Pages

Sunday, May 27, 2018

ACTRESS GEETAA KAPOOR DIES IN OLD AGE HOME-മരിക്കുന്നതിന് മുന്‍പ് മക്കള്‍ വരുമെന്ന പ്രതീക്ഷ വെറുതെയായി


മരിക്കുന്നതിന് മുന്പ് മക്കള്വരുമെന്ന പ്രതീക്ഷ വെറുതെയായി; നൂറ് സിനിമകളില്അഭിനയിച്ച സൂപ്പര്താരം വിടപറഞ്ഞു; മൃതദേഹം മോര്ച്ചറിയില

Pakeezah actress Geeta Kapoor, who was abandoned by her children last year, died in a Mumbai old age home on Saturday morning, Ashoke Pandit confirmed on Twitter. She was 57. The Central Board of Film Certification (CBFC) member, who paid Geeta Kapoor's hospital bills last year, wrote: "We tried our best to keep her healthy but her wait for her son and daughter made her weaker day by day." He added: Her body will be kept at Cooper Hospital Vileparle for two days hoping her children to come and at least do the last rites. Otherwise, we will do our best to bid her a dignified goodbye." Ashoke Pandit also said that Geeta Kapoor's co-lodgers at the old age home were "in tears and under shock."
Geeta Kapoor kept waiting for her children all of last year but no one came for her. "Only last Saturday we had arranged a grand breakfast to cheer her up, she was okay too, but she was not happy from inside, as she wanted to see her children one last time." 
In May 2017, it mid-day reported that Geeta Kapoor was abandoned in a Mumbai hospital by her son Raja under the pretext of withdrawing cash from a nearby ATM. Geeta Kapoor then told mid-day that her son tortured and starved her. "He used to beat me up as I did not approve of his philandering ways. He would give me food once in four days, and sometimes, even lock me up for several days. I was not ready to go to an old-age home, that's why, he planned all this. He deliberately kept me hungry and I fell ill. Then, he got me admitted and fled," she told mid-day.

എന്റെ മക്കള്വരും. അവര്എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകും മരിക്കുന്നതിന് മുമ്പ് വരെ ഗീതാ കപൂര്‍ ആ ആഗ്രഹം എല്ലാവരോടും പറയുമായിരുന്നു. എന്നാല്‍ അവസാനമായി മക്കളെ ഒരിക്കല്‍ കൂടി കാണണമെന്ന ആഗ്രഹം ബാക്കി വെച്ച് മുന്‍കാല ബോളിവുഡ് നടി ഗീതാ കപൂര്‍ (57) യാത്രയായി. ശനിയാഴ്ച രാവിലെയായിരുന്നു മക്കളെ ഒരിക്കല്‍ കൂടി കാണണമെന്ന ആഗ്രഹം ബാക്കി വെച്ച് ഗീത ലോകത്തോട് വിടപറഞ്ഞത്.

ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നടിമാരിലൊരാളായിരുന്നു ഗീത. പക്കീസയും റസിയാ സുല്‍ത്താനയും പോലുള്ള നിരവധി സിനിമകളില്‍ നായികയായി തിളങ്ങി. ഒടുവില്‍ അവസാന കാലത്ത് ആരോരുമില്ലാതെ വൃദ്ധ സദനത്തില്‍ കിടന്നായിരുന്നു ഗീതയുടെ മരണം.മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ഒരു വര്‍ഷമായി വൃദ്ധസദനത്തില്‍ കഴിയുകയായിരുന്നു ഗീത കപൂര്‍. നൂറോളം ബോളിവുഡ് ചിത്രങ്ങളിലൂടെ നിറസാന്നിധ്യമായ ഇവരെ കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ മകന്‍ രാജ ഗൊരെഗാവിലെ എസ്ആര്‍വി ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

ആശുപത്രിയിലാക്കിയ ശേഷം എടിഎമ്മില്‍ നിന്നു പണമെടുക്കാനാണെന്നു പറഞ്ഞു പോയ ഇയാള്‍ മടങ്ങിവന്നില്ല. രാജ കോറിയോഗ്രഫറാണ്, മകള്‍ പൂജ എയര്‍ഹോസ്റ്റസും. ഒരു മാസം ആശുപത്രിയില്‍ കിടന്ന ഗീതയുടെ ചികിത്സാച്ചെലവ് നിര്‍മ്മാതാക്കളായ അശോക് പണ്ഡിറ്റ്, രമേശ് തൗറാനി എന്നിവരാണു വഹിച്ചത്. ഇവര്‍ തന്നെയാണ് മരണ വിവരം ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്.

വൃദ്ധസദനത്തില്‍ കഴിഞ്ഞ ഓരോ ദിനവും മകന്‍ വരുമെന്നും തന്നെ കൂട്ടിക്കൊണ്ടുപോകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു അവര്‍ എന്ന് അശോക് പണ്ഡിറ്റ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മക്കളോ ബന്ധുക്കളോ കാണാന്‍ എത്തിയില്ല. മൃതദേഹം ബന്ധുക്കളെ കാത്ത് രണ്ടു ദിവസം ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് തീരുമാനം.അമ്മയുടെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാനെങ്കിലും മക്കള്‍ എത്തുമായിരിക്കും എന്ന പ്രതീക്ഷയാണ് ഇവര്‍ക്ക്. ആരുമെത്തിയില്ലെങ്കില്‍ നാളെ മൃതദേഹം സംസ്‌കരിക്കുമെന്നും അറിയിച്ചു.

Prof. John Kurakar

No comments: