Pages

Sunday, July 15, 2018

മലയാളി വേണ്ടാത്തതെല്ലാം കൊണ്ടിടാനുള്ളകുപ്പത്തൊട്ടിയായി ജലാശയങ്ങളെ മാറ്റിയിരിക്കുന്നു



മലയാളി വേണ്ടാത്തതെല്ലാം കൊണ്ടിടാനുള്ളകുപ്പത്തൊട്ടിയായി ജലാശയങ്ങളെ മാറ്റിയിരിക്കുന്നു.
മലയാളി വേണ്ടാത്തതെല്ലാം വലിച്ചെറിയാനുള്ള  ഒരു സ്ഥലമായി ജലാശയത്തെ കാണുന്നു .ജലസമൃദ്ധമാണ് നമ്മുടെ നാട്. നദികൾ, അരുവികൾ, കുളങ്ങൾ, കിണറുകൾ. എവിടെ തിരിഞ്ഞാലും  ജലാശയങ്ങൾ. വേനലിൽ അവ വറ്റിത്തുടങ്ങുമ്പോൾ കൃത്യമായ ഇടവേളകളിൽ മഴ. വീണ്ടും സമൃദ്ധി. ഇതായിരുന്നു കുറേക്കാലം മുമ്പുവരെ  സ്ഥിതി. കാലാവസ്ഥയ്ക്ക് താളം തെറ്റിത്തുടങ്ങിയപ്പോൾ ജലസ്രോതസ്സുകൾ ചുരുങ്ങാനാരംഭിച്ചു. സാക്ഷര കേരളമാണ് ജലാശയം മലിനമാക്കുന്നത് .വെള്ളത്തിൽ മാലിന്യം കലർന്നാൽ എന്തൊക്കെ ആപത്തുകളാണ് പടർന്നുപിടിക്കുക എന്ന് നന്നായി അറിയുന്നവരാണ് വിദ്യാസമ്പന്നരായ കേരളീയർ. എന്നിട്ടുപോലും ജലാശയങ്ങളിൽ മാലിന്യമെത്തുന്നത് ഒരു തടസ്സവുമില്ലാതെ തുടർന്നുപോകുന്നു
ജലത്തെ മൂല്യവത്തായി കരുതിയിരുന്ന  ഒരു പഴയ കാലം കേരളത്തിനുണ്ട്.മലിനമായ ജലാശയത്തിലുള്ള വെള്ളമാണ് പൈപ്പിലൂടെയും കിണറിലൂടെയും തങ്ങളുടെ വീട്ടിനുള്ളിലെത്തുന്നതെന്ന് അറിയാമായിരുന്നിട്ടും ആളുകൾ വീട്ടിലെ മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി ജലാശയങ്ങളിൽ നിക്ഷേപിച്ചു കൊണ്ടേയിരിക്കുന്നു. കക്കൂസ് മാലിന്യം ശേഖരിക്കുന്ന ടാങ്കറുകാർ ടാങ്കറിൽ ശേഖരിച്ച മാലിന്യം ഇരുളിന്റെ മറപറ്റി ജലാശയങ്ങളിൽ  കൊണ്ടുചെന്നു തള്ളുന്നു. നദീതീരങ്ങളിൽ ഉയർന്നുവന്ന വ്യവസായശാലകൾ നദിയിൽനിന്നു ജീവജലമെടുക്കുകയും അതിനുതാഴെ തങ്ങളുടെ വിഷജലം ഒഴുക്കിവിടുകയും ചെയ്യുന്നു. ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തങ്ങളുടെ അഴുക്കുചാലുകൾ നദിയിലേക്കു  തന്നെ തുറന്നുവയ്ക്കുന്നു.
കരയിൽ നിന്നൊഴുക്കിവിടുന്ന രാസവസ്തുക്കളുടെ സാന്നിധ്യത്താൽ ജലജീവികൾ ചത്തുപൊങ്ങുന്നത് ഇടയ്ക്കിടെ നാം കാണുന്നുണ്ട്. മുന്നറിയിപ്പൊന്നും ആരും ശ്രദ്ധിക്കുന്നില്ല. പകർച്ചവ്യാധികളും ജലജന്യരോഗങ്ങളും പ്രത്യക്ഷപ്പെടുമ്പോൾ പതിവ് ബോധവത്കരണ പരിപാടികളും പ്രഖ്യാപനങ്ങളുമുണ്ടാകും. മലയാളി എല്ലാം പെട്ടന്ന് മറക്കുകയും ചെയ്യുന്നു.പഠനങ്ങൾ പലതും നടക്കുന്നുണ്ടെങ്കിലും  നാം ഒന്നുംതന്നെ പഠിക്കുന്നില്ല .കേരളത്തിലെ ജലാശയങ്ങള് സമ്പൂര്ണ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. പുഴകളും തോടുകളും  കായലുകളും ഇന്ന് ദുരന്തമുഖത്താണ്. മനുഷ്യനിര്മിത മാലിന്യങ്ങളും നാശകാരിയായ പ്ലാസ്റ്റിക്കുമാണ് ഇപ്പോള് പുഴകളിലും കായലുകളിലുമെല്ലാം നിറയുന്നത്.
ഭാരതത്തിൽ പൊതുവെ ജലത്തിന്റെ കാര്യത്തില് മാത്രമല്ല, പൊതുഇടങ്ങളും ചവറ്റുകൊട്ടകളാണ്.പുഴയിലെ വെള്ളം പാചക ആവശ്യങ്ങള്ക്ക് നേരിട്ട് ഉപയോഗിച്ചിരുന്ന കാലം കേരളം മറന്നിട്ടില്ല.  ഇന്ന് കേരളത്തിലെ ജലാശയങ്ങളില് കുടിക്കാന് കഴിയുന്ന വെള്ളമില്ലെന്നതു പോട്ടെ, ഇറങ്ങിക്കുളിക്കാന് കഴിയുന്ന വെള്ളം പോലും അന്യമാവുകയാണ്. നീലിമ തെളിയുന്ന കുഞ്ഞോളങ്ങളും തെളിനീരില് നീന്തുന്ന മീനുകളും ആമ്പല്പ്പൂവും കൊറ്റിയും ഞണ്ടും ഒക്കെ ഓര്മയില് മാത്രം.. നാട്ടിന്പുറമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ സകലമാലിന്യങ്ങളും ജലാശയമെന്ന വലിയ വേസ്റ്റ്ബാസ്കറ്റിലേക്ക്  വലിച്ചെറിയുകയാണ് .
അഷ്ടമുടിക്കായലിനെ മലിനമാക്കുന്നതില് പ്രധാന പങ്കുണ്ട് കയര് വ്യവസായത്തിന്. കായലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളെല്ലാം തൊണ്ട് അഴുക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്നു. തൊണ്ട് അഴുകുമ്പോള് വെള്ളത്തില് കലരുന്ന ഹൈഡ്രജന് സള്ഫൈഡ് വാതകം ആവാസവ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയുയര്ത്തുന്നു. ആമ്പല്പ്പൂക്കള് കേരളത്തിലെ  മിക്ക ജലാശയങ്ങളില് നിറയെയുണ്ടായിരുന്നു. ധാരാളം ജലജീവികളുടെ ആവാസകേന്ദ്രവും. മത്സ്യങ്ങള് മുട്ടയിടാനും കുഞ്ഞുങ്ങളെ വിരിയിക്കാനും തമ്പടിച്ചിരുന്ന ഇടത്താവളങ്ങള് ഇന്ന് അപൂര്വ കാഴ്ചയാണ്. കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും വെള്ളത്തില് കലര്ന്നതോടെ ആമ്പലുകളുടെ കുലംമുടിഞ്ഞുതുടങ്ങി. ആമ്പലിന്റെ മാത്രമല്ല, മറ്റു ജലസസ്യങ്ങളുടെ സ്ഥിതിയും ഇതുതന്നെ.
കായല് ടൂറിസം വളര്ന്നതോടെ മലിനീകരണത്തിന്റെ തോത് പതിന്മടങ്ങായി. ബോട്ടുകളില്നിന്നുള്ള കക്കൂസ് മാലിന്യമടക്കം നമ്മുടെ ജലസമ്പത്തിന് ഭീഷണിയാവുന്നു. ആയിരത്തിലധികം ഹൗസ്ബോട്ടുകള് പുന്നമടക്കായലില് തന്നെ ടൂറിസ്റ്റുകള്ക്കായി സഞ്ചരിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സഞ്ചാരികള് കായലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്ക്ക് പരിധിയില്ല. കുപ്പികള് മറ്റു പ്ളാസ്റ്റിക് വസ്തുക്കള് തുടങ്ങിയവ വെള്ളത്തിന്റെ മേല്ത്തട്ടില് ആവരണം തീര്ക്കുന്നു. യന്ത്രവത്കൃത ബോട്ടുകളില് നിന്ന് വെള്ളത്തില് കലരുന്ന വിവിധതരം എണ്ണകളുടെ പാടയും ജലോപരിതലത്തില് രൂപപ്പെടുന്നു.പാശ്ചാത്യരാജ്യങ്ങൾ ജലാശയങ്ങളെ  എങ്ങനെ മനോഹരമായി  സംരക്ഷിക്കുന്നു  എന്ന് പഠിക്കണം . അയൽ രാജ്യമായ ശ്രീലങ്ക അവരുടെ ജലാശയങ്ങൾ  സംരക്ഷിക്കുന്ന രീതി ഭാരതം മാതൃകയാക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: