Pages

Wednesday, July 18, 2018

നിയമം കയ്യിലെടുക്കാൻ ആൾക്കൂട്ടത്തിനു ധൈര്യമുണ്ടാകുന്നതെങ്ങനെ ?


നിയമം കയ്യിലെടുക്കാൻ ആൾക്കൂട്ടത്തിനു ധൈര്യമുണ്ടാകുന്നതെങ്ങനെ ?
കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചു ബംഗാള് സ്വദേശി മണിക് റോയിയെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. .താമസസ്ഥലത്തിനു സമീപമുള്ള വീട്ടിൽനിന്നു കോഴിയെ വിലയ്ക്കുവാങ്ങി കൊണ്ടുപോകുകയായിരുന്ന മണിക്കിനെ ഇവർ സംഘം ചേർന്നു മർദിക്കുകയായിരുന്നെന്നാണു കേസ്. മോഷ്ടിച്ചതല്ലെന്നു പലവട്ടം മണിക്ക് കരഞ്ഞപേക്ഷിച്ചെങ്കിലും പ്രതികൾ വിട്ടില്ല. കോഴിയെ വിറ്റവർ എത്തി അക്കാര്യം പറഞ്ഞിട്ടും മർദനം തുടർന്നു.ജോലിസ്ഥലത്തു കുഴഞ്ഞുവീണ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരിച്ചത് .ഇത്ര നിസ്സാരമോ മനുഷ്യജീവൻ?, ബംഗാളിയെ തല്ലിക്കൊന്നതിന് കേരളം സമാധാനം പറയണം.കേളത്തിൽ തലയുയർത്തുന്ന അക്രമവാസന പരിഷ്കൃതസമൂഹത്തെ പരസ്യമായി വെല്ലുവിളിക്കുന്നതാണ്.
ഒരു കോഴിയുടെ വിലപോലുമില്ലല്ലോ മനുഷ്യജീവന് എന്നോർത്തു  ദുഖിക്കുകയാണ്  നിയമം കയ്യിലെടുത്ത് ഇവർ ജനങ്ങളെ പിടികൂടുന്നതിനും  വിചാരണ ചെയ്യുന്നതിനും ശിക്ഷ വിധിക്കാനുമൊക്കെ ഇവന്മാർക്ക് ആർ  അനുമതി നൽകി .നമുക്കിവിടെ പൊലീസ് സംവിധാനമടക്കമുള്ള വ്യവസ്ഥാപിത മാർഗങ്ങളുണ്ട്. ഇങ്ങനെ നിയമം കയ്യിലെടുക്കാൻ ആൾക്കൂട്ട ഗുണ്ടകളെ ആരാണ് അധികാരപ്പെടുത്തിയിരിക്കുന്നത്? പോക്കറ്റടിച്ചുവെന്ന് ആരോപിച്ചു രഘു എന്ന യുവാവിനെ 2011 പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ അടിച്ചുകൊന്ന സംഭവം കേരളീയ മനസ്സാക്ഷിയെയാകെ ഞെട്ടിച്ചിരുന്നു. സമ്പൂർണ്ണ സാക്ഷരത കേരളത്തിൽ  നടന്ന   കാടത്തം അവസാനിപ്പിക്കണം
ഉപജീവനം തേടി കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കള്ളൻമാരെന്നും കുറ്റവാളികളെന്നും എളുപ്പത്തിൽ മുദ്രകുത്തുന്ന മലയാളിപ്രവണത നിർഭാഗ്യകരമാണ്. ഇന്ത്യയിലെ വിവിധയിടങ്ങളിലും വിദേശത്തും ജോലിചെയ്തു ജീവിതം കണ്ടെത്തുന്ന ലക്ഷക്കണക്കിനു മലയാളികളുടെ നേരെ ഇങ്ങനെയൊരു മുൻവിധി അന്നാട്ടുകാർ കാണിച്ചിരുന്നെങ്കിലോ? ഇതര സംസ്ഥാന തൊഴിലാളികളുടെ ജോലിസുരക്ഷിതത്വവും തുല്യവേതനവും ഉറപ്പുവരുത്തുമെന്നു പറയുന്ന സംസ്ഥാന സർക്കാരിന് അവരുടെ ജീവൻകൂടി സംരക്ഷിക്കേണ്ട ബാധ്യതയില്ലേ? ആൾക്കൂട്ട അക്രമങ്ങൾക്കു മുതിരുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും നിയമവാഴ്ച ഉറപ്പുവരുത്താനും കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾക്കു തീർച്ചയായും ഉത്തരവാദിത്തമുണ്ട്. ആൾക്കൂട്ട അക്രമങ്ങൾക്കെതിരെ കർശനമായ നിയമനിർമാണം നടത്തണമെന്നു സുപ്രീം കോടതി പാർലമെന്റിനോട് ഇന്നലെ നിർദേശിച്ചതു കാലത്തിന്റെ ആവശ്യംതന്നെയായി കാണാം. കുറ്റക്കാരെ കണ്ടെത്തി കടുത്തശിക്ഷ വാങ്ങിക്കൊടുക്കാൻ  അധികാരികൾക്ക് കഴിയണം .

പ്രൊഫ്. ജോൺ കുരാക്കാർ.

No comments: