Pages

Wednesday, May 23, 2018

പരി.പത്രിയർക്കിസ് ബാവ വന്നത് വിഘടിത വിഭാഗത്തിന്റെ ആഭ്യന്തര കലഹത്തിന് തടയിടാൻ...


പരി.പത്രിയർക്കിസ് ബാവ വന്നത് വിഘടിത വിഭാഗത്തിന്റെ ആഭ്യന്തര കലഹത്തിന് തടയിടാൻ...
പരി. പരി.അന്ത്യോഖ്യാ പത്രിയർക്കിസ് ഇഗ്നാത്തിയോസ് അപ്രേം കരിം ബാവ വിഘടിത വിഭാഗത്തിന്റെ ആഭ്യന്തര വിഘടന പ്രേവർത്ത നങ്ങൾക്കു ശക്തമായ താക്കീത് നൽകി... അടിയന്തരമായി ചൊവ്വാഴ്ച്ച വിളിച്ച സുന്നഹദോസിൽ ആണ് അദ്ദേഹം ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.. നേതൃത്വം മാറ്റം അടക്കം ഉള്ള കാര്യങ്ങൾ ചർച്ചക്ക് വന്നു... സ്രെഷ്ഠ ബാവയെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത ട്രസ്റ്റി എന്ന പദവിയിൽ നിന്നും മാറ്റി പുതിയ ആളെ നിയമിക്കുന്നതിനും, സഭ കേസ് കൈകാര്യം ചെയ്യുവാൻ ഉണ്ടാക്കിയ ലീഗൽ സെൽ പുന ക്രമികരിക്കുന്നതിനും അദ്ദേഹം നിർദേശം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു...വിഘടിത വിഭാഗം മെത്രാപ്പോലീത്ത ട്രസ്റ്റി എന്ന പദവി ഒഴിയുന്നതോട് കൂടി മാഫ്രിയാന എന്ന വിളിപ്പേരും അദ്ദേഹത്തിന് നഷ്ടപ്പെടും എന്നാണ് സൂചനയും ഇതിൽ ഉണ്ട്... സഭ ട്രസ്റ്റി തമ്പു തുകലനെ മാറ്റി പുതിയ ആളെ നിയമിക്കുന്നതിനും സുന്നഹദോസ് തീരുമാനിച്ചു... അതോടെ ഒപ്പം തന്നെ എല്ലാ സമതിയിലും ഒരു അഴിച്ചു പണിയാണ് പരി.പത്രിയർക്കിസ് ബാവ ലേക്ഷ്യമിടുന്നത്..ആഭ്യന്തര പ്രശ്‌നത്തിൽ ഉള്ള നടപടിയുടെ പൊതു ചർച്ച പുറത്തു വരുന്നത് തടയുന്നതിനായിട്ടാണ് ഓർത്തോഡോക്സ് യാക്കോബ ചർച്ച എന്ന തലകെട്ടിൽ വാർത്ത ബോധപൂർവ്വം മുൻകൂട്ടി തയ്യാറാക്കിയ അജൻഡ യോട് കൂടെ നടപ്പാടിയത് ... ഈ ഒളിച്ചു കളിക്കാണ് കഴിഞ്ഞ സുന്നഹദോസിൽ വിരാമം ഉണ്ടായത്... പരുമല സെമിനാരി അന്ത്യോഖ്യാ പത്രിയർക്കീസിന്റെ പേരിൽ ആണെങ്കിലും അതിന് അവകാശ വാദം ഉയർത്തുനില്ല എന്ന പരി.പത്രിയർക്കിസ് ബാവായുടെ പ്രസ്താവന തന്നെ അദ്ദേഹം മലങ്കര സഭയുടെ സമാധാനം ലേക്ഷ്യമിട്ടുകൊണ്ടല്ല വന്നത് എന്നു തുറന്ന് പറയുന്നതിന് തുല്യമായിരുന്നു... മുൻ നിലപാടിൽ മാറ്റം ഒന്നും ഇല്ല എന്നും.. ജൂലൈ 3 ലെ കോടതി വിധിയും 34 ലെ ഭരണഘടനയുമാണ് സഭക്ക് മുമ്പിൽ ഉള്ള മാർഗ്ഗം എന്ന് ഓർത്തോഡോക്സ് വിഭവവും വ്യെക്തമാക്കി.

Prof. John Kurakar

No comments: