Pages

Thursday, March 8, 2018

മെട്രോമാന് ഇ. ശ്രീധരനെതിരെ അഹങ്കാരം നിറഞ്ഞ വാക്കുകളുമായി പൊതുമരാമത്ത് വകുപ്പു മന്ത്രി



മെട്രോമാന് . ശ്രീധരനെതിരെ അഹങ്കാരം നിറഞ്ഞ വാക്കുകളുമായി
പൊതുമരാമത്ത് വകുപ്പു മന്ത്രി
"സല്പ്പേരുണ്ടെന്നു കരുതി സര്ക്കാറിനെതിരെ യുദ്ധം ചെയ്യാന് വരേണ്ട. കൊടുക്കാത്ത കരാര് ചോദിച്ചു വാങ്ങാന് ശ്രീധരന് എന്തധികാരമാണെന്നും മന്ത്രി ജി. സുധാകരന് ചോദിച്ചു. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരൻറെ  അഹങ്കാരം നിറഞ്ഞ വാക്കുകൾക്കെതിരെ  കേരളത്തിൽ പ്രതിഷേധം അലയടിക്കുകയാണ് . ലൈറ്റ് മെട്രോകള് നടപ്പാക്കാന് ഇ. ശ്രീധരനും ഡി.എം.ആര്.സിയും ഇല്ലെങ്കില് ഒരു പ്രശ്നവുമില്ലെന്ന് മന്ത്രി പറഞ്ഞതായി മനോരമ റിപ്പോര്ട്ട് ചെയ്യുന്നു. ലൈറ്റ് മെട്രോ പദ്ധതികളില് നിന്നും ഡി.എം.ആര്.സി പിന്മാറുന്നത് കടുത്ത നിരാശയോടെയാണെന്ന് ഇ. ശ്രീധരന് നേരത്തേ പറഞ്ഞിരുന്നു. സര്ക്കാര് ഒന്നും ചെയ്യാത്തത് തന്നെ ഞെട്ടിച്ചുവെന്നും ശ്രീധരന് പറഞ്ഞിരുന്നു.ഇ. ശ്രീധരനെ ഒഴിവാക്കുന്നത് അഴിമതിയ്ക്ക് കളമൊരുക്കാനാണെന്ന് ബി.ജെ.പി ദേശീയ നിര്വ്വാഹക സമിതി ആരോപിച്ചു.അഹങ്കാരിയായ മന്ത്രിയെവിടെ ? മനുഷ്യ നന്മയുടെ പ്രതീകമായ E.ശ്രീധരൻ  എവിടെ?
കടൽവിഴുങ്ങിയ പാംബൻപാലവും മലതുരന്ന കൊങ്കൺറെയിൽവേയും ശ്രീധരൻസാറിന്റെ സാഹസികസൃഷ്ടിയിലെ ചിലത് മാത്രം. ഇ.ശ്രീധരൻ സാറിനോട് ഇന്ത്യയിലെ കേരളത്തിനുപുറത്തുള്ള എല്ലാ രാഷ്ട്രീയ ഭരണാധികാരികളും ജനങ്ങളും നന്ദിയുള്ളവരാണ്. കേരളത്തിലെ ചില  ഉദ്യോഗസ്ഥപ്രമാണികൾക്കും ചില  രാഷ്ട്രീയക്കാർക്കും  ഇ . ശ്രീധരനെ ഇഷ്‌ടമല്ല ..വാചകമടിയിൽമാത്രം വികസനം പറയുന്ന രാഷ്ട്രീയക്കാരും വികസനമുടക്കികളായ ഉദ്യേഗസ്ഥരും സ്വന്തം വയറ് വികസിപ്പിക്കാനുള്ള വെപ്രാളമാണ് കാട്ടിക്കൂട്ടുന്നത്. ഇവിടെ ആർക്കും വികസനത്തോട് താല്പര്യമില്ല, മുടന്തൻന്യായങ്ങൾ പറഞ്ഞ് പദ്ധതി വെെകിപ്പിക്കുകയും കഴിയുന്നത്ര കയ്യിട്ടുവാരലുമാണ്താല്പര്യം. പദ്ധതിപെട്ടെന്ന് പൂർത്തിയായാൽ അടിച്ചുമാറ്റൽ നടക്കില്ലല്ലൊ. കേരളം ഇ. ശ്രീധരൻസാറിന്റെ ഔദ്യോഗികമേഖലയ്ക്ക് ചേർന്ന സ്ഥലമല്ല. അദ്ദേഹത്തിന്റെ സങ്കല്പങ്ങൾക്കനുസരിച്ച് നില്ക്കാൻ കഴിയാത്ത ധാർഷ്ട്യത്തിന്റെ അഹങ്കാരത്തിന്റെ വികസനവിമുഖതയുടെ രാഷ്ട്രീയ മേലാളൻമാരാണ് കേരളത്തിലുള്ളതെന്നുതന്നെയാണ് കാരണം. ഇന്ത്യയുടെ വികസനകുതിപ്പിന് ഇ. ശ്രീധരൻ എന്ന അനുഗ്രഹീതമനുഷ്യന്റെ സേവനം ആവശ്യമാണ്.
മന്ത്രിക്കു  ഇ .ശ്രീധരനെ  ശരിക്കും അറിയില്ലെന്ന് കരുതുന്നു .അതിൻ്റെ ആവശ്യവും അവർക്കില്ലല്ലോ .ഇന്ത്യയിലെ അറിയപ്പെടുന്ന  സാങ്കേതികവിദഗ്ദ്ധനായ .ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു . ഇന്ത്യൻ പൊതു ഗതാഗത സംവിധാനം ആധുനിക വത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് .ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത പുറമേ കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത , കൊങ്കൺ തീവണ്ടിപ്പാത , തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി.ഇന്ത്യ ഗവർമെന്റ് 2001ൽ  പത്മ ശ്രീ യും 2008 ൽ പത്മഭൂഷണും  നൽകി ആദരിച്ചിട്ടുണ്ട് .2005 ൽ ഫ്രഞ്ച് ഗവണ്മെന്റ് ഇദ്ദേഹത്തെ "ഷെവലിയാർ ഡി ലീജിയോൺ ദ ഹൊന്നെർ " പുരസ്കാരം നൽകി ആദരിക്കുക ഉണ്ടായി.ലൈറ്റ് മെട്രോ പദ്ധതികളില് നിന്നും ഡി.എം.ആര്.സി പിന്മാറുന്നത് കടുത്ത നിരാശയോടെയാണെന്ന് ഇ. ശ്രീധരന് നേരത്തേ പറഞ്ഞു .മന്ത്രി വിചാരിക്കുന്നതുപോലെ  ഈ പദ്ധതി ഏറ്റെടുത്തു വിജയിപ്പിക്കാൻ  മറ്റാരെയും കിട്ടുമെന്ന് തോന്നുന്നില്ല .ഇന്ത്യയില് മറ്റെവിടെയും ഇല്ലാത്ത പദ്ധതിയാണ്. വിദേശത്ത് പലയിടങ്ങളില് പോയാണ് ഇതിനായി പഠനം നടത്തിയത്. നിലവില് ഡി.എം.ആര്.സി അല്ലാതെ വേറെ ഒരു സ്ഥാപനത്തിനും ഇതിന് മാത്രം സാങ്കേതിക ജ്ഞാനമില്ല. .അഹങ്കാരവും വിനയവും തമ്മിൽ ഒരിക്കലും ചേരുകയില്ല .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: