Pages

Saturday, July 14, 2018

സാമൂഹിക മാധ്യമങ്ങള് ചിലർ വര്ഗീയ പ്രചാരണത്തിനും മതത്തെയും ക്രൈസ്തവ സഭകളെയും പരിഹസിക്കാനും മതതീവ്രവാദ ചിന്തകളുടെ വ്യാപനത്തിനും ദുരുപയോഗം ചെയ്യുന്നു .

സാമൂഹിക മാധ്യമങ്ങള്  ചിലർ വര്ഗീയ പ്രചാരണത്തിനും  മതത്തെയും ക്രൈസ്തവ സഭകളെയും പരിഹസിക്കാനും മതതീവ്രവാദ ചിന്തകളുടെ വ്യാപനത്തിനും ദുരുപയോഗം ചെയ്യുന്നു .
ബഹുസംസ്കാരങ്ങളും ഭാഷകളും ജനവിഭാഗങ്ങളും നിറഞ്ഞ ബഹുസ്വരവും മതനിരപേക്ഷവുമായ ഒരു രാജ്യമാണ് ഭാരതം .സാമൂഹികമാധ്യമ സംസ്കാരത്തെ സ്വാർഥലക്ഷ്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യുക മാത്രമല്ല, ജനവിരുദ്ധമായി പ്രയോഗിക്കുകകൂടി ചെയ്യുന്നതിലൂടെ നാം രാജ്യത്തെയും ജനതയെയും ജനാധിപത്യത്തെയും അപകടത്തിലേക്കു തള്ളിയിടുകയാണു ചെയ്യുന്നത്. ഇന്ന് രാഷ്ട്രീയകക്ഷികൾക്കും മതവിഭാഗങ്ങൾക്കും  മാത്രമല്ല ക്രൈസ്തവ സഭാ  വിഭാഗങ്ങൾക്കും ആരാധകസമൂഹങ്ങൾക്കുമെല്ലാം പ്രത്യകമായ സൈബർ ഗുണ്ടകളായി വ്യാജവ്യക്തികൾ ധാരാളമായിട്ടുണ്ട് .വ്യക്തിഹത്യയും  അസത്യപ്രചാരണവുമാണ്  ഇവരുടെ ലക്ഷ്യം .
സുപ്രീം കോടതി വിധി നടപ്പിലാക്കാൻ കാലതാമസം  വരുത്തുക എന്ന ലക്ഷ്യത്തോടെ മലങ്കര ഓർത്തഡോൿസ് സഭയിലെ  ഒരു വിഘടിത വിഭാഗം ആസൂത്രിതമായി സാമൂഹിക മാധ്യമങ്ങളിലൂടെ   സഭയെയും  പരിശുദ്ധ കാതോലിക്കാബാവായെയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതായി കാണാൻ കഴിയുന്നു .ഇത്തരം പ്രവണതകളെ  ആരും ഗൗരവമായി കാണുന്നതായി തോന്നുന്നില്ല .സാമൂഹിക മാധ്യമങ്ങ ൾ.സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില് ഗുണത്തേക്കാളേറെ ദോഷമായിരിക്കും.
ജനാധിപത്യത്തിന്റെ ശക്തമായ തൂണായി സാമൂഹിക മാധ്യമങ്ങള് മാറിക്കഴിഞ്ഞു. പ്രാദേശിക കൂട്ടായ്മകള് സജീവമായതോടെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ തുരുത്തുകള് രൂപസാമൂഹ്യ പ്പെട്ടു കഴിഞ്ഞു . രാഷ്ട്രീയവും സാമൂഹികവുമായ വലിയ പരിവർത്തനങ്ങൾക്കും സമീപകാലത്തു നവമാധ്യമങ്ങള് വഴിയൊരുക്കിയിട്ടുണ്ട്. മുഖ്യധാരാമാധ്യമങ്ങൾക്ക് അവതരിപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾപോലും സാമൂഹികമാധ്യമങ്ങളും അവയിലെ ഗ്രൂപ്പുകളും ജനങ്ങൾക്കിടയിലെത്തിച്ചു വരുന്നു.
സാമൂഹ്യ മാധ്യമങ്ങളെ  സൂക്ഷ്മമായി നിരീക്ഷിക്കാൻ സംവിധാനങ്ങൾ ഉണ്ടാകണം .നവമാധ്യമങ്ങൾക്കു   ഇരുണ്ട മറുവശമുണ്ടെന്നാണ് സമീപകാലത്തുണ്ടായ ഒട്ടേറെ സംഭവങ്ങൾ തെളിയിക്കുന്നത്. കള്ളപ്രചാരണം, വ്യക്തിഹത്യ, മതദ്വേഷമുണ്ടാക്കൽ, അപവാദപ്രചാരണം തുടങ്ങിയവയ്ക്കെല്ലാം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു . ‘ഗ്ളാസിലെ നുരയും പ്ലേറ്റിലെ കറിയുംഎന്ന പേരിലുള്ള ഫെയ്സ്ബുക്ക് കൂട്ടായ്മ മദ്യവിതരണക്കമ്പനികളിൽനിന്നു പണം കൈപ്പറ്റി പ്രവർത്തിച്ചെന്ന പേരിൽ സംസ്ഥാന എക്സൈസ് വിഭാഗം കേസെടുത്തിരിക്കുകയാണിപ്പോൾ. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന പേരിൽ രാജ്യത്തിന്റെ പല ഭാഗത്തും സാധാരണക്കാരെ ആക്രമിക്കുകയും കൊല്ലുകയുമൊക്കെ ചെയ്ത സംഭവങ്ങൾക്കു പ്രേരണയായതും സാമൂഹികമാധ്യമ പ്രചാരണമായിരുന്നു.  ഇങ്ങനെയുള്ള  സൈബർ പീഡനത്തിനെതിരേ കടുത്ത നിയമങ്ങൾ പല രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലുമുണ്ടെങ്കിലും സാമൂഹികമാധ്യമങ്ങളിൽ അവ നിർബാധം തുടരുന്നു.

പ്രൊഫ്. ജോൺ കുരാക്കാർ


No comments: