Pages

Saturday, May 26, 2018

അറപ്പുരയിൽ വെരി റവ എ.സി കുര്യൻ അച്ചന് കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ ആദരാഞ്ജലി


അറപ്പുരയിൽ വെരി റവ .സി കുര്യൻ അച്ചന് കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ ആദരാഞ്ജലി.

കൊട്ടാരക്കര അറപ്പുരയിൽ  പരേതരായ കുരാക്കാരൻ  എം.ഓ ചാക്കോയുടെയും മറിയാമ്മ ചാക്കോയുടെയും മകൻ മാർത്തോമ്മാ സഭയുടെ  മുൻ വികാരിജനറൽ വെരി റവ എ.സി കുര്യൻ അന്തരിച്ചു. പുഷ്പഗരി മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു..ശവസംസ്‌കാരം മെയ് 28 തിങ്കളാഴ്ച്ച  2 .30 ന് തിരുവല്ല വരിക്കാട് എം .ടി സി  യിൽ നടത്തും . സഭാ സെക്രട്ടറി,മാർത്തോമ്മാസഭാ വൈദീക  സെലക്ഷൻ കമ്മിറ്റി അംഗം ,സുവിശേഷസംഘം സെക്രട്ടറി ,ബാഗ്ലൂർ  ഇ.സി .സി  കൗൺസിൽ മെമ്പർ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിരുന്ന  എ .സി കുര്യൻ അച്ചൻ കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിൻറെ രക്ഷാധികാരികൂടിയായിരുന്നു. .കേരളത്തിനകത്തും പുറത്തും വിദേശത്തുമായി 40 ലധികം ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ..ഭാര്യ വടശ്ശേരിക്കര കല്ലൊട്ടികുഴി  കുടുംബാംഗം സൂസമ്മ .മറിയാമ്മ കുര്യൻ ,ജേക്കബ് കുര്യൻ ,അന്നമ്മ കുര്യൻ എന്നിവർ മക്കളാണ് .എ.സി കുര്യൻ അച്ചൻറെ വേർപാട്  സഭയ്ക്കും സമൂഹത്തിനും പ്രത്യേകിച്ച് കുരാക്കാരൻ വലിയവീട്ടിൽ കുടുംബത്തിന് ഒരു തീരാനഷ്‌ടംതന്നെയാണ് . പുതിയതായി നിർമ്മിച്ച കുരാക്കാരൻ കൺവെൻഷൻ  സെന്റർ -ൻറെ  കൂദാശ  നിർവഹിക്കാൻ അച്ചന് അവസരം നൽകിയതിൽ ദൈവത്തെ സ്‌തുതിക്കുന്നു . ബന്ധങ്ങളെ എന്നും കാത്തുസൂക്ഷിച്ച് ഊഷ്മളമാക്കിയ ഒരു വലിയ മനുഷ്യനായിരുന്നു കുര്യനച്ചൻ ..വിരമിച്ചശേഷം  കഴിഞ്ഞ 15 വർഷമായി പുഷ്പഗിരി മെഡിക്കൽ കോളേജിലെ പാലിയേറ്റീവ്  കെയർ വിഭാഗത്തിൻറെ  സജീവ പ്രവർത്തകനായിരുന്നു . കുര്യനച്ചന് കുരാക്കാരൻ വലിയ വീട്ടിൽ കുടുംബയോഗത്തിൻറെ  കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ

സെക്രട്ടറി , കുരാക്കാരൻ കുടുംബയോഗം

No comments: