Pages

Sunday, March 4, 2018

ബി.ജെ.പിയുടെ അധികാരവിസ്തൃതി വർദ്ധിച്ചു ,സിപിഎം കേരളത്തിൽ മാത്രമായി ചുരുങ്ങിബി.ജെ.പിയുടെ അധികാരവിസ്തൃതി വർദ്ധിച്ചു ,സിപിഎം  കേരളത്തിൽ മാത്രമായി ചുരുങ്ങി
ത്രിപുരയിലെ 60 അംഗ അസംബ്ലിയിൽ പൂജ്യം സീറ്റിൽനിന്ന് മൂന്നിൽ രണ്ടു ഭൂരിപക്ഷം കടന്നുള്ള ബിജെപിയുടെ വൻവിജയം ചരിത്രമാണ്.ത്രിപുരയിലും നാഗാലാൻഡിലും കോൺഗ്രസിന് ഒറ്റ സീറ്റുപോലും കിട്ടാതെപോയി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അവസാനത്തെ തുരുത്തുകളിലൊന്നായ മേഘാലയ നിലനിർത്താൻ ഭരണകക്ഷിയായ ആ പാർട്ടി കഠിനപ്രയത്നമാണു നടത്തിയതെങ്കിലും ഒന്നാമത്തെ പാർട്ടിയാകാനേ കഴിഞ്ഞുള്ളൂ.

ത്രിപുരയിലെ തോൽവി ദേശീയരാഷ്ട്രീയത്തിലെ മുന്നണിബന്ധത്തിൽ  സി.പി.എമ്മിനെ ഇരുത്തി ചിന്തിപ്പിക്കും .മലപ്പുറം ജില്ലയിലുള്ളതിലും ജനസംഖ്യ കുറവുള്ള ത്രിപുര എന്ന സംസ്ഥാനം ഇത്തവണ രാജ്യത്തു നടന്ന ഏറ്റവും ശ്രദ്ധേയ തിരഞ്ഞെടുപ്പുകളിലൊന്നായി മാറി..
ദീർഘകാലത്തെ സിപിഎം ഭരണത്തിൽനിന്നു ജനതയെ മാറ്റാൻ  ബി.ജെ പി ക്ക് കഴിഞ്ഞു,.തൊഴിലില്ലായ്മയും വികസനമുരടിപ്പുമൊക്കെ തങ്ങൾക്കുള്ള വോട്ടാക്കി മാറ്റാൻ ബിജെപിക്കു കഴിയുകയും ചെയ്തു.മൂന്നു സംസ്ഥാനങ്ങളിൽ-അസം, അരുണാചൽ, മണിപ്പുർ-ഭരണം പിടിച്ചതിന്റെ തുടർച്ചയാവുന്നു ഇപ്പോഴത്തെ വിജയം. വടക്കു കിഴക്കൻ മേഖലയ്ക്കുവേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളുടെ വിജയം കൂടിയാണിത്. ത്രിപുരയിൽ പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്ന തീവ്ര ഗോത്ര വർഗ പാർട്ടിയുമായി ബിജെപി കൂട്ടുകൂടിയപ്പോൾ നാഗാലാൻഡിലും മേഘാലയയിലും ക്രൈസ്തവ വോട്ടുകളിലായിരുന്നു മുഖ്യമായും ആ പാർട്ടിയുടെ കണ്ണ്.

ഭരണമാറ്റത്തിനും അപ്പുറമുള്ള രാഷ്ട്രീയ പ്രഹരമാണ് ത്രിപുരയിൽ ഇടതുമുന്നണി ഏറ്റുവാങ്ങിയത്. ഇടതുമുന്നണിയുടെ രാജ്യത്തെ അടിത്തറതന്നെ അത് ഇളക്കി.1978ൽ നൃപൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ 50 ശതമാനത്തിലേറെ വോട്ടുനേടിയാണ് ഇടതുമുന്നണി ത്രിപുര ഭരണത്തിനു തുടക്കമിട്ടത്. പത്തുവർഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ച കോൺഗ്രസ് അഞ്ചുവർഷത്തിനുള്ളിൽ രണ്ടു മുഖ്യമന്ത്രിമാരെ നിയോഗിച്ചു. 1993ൽ ഗോത്രവർഗ നേതാവുകൂടിയായ ദശരഥ് ദേവിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിലേറി. ദശരഥ് ദേവിന്റെ മരണത്തെ തുടർന്ന് അമരക്കാരനായ മണിക് സർക്കാർ രണ്ടുപതിറ്റാണ്ടു കാത്ത   ഇടതുകോട്ടയാണ് ബിജെപി വളഞ്ഞുപിടിച്ചത്.

ത്രിപുരയുടെ തെരെഞ്ഞുടുപ്പ്‌  ഫലത്തിൽ നിന്ന്  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും  സി.പി.എമ്മും പാഠങ്ങൾ പഠിക്കണം . നാഗാലാൻഡിലും ത്രിപുരയിലും ഒരു സീറ്റുപോലും നേടാനാകാതെ തകർന്നടിഞ്ഞ കോൺഗ്രസിന് മേഘാലയയിലെ നേട്ടത്തിൽ ആശ്വസിക്കാനെങ്കിലും വകയുണ്ട്. ബി.ജെ.പി.യെ നേരിടാൻ കോൺഗ്രസുമായി സഖ്യം വേണ്ടതുണ്ടോ എന്ന പ്രശ്നത്തിൽ കടുത്തഅഭിപ്രായഭിന്നതയിലെത്തിനിൽക്കുന്ന സി.പി.എമ്മിനാകട്ടെ, ഈ തിരഞ്ഞെടുപ്പുഫലം കടുത്ത പ്രതിസന്ധിയാണു സമ്മാനിച്ചിരിക്കുന്നത്.ത്രിപുരയിലെ  ഭരണനഷ്ടം സി,പി എമ്മിനെ  കേരളത്തിൽ മാത്രം അധികാരവും സ്വാധീനതയുമുള്ള ദേശീയകക്ഷിയാക്കി ദുർബലമാക്കിയിരിക്കുന്നു.

കമ്യൂണിസ്റ്റുകാര് ഒരിക്കലും ചരിത്രത്തിൽ നിന്ന്  ഒന്നും  പഠിക്കാറില്ല. പഠിച്ചിട്ടുണ്ടെങ്കില് അത് അവര്ക്കുവേണ്ടി അവരെഴുതിയ ചരിത്രമായിരിക്കും. കുറഞ്ഞപക്ഷം കാറല് മാര്ക്സിന്റെ ജീവചരിത്രമെങ്കിലും അവര് പഠിക്കണം.മൂലധനം എഴുതിയുണ്ടാക്കിയ കാറല് മാര്ക്സിന് സ്വന്തം ഭാര്യയുടേയും മക്കളുടേയും പട്ടിണി മാറ്റാനുള്ള മൂലധനം ഉണ്ടാക്കാന് കഴിഞ്ഞില്ല. ത്രിപുരയിലെ സാധാരണക്കാരന്റെ മൂലധനവും ദാരിദ്ര്യമായിരുന്നു. ദാരിദ്ര്യം,പട്ടിണി,അവകാശം,സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്ക്കുവേണ്ടിയുള്ള പൊരിച്ചിലും എരിച്ചിലും പലപ്പോഴും സി.പി.എം  കാണാതെ പോകുന്നു. ഭാരതത്തിൽ മാറിയ സാഹചര്യത്തിൽ ബി.ജെ.പിയെ  നേരിട്ട്  വിജയിക്കണമെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളും  കോൺഗ്രസ്സും  ശത്രുത മറന്ന്  സഹകരിക്കാൻ തയാറാകണം .പ്രൊഫ്. ജോൺ കുരാക്കാർ

No comments: