്റത്തെ കിണർ പെട്ടെന്ന് വറ്റിവരണ്ടുപോയത് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി. പരപ്പൻപൊയിൽ തിരുളാംകുന്നുമ്മൽ അബ്ദുൽറസാക്കിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് ഒരു ഉറവപോലും അവശേഷിക്കാതെ പൂർണമായും ഉൾവലിഞ്ഞുപോയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്.

നിർത്താതെ പെയ്യുന്ന മഴയിൽ നാട്ടിലെ മുഴുവൻ ജലസ്രോതസ്സുകളും നിറഞ്ഞുകവിയുമ്പോൾ ഒരു കിണർമാത്രം വറ്റിപ്പോയത് നാട്ടുകാരെ അദ്ഭുതപ്പെടുത്തി. വേനൽക്കാലത്തും വെള്ളം ഉണ്ടാകാറുള്ള കിണറായിരുന്നു ഇതെന്ന് വീട്ടുകാർ പറഞ്ഞു.

റവന്യൂവകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് ശനിയാഴ്ച സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ശാസ്ത്രജ്ഞരായ ഡോ. ഇ. അബ്ദുൽഹമീദ്, ഡോ. പി.ആർ. അരുൺ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കിണറിനടിയിലെ ഉപ്പുപാറയുടെ വിള്ളൽ വലുതായാലോ വിള്ളലിലുണ്ടായിരുന്ന തടസ്സം മാറിയാലോ വെള്ളം വലിഞ്ഞുപോകാറുണ്ടെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. മഴക്കാലത്ത് വെള്ളം അധികമാകുമ്പോൾ വെള്ളത്തിന്റെ അതിമർദം കാരണം ഇങ്ങനെ പലയിടങ്ങളിലും സംഭവിക്കാറുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു. ഈ കിണറിന്റെ തൊട്ടടുത്തുള്ള കിണറിലെ ജലവിതാനം കുറഞ്ഞതായും പരിശോധനാസംഘം കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി തഹസിൽദാർ സി. മുഹമ്മദ് റഫീഖ് സംഘത്തിനൊപ്പമുണ്ടായിരുന്നു.

വെള്ളം താഴ്ന്നിട്ടും ചെങ്ങന്നൂരില് രക്ഷാപ്രവര്ത്തനം ദുഷ്കരം. ചെങ്ങന്നൂര്, പാണ്ടനാട്, വെണ്മണി മേഖലകളില് കുടുങ്ങിക്കിടക്കുന്നത് 5,000 പേര്. പമ്പാതീരത്ത് രക്ഷതേടി 3000 പേര്.  കുടുങ്ങിക്കിടക്കുന്നവര് വീടുവിട്ടു വരാന് തയാറാകണമെന്ന് സര്ക്കാരും വ്യോമസേനയും. തിരുവല്ലയിലും ആറന്മുളയിലും നെല്ലിയാമ്പതിയിലും സ്ഥിതി അതീവഗുരുതരം, ഭക്ഷണവും വെള്ളവുമില്ലാതെ നാലാംദിവസം∙ മഹാപ്രളയം കടലിറങ്ങുന്നു;  ചെറുതോണി അണക്കെട്ടില് നിന്നുള്ള ഒഴുക്ക് കുറച്ചു. മുല്ലപ്പെരിയാറില് ജലനിരപ്പ് താഴ്ന്ന് 140 അടിയായി. ആലുവയിലും ചാലക്കുടിയിലും കാലടിയിലും വെള്ളം ഇറങ്ങി, പെരിയാറില് ജലനിരപ്പ് താഴുന്നു. കനത്ത മഴ ഉണ്ടാകില്ല. എല്ലാ ജില്ലകളിലേയും റെഡ് അലര്ട്ട് പിന്വലിച്ചു∙ എറണാകുളത്ത് ക്യാംപുകളില് സ്ഥിതി ദയനീയം. വസ്ത്രവും മരുന്നുമില്ല.  പനായിക്കുളം ക്യാംപില് രോഗികളായി ഒട്ടേറെപ്പേര്. വെള്ളമിറങ്ങിയെങ്കിലും ദുരിതം വിട്ടുമാറാതെ ആലുവ. കടകളിലും വീടുകളിലുമടക്കം കോടിക്കണക്കിനു രൂപയുടെ നഷ്ടം

∙ കുട്ടനാടും അപ്പര് കുട്ടനാടും വീണ്ടും ദുരിതക്കയത്തില്, എണ്പത് ശതമാനത്തിലേറെപ്പേരെയും ഒഴിപ്പിച്ചു.   തൃശൂരില് കരുവന്നൂര് പുഴ ഗതിമാറിയൊഴുകുന്നു. ആറാട്ടുപുഴയിലെ 600 വീടുകള് വെള്ളത്തിനടിയില്.  പള്ളിക്കെട്ടിടം തകര്ന്ന് ആറുപേര് മരിച്ച പറവൂര് കുത്തിയതോടില് ദുരന്തത്തിന് ഇരയായവരുടെ ദയനീയ കാഴ്ച

∙ എറണാകുളംതൃശൂര് ദേശീയപാതയില് ഭാഗികമായും എംസി റോഡില് പൂര്ണമായും ഗതാഗതം പുനസ്ഥാപിച്ചു, കെഎസ്ആര്ടിസി കുതിരാന്വഴിയും ഭാഗികമായി സര്വീസ് തുടങ്ങി, കോട്ടയംവഴി ട്രെയിന് ഓടിത്തുടങ്ങി, വേണാടും വഞ്ചിനാടും സര്വീസ് നടത്തുന്നു

പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഴക്കെടുതിയില് ഇന്ന് മൂന്നു പേര് മരിച്ചു.

എറണാകുളം പറവൂര്, കടുങ്ങല്ലൂര് മേഖകളിലും ചെങ്ങന്നൂരിലുമാണ് കൂടുതല് ദുരിതം. ചെങ്ങന്നൂര് മേഖലയില് ഇനി  അയ്യായിരത്തോളം പേര് കുടുങ്ങിക്കിടക്കുന്നതായാണ് റവന്യൂ വകുപ്പിന്റെ കണക്ക്. ചെങ്ങന്നൂര്, പാണ്ടനാട്, വെണ്മണി മേഖലകളിലായാണ് ആളുകള് കുടുങ്ങിക്കിടക്കുന്നത്. ചെങ്ങന്നൂരിലെ പ്രളയക്കെടുതിയിൽനിന്നു ഇന്നലെ രക്ഷപ്പെടുത്തിയ 149 പേരെ തിരുവനന്തപുരത്ത് എത്തിച്ചു.

ജലനിരപ്പ് കുറഞ്ഞതിനാല് വലിയ ബോട്ടുകള് ഉപയോഗിച്ചുള്ള രക്ഷാപ്രവര്ത്തനം ദുഷ്കരമായി. കുടുങ്ങിക്കിടക്കുന്നവർ വീടുവിട്ട് വരാന് തയ്യാറാകണമെന്ന് സര്ക്കാരും വ്യോമസേനയും അഭ്യര്ഥിച്ചു. ചെങ്ങന്നൂരിലെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് മുതിര്ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് വേണുഗോപാലിനെ നിയോഗിച്ചു. കുട്ടനാട്ടില് നിന്ന് 97% പേരെയും ഒഴിപ്പിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു.  തൃശൂരിലെ ആറാട്ടുപുഴയില് ബണ്ട് റോഡ് തകര്ന്ന് കരുവന്നൂര് പുഴ ഗതിമാറി ഒഴുകുന്നു. ഇൗ വെള്ളം തൃശൂരിലെ കോള്പ്പാടങ്ങളില് ജലനിരപ്പുയര്ത്തി. നൂറുകണക്കിന് വീടുകള് വെള്ളത്തിലായി.

ഭാരതപ്പുഴയിലെ ജലനിരപ്പ് കുറയുമ്പോഴും പൊന്നാനി കോൾ മേഖലയിലേക്ക് പുഴയിൽ നിന്നുള്ള വെള്ളം എത്തുകയാണ്. എരമംഗലം പത്തിരം ഹരിജൻ കോളനി പൂർണമായും വെള്ളത്തിൽ മുങ്ങി. കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. കുമരകം ,ഇല്ലിക്കൽ, അയ്മനം തുടങ്ങിയ പടിഞ്ഞാറൻ മേഖലകളിൽ ആയിരത്തിലേറെ വീടുകള് വെളളത്തിലാണ്.  പാലക്കാട് നെല്ലിയാമ്പതിയില് മൂവായിരം പേര് കുടുങ്ങിക്കിടക്കുകയാണ്.  ഇവര്ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കാന് നടപടികള് എടുത്തു. ഇടുക്കി ജില്ലയിലെ മലയോരമേഖലകളില് ഭൂരിഭാഗം പ്രദേശങ്ങളും ഒറ്റപ്പെട്ടു.

മറയൂര്, മൂന്നാര്, ചെറുതോണി, എടമലക്കുടി തുടങ്ങിയ പ്രദേശങ്ങള് പൂര്ണമായും ഒറ്റപ്പെട്ട നിലയിലാണ്. ഇന്ധനക്ഷാമവും രൂക്ഷമായി.  നെന്മാറ ഉരുള്പൊട്ടലില് മരണം പത്തായി. എറണാകുളം കിഴക്കേ കടുങ്ങല്ലൂരില് വട്ടോളിപ്പറമ്പില് മണിയുടെ മൃതദേഹം കണ്ടെത്തി. തൃശൂര് കരുവന്നൂരില് വെള്ളക്കെട്ടില് വീണ് കരുവന്നൂര് സ്വദേശി മോഹനന് മരിച്ചു.  മഴ കുറഞ്ഞതിനെത്തുടര്ന്ന് സംസ്ഥാനത്തെ റെഡ് അലര്ട്ട് പിന്വലിച്ചു.

തിരുവനന്തപുരം, കൊല്ലം, കാസര്കോട് ജില്ലകളിലൊഴികെ ജാഗ്രതാ നിര്ദേശം നിലനില്ക്കുന്നു. ഇടുക്കി, കോഴിക്കോട്, കണ്ണൂര് എന്നിവിടങ്ങളില് യെല്ലോ അലര്ടും ബാക്കി ജില്ലകളില് ഓറഞ്ച് അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവ, ചാലക്കുടി, കാലടി, പന്തളം മേഖലകളില്  വെള്ളം ഇറങ്ങി. ആലപ്പുഴയില് രക്ഷാപ്രവർത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളിൽ നാലുപേരെ അറസ്റ്റ്ചെയ്തു. ആലുവയില് നിന്നുള്ള കുടിവെള്ള പമ്പിങ് ഭാഗികമായി പുനഃസ്ഥാപിച്ചു.

Prof. John Kurakar


No comments: