Pages

Thursday, January 4, 2018

കെഎസ്ആര്ടിസിയുടെ ബാധ്യത ഇനി ഏറ്റെടുക്കാൻ കഴിയില്ലെന്ന് സർക്കാർ




കെഎസ്ആര്ടിസിയുടെ ബാധ്യത ഇനി
ഏറ്റെടുക്കാൻ കഴിയില്ലെന്ന് സർക്കാർ

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷ (കെഎസ്ആര്ടിസി) നെ കൈയൊഴിഞ്ഞ് കേരള സർക്കാർ. കെഎസ്ആര്ടിസിയുടെ ബാധ്യത ഇനി ഏറ്റെടുക്കാൻ കഴിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി
കെഎസ്ആര്ടിസി ജീവനക്കാരുടെ പെൻഷൻ കാര്യത്തിൽ സർക്കാരിനു നേരിട്ടു ബാധ്യതയില്ല.
നിയമപരമായ ബാധ്യതയില്ലെങ്കിലും 1984 മുതൽ സർക്കാർ തൊഴിലാളികൾക്കു പെൻഷൻ നൽകുന്നുണ്ട്. സാധിക്കുന്ന എല്ലാ സഹായവും ചെയ്തു കഴിഞ്ഞെന്നും കെഎസ്ആര്ടിസിയുടെ ബാധ്യതകൾ ഇനി ഏറ്റെടുക്കാൻ കഴിയില്ലെന്നും സർക്കാരിനായി ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.വിരമിച്ച 38,000 ജീവനക്കാർക്കാണ് കെഎസ്ആര്ടിസി പെൻഷൻ നൽകുന്നത്. ശന്പളവും പെൻഷനും സർക്കാർ നൽകുന്ന രീതി അധികകാലം മുന്നോട്ടു പോകില്ലെന്നും സംസ്ഥാന സർക്കാരിനു പുതിയ റവന്യു ബാധ്യതകൾ ഏറ്റെടുക്കാനാവില്ലെന്നുമാണ് ധനവകുപ്പിന്റെ നിലപാട്. അഞ്ചു മാസമായി പെൻഷൻ മുടങ്ങിയിരിക്കുകയാണ്. പെൻഷൻ കുടിശിക തീർക്കാൻ 224 കോടി രൂപയാണു കെഎസ്ആര്ടിസിക്കു വേണ്ടത്.

Prof. John Kurakar

No comments: