Pages

Saturday, February 10, 2018

കടക്കെണിയിൽ നട്ടം തിരിയുന്ന കേരളം ധൂർത്തിൽ പിന്നിലല് ല


                 

കടക്കെണിയിൽ നട്ടം തിരിയുന്ന
  കേരളംധൂർത്തിൽ പിന്നിലല്ല

കേരളം സാമ്പത്തിക ഞെരുക്കത്തിലാണ് .നിത്യച്ചെലവിനു പോലും പണമില്ലാത്ത സ്ഥിതിയിലാണ് .കടം പെരുകിപ്പെരുകി വരികയാണ്.എല്ലാ മേഖലകളിലും ചെലവു ചുരുക്കൽ അനിവാര്യമാണ്   പരിധിയില്ലാതെ പണം ചെലവാക്കാൻ അനുമതിയുള്ള ഗവർണർ പി.സദാശിവം അന്നു ചിന്തിച്ചതും പ്രവർത്തിച്ചതും നമുക്ക് മാതൃകയാകണം  അദ്ദേഹം രാജ്ഭവനിൽ കുപ്പിവെള്ളം ഒഴിവാക്കി. പകരം തിളപ്പിച്ചാറ്റിയ വെള്ളം മതിയെന്നു നിശ്ചയിച്ചു. യാത്രകൾ വെട്ടിക്കുറച്ചു. അപൂർവമായി നടത്തിയ യാത്രകളിൽ താമസം സർക്കാർ ഗെസ്റ്റ് ഹൗസിൽ മാത്രമാക്കി. അങ്ങനെ, പണ്ടു ധൂർത്തിന്റെ പര്യായമായി അറിയപ്പെട്ടിരുന്ന രാജ്ഭവനിൽ ചെലവുകൾ ഒറ്റയടിക്കു 30% വരെ താണു. സർക്കാർ ചെലവു ചുരുക്കാൻ തയാറാകണം . ‘‘കാട്ടിലെ തടി, തേവരുടെ ആന; നമുക്കെന്തു ചേതം... വലിയാനേ വലി.’’ ഈ സ്ഥിതി മാറണം .ധൂർത്ത് എല്ലാ മേഖലകളിലും ഒഴിവാക്കാൻ സർക്കാരിന് കഴിയുന്നുണ്ടോ ?

കടക്കെണിയിൽ ആണെങ്കിലും പണം ചെലവാക്കുന്നതിൽ ധൂർത്ത് സർക്കാർ കുറച്ചിട്ടില്ല.നിയമസഭാ മന്ദിരം കൂടെകൂടെ മോടിപിടിപ്പിക്കാൻ ചെലവാകുന്ന തുകയിൽ  ധൂർത്തിന്റെ കഥയുണ്ട്. തലസ്ഥാനത്ത് ഏറ്റവും കുറച്ചു മാത്രം ഉപയോഗിക്കപ്പെടുകയും പുതുമ അതേപടി ഇപ്പോഴും നിലനിർത്തുകയും ചെയ്യുന്ന കെട്ടിടമാണു നിയമസഭാ മന്ദിരം. ഉപയോഗിക്കാതെ കിടക്കുന്ന മുറികൾ ഒട്ടേറെ. മന്ദിരത്തിനു മുന്നിലെ തറയോടുകളും കെട്ടിടത്തിനുള്ളിലെ ശുചിമുറികളും മാറ്റുന്ന പ്രവൃത്തികൾ തകൃതി. ഇവയ്ക്കല്ലാംകൂടി സർക്കാർ ഖജനാവിൽനിന്നു ചെലവായത് എത്ര കോടി ?  തകർന്നു തരിപ്പണമായി കിടക്കുന്ന റോഡുകൾ നന്നാക്കാനും പുതിയ പാലങ്ങൾ പണിയാനും കോൺട്രാക്ടർമാർക്കു പണം നൽകാനുമായി സർക്കാർ കടമെടുക്കുന്ന കാഴ്ച ഒരു വശത്ത്. ഒട്ടും തകരാതെ കിടക്കുന്ന തറയോടു മാറ്റാൻ മാത്രം ചെലവാക്കുന്നതു കോടികളും. മാറി മാറി വരുന്ന സർക്കാരുകൾ ധൂർത്തിന്റെ കാര്യത്തിൽ മത്സരിക്കുകയാണ്

.തിരുവനന്തപുരം നഗരത്തിൽ രാവിലെയും വൈകിട്ടും ഇറങ്ങിയാൽ സർക്കാർ വാഹനങ്ങളെ തട്ടി നടക്കാൻ കഴിയാത്ത കാഴ്ചയാണ്. കാറിനുള്ളിൽ ഏഴു സീറ്റുണ്ടെങ്കിലും അകത്ത് ഒരാൾ മാത്രം ഇരിക്കുന്നതു കാണാം. ഓരോ സർക്കാരും മൽസരിച്ചു രൂപീകരിക്കുന്ന ബോർഡുകൾ, കോർപറേഷനുകൾ, കമ്മിഷനുകൾ, മിഷനുകൾ, അതോറ്റികൾ... അവയുടെ അധ്യക്ഷർക്കും അംഗങ്ങൾക്കുമായി ഓരോ വർഷവും വാങ്ങിക്കൂട്ടുന്ന കാറുകളുടെ എണ്ണം എത്രയെന്നു സർക്കാരിന്റെ കയ്യിൽപോലും കണക്കില്ല. ഒരു മാസം; ഒരു മന്ത്രി ഫോൺ വിളിച്ചത് അരലക്ഷം രൂപയ്ക്ക് .ഫോണിൽ 500 രൂപയ്ക്കു താഴെ റിചാർജ് ചെയ്താൽ രാജ്യം മുഴുവൻ പരിധിയില്ലാതെ വിളിക്കാൻ കഴിയുന്ന കാലമാണിത്. വാട്സാപ്പും സ്കൈപ്പുമൊക്കെ വന്നു. ഫോണിൽ ഡേറ്റാ ബാലൻസുണ്ടെങ്കിൽ ലോകത്ത് എവിടേക്കും സൗജന്യമായി വിളിക്കാം. എന്നിട്ടും ഒരു മന്ത്രി ഒരു മാസം വിളിച്ച കോൾ എത്ര രൂപയ്ക്കാണെന്നറിയാമോ? 53,300 രൂപ. ഇൗ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ വിഐപികൾക്കു സഞ്ചരിക്കാൻവേണ്ടി മാത്രം വിനോദസഞ്ചാര വകുപ്പു വാങ്ങിയത് 32 സെവൻ സീറ്റർ കാറുകളാണ്. കടക്കെണിയിൽ നട്ടം തിരിയുന്ന കേരളം ധൂർത്തിനെ കുറിച്ച് എന്തുപറയുന്നു ?



പ്രൊഫ്. ജോൺ കുരാക്കാർ

No comments: