Pages

Friday, July 13, 2018

മാറ്റങ്ങൾക്ക് വിധേയമാകാൻ പോകുന്ന ഉന്നത വിദ്യാഭ്യാസ മേഖലസ്വതന്ത്രവും പക്ഷപാതരഹിതവുമായി പ്രവര്ത്തിക്കുമോ ?


മാറ്റങ്ങൾക്ക് വിധേയമാകാൻ പോകുന്ന ഉന്നത വിദ്യാഭ്യാസ മേഖലസ്വതന്ത്രവും പക്ഷപാതരഹിതവുമായി പ്രവര്ത്തിക്കുമോ ?
ഉന്നതവിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റം വരുത്തുന്ന രണ്ട് സുപ്രധാന തീരുമാനങ്ങള് കേന്ദ്ര സര്ക്കാരില് നിന്നുണ്ടായിരിക്കുന്നത് .യുജിസിക്ക് പകരം ഉന്നത വിദ്യാഭ്യാസ കമ്മിഷന് രൂപീകരിക്കുകയാണ് .
കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന യുജിസി, ആള് ഇന്ത്യ കൗണ്സില് ഫോര് ടെക്നിക്കല് എജുക്കേഷന് (എഐസിടിഇ), നാഷണല് കൗണ്സില് ഫോര് ടെക്നിക്കല് എജുക്കേഷന് (എന്സിടിഇ) എന്നിവയെ ഒരു സംവിധാനത്തിന് കീഴില് കൊണ്ടുവരികയാണ് . പഠന ഗവേഷണ മേഖലയില് കേന്ദ്രത്തിന്റെ ആധിപത്യം ഉറപ്പാക്കുന്നതിന് വഴിവയ്ക്കുന്നതിനും മാത്രമേ സഹായകമാകൂ എന്ന ആശങ്കയാണ് വിദ്യാഭ്യാസരംഗത്തെ വിവിധ പ്രവര്ത്തകരില് നിന്നുണ്ടായിരിക്കുന്നത്

ഉന്നതവിദ്യഭ്യാസരംഗം കയ്യിലൊതുക്കാനുള്ള   ശ്രമമാണെന്ന്  ഒരു വിഭാഗം  അഭിപ്രായപ്പെടുന്നു .ലോകത്ത് ഉന്നതവിദ്യാഭ്യാസരംഗം കാതലായ പല മാറ്റങ്ങൾക്കും സാക്ഷ്യംവഹിക്കുമ്പോൾ ഇന്ത്യയ്ക്കു മാത്രം അതിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. എന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു .. ആറു പതിറ്റാണ്ടുകളായി കേട്ടു പരിചയിച്ചയുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ) എന്ന പേരു മാറി  ഹെക്കി (ദേശീയ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ) എന്നു മുഴങ്ങുമ്പോൾ പ്രതീക്ഷിക്കേണ്ടതും മാറ്റമാണ്.
യുജിസി നേരിട്ടു സർവകലാശാലകൾക്കു സഹായം നൽകിയിരുന്നെങ്കിൽ, ഹെക്കി വരുമ്പോൾ പണം നൽകുന്ന ചുമതല കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാകും. RUSA (റൂസരാഷ്ട്രീയ് ഉച്ഛതാർ ശിക്ഷാ അഭിയാൻ) വഴിയാകും ഗ്രാന്റുകൾ നൽകുക.
ഇവിടെയാണു സംസ്ഥാനങ്ങൾക്കും സംഘടനകൾക്കും പ്രധാന സംശയം. കേന്ദ്രമന്ത്രാലയം ഇടപെടുമ്പോൾ രാഷ്ട്രീയത്തിന്റെ പേരിൽ സംസ്ഥാനങ്ങൾക്കു ഫണ്ട് കൂട്ടിയും കുറച്ചും നൽകുമോ എന്നതാണ് അതിൽ പ്രധാനം. ഭയത്തിന് അടിസ്ഥാനമില്ലയെന്നാണ് വിദഗ്ദ്ധർ പറയുന്നത് .വിദ്യാഭ്യാസത്തെക്കുറിച്ചു ദീർഘവീക്ഷണമുള്ള ഒരാളായിരിക്കും ഹെക്കിയുടെ തലപ്പത്ത്. കേന്ദ്ര ജോയിന്റ് സെക്രട്ടറി റാങ്കിനു മുകളിലുള്ളയാൾ ആകും ഹെക്കി സെക്രട്ടറി. ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാഭ്യാസ വിദഗ്ധൻമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഒരുമിക്സഡ് ബോഡിആണ് ഹെക്കി.
ഉന്നതവിദ്യാഭ്യാസത്തിനു ഹെക്കി, രാജ്യാന്തര ഘടകങ്ങൾ ഉൾപ്പെടുത്തിയ സിലബസ് കൊണ്ടുവരാൻ സാധ്യതയുണ്ട്

കാലഹരണപ്പെട്ട സിലബസ് പഠിപ്പിക്കുന്ന പല സർവകലാശാലകളും തങ്ങളുടെ അധ്യാപകർക്കു പുതിയ സിലബസിൽ പരിശീലനം നൽകേണ്ടിവരും. ബുദ്ധിമുട്ടു സഹിക്കാൻ കഴിയാത്തവരും മാറ്റത്തെ എതിർക്കുന്നു. സിലബസ് പൂർണമായും ഏകീകരിച്ചില്ലെങ്കിലും 60 ശതമാനമെങ്കിലും കേന്ദ്ര സിലബസ് എല്ലാ സർവകലാശാലകളും പിന്തുടരണമെന്നത് വൈസ് ചാൻസലർമാരുടെ യോഗങ്ങളിൽ നിരന്തരം ഉയരുന്ന ആവശ്യമാണ്.നാക് ഗ്രേഡിന്റെ അടിസ്ഥാനത്തിൽ ഏതാനും സ്ഥാപനങ്ങൾക്കു മാത്രം വൻ ധനസഹായം നൽകി രാജ്യത്തു ലോകോത്തര സർവകലാശാല ഉണ്ടാക്കാനാവില്ല.  

പലതും പൊലിപ്പിച്ചും സത്യം മറച്ചുവച്ചും ഉയർന്ന ഗ്രേഡ് വാങ്ങുന്നത് ഏതെങ്കിലും സ്വകാര്യ സർവകലാശാലയായിരിക്കും. ഏതാനും സർവകലാശാലകളെ, നികുതിപ്പണം വാരിക്കോരിക്കൊടുത്ത് രാജ്യത്തെ ഏറ്റവും മികച്ചതെന്നു വരുത്തിത്തീർത്ത് നല്ല പ്രതിഭകളെ അവിടേക്ക് ആകർഷിക്കാനും അവരിൽനിന്ന് കോർപറേറ്റ് സ്ഥാപനങ്ങളിലേക്കു വേണ്ടവരെ ഊറ്റിയെടുക്കാനുമുള്ള എളുപ്പവിദ്യയാണിത്. രാജ്യത്തെ ഒരുപാടു സർവകലാശാലകളെ ഇത് വഴിയാധാരമാക്കും. സാധാരണക്കാരുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ തീർത്തും അവഗണിക്കുന്ന സമീപനമാണിത്.  
 കമ്മിഷനെ യുജിസിയെപ്പോലെ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാവുന്ന, ജനാധിപത്യസ്വഭാവമുള്ള അധികാര സമിതിയാക്കുകയാണു വേണ്ടത്.

പ്രൊഫ്. ജോൺ കുരാക്കാർ 

No comments: