Pages

Monday, January 29, 2018

ഉണക്കമുന്തിരിയുടെ ഗുണങ്ങൾ




ഉണക്കമുന്തിരിയുടെ 
 ഗുണങ്ങൾ

ഡ്രൈ ഫ്രൂട്ട്സിൽ ഏറ്റവും സ്വാദേറിയതും ഒപ്പം ധാരാളം ഔഷധ ഗുണങ്ങളും നിറഞ്ഞിരിക്കുന്ന പഴമാണ് ഉണക്കമുന്തിരി. ഊർജസ്വലത, രോഗപ്രതിരോധ ശേഷി, ദഹനം, അസ്ഥികളുടെ ബലം, ലൈംഗിക ശേഷി തുടങ്ങി ഒട്ടനവധി ഔഷധ ഗുണങ്ങൾ ഇതിനുണ്ട്.ഉണങ്ങിയ മുന്തിരിയായ ഉണക്കമുന്തിരി ഉണങ്ങിയ പഴങ്ങളില് ഏറ്റവും സ്വാദും മധുരവും ഉള്ളവയാണ്. ഊര്ജ ലഭ്യത ഉയര്ത്തുക, വിറ്റാമിനും ധാതുക്കളും ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുക,രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുക, ദഹനം മെച്ചപ്പെടുത്തുക, അസ്ഥികള്ക്ക് ബലം നല്കുക , അണുബാധയെ പ്രതിരോധിക്കുക, ലൈംഗികശേഷി ഉത്തേജിപ്പിക, അര്ബുദത്തെ തടയുക എന്നിങ്ങനെ നീളുന്നു ഉണക്കമുന്തരിയുടെ ആരോഗ്യ ഗുണങ്ങള്.
എല്ലാദിവസവും കുറച്ച് ഉണക്ക മുന്തിരി കഴിക്കുന്നത് വയറിന് നല്ലതാണ്. ഉണക്കമുന്തിരിയില് അടങ്ങിയ ഫൈബര് വെള്ളത്തിന്റെ സാന്നിദ്ധ്യത്തില് വീര്ക്കും. ഇത് വയറിന് അയവ് നല്കുകയും മലബന്ധത്തിന് ആശ്വാസം നല്കുകയും ചെയ്യും. ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് കുടലിന്റെ ചലനം ക്രമമായി നിലനിര്ത്തും കൂടാതെ വിഷപദാര്ത്ഥങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യാന് ഫൈബര് സഹായിക്കുകയും ചെയ്യും.ഉണക്കമുന്തരിയില് പൊട്ടാസ്യവും മഗ്നീഷ്യവും ധാരളം അടങ്ങിയിട്ടുണ്ട്. അതിനാല് ഇവ അസിഡിറ്റി കുറയ്ക്കാന് സഹായിക്കുകയും വിഷപദാര്ത്ഥങ്ങള് പുറന്തള്ളുകയും ചെയ്യും. സന്ധിവാതം, രക്തവാതം,വൃക്കയിലെ കല്ല് തുടങ്ങിയ രോഗങ്ങള് പ്രതിരോധിക്കും.
മികച്ച കാഴ്ചശേഷി നിലനിര്ത്താന് സഹായിക്കുന്ന ആന്റിഓക്സിഡന്റായ പോളിഫിനോലിക് ഫൈറ്റോന്യൂട്രിയന്റ്സ് ഉണക്കമുന്തിരിയില് ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തിയെ ദുര്ബലപ്പെടുത്തുകയും അന്ധത, തിമിരം പോലുള്ള നേത്രരോഗങ്ങള്ക്ക് കാരണമാവുകയും ചെയ്യുന്ന സ്വതന്ത്ര റാഡിക്കലുകളെ കുറച്ച് കണ്ണുകളെ സംരക്ഷിക്കാന് ഈ ആന്റി ഓക്സിഡന്റുകള് സഹായിക്കും. ഇതിന് പുറമെ കണ്ണുകള്ക്ക് ഗുണകരമാകുന്ന വിറ്റാമിന് എ, ബീറ്റ കരോട്ടീന്, എ-കരോറ്റിനോയിഡ് തുടങ്ങിയവയും ഉണക്കമുന്തിരിയില് അടങ്ങിയിട്ടുണ്
പല്ലുകളെ തേയ്മാനം, പോടുകള്, വിള്ളല്എന്നിവയില് നിന്നും സംരക്ഷിക്കുന്നതിന് വളരെ അത്യാവശ്യമായ ഫൈറ്റോകെമിക്കല്സില് ഒന്നായ ഒലിയനോലിക് ആസിഡ് ഉണക്കമുന്തിരിയില് അടങ്ങിയിട്ടുണ്ട്. വായില് ബാക്ടീരിയ വളരുന്നത് തടഞ്ഞ് പല്ലുകള് നന്നായിരിക്കാന് ഉണക്കമുന്തരി സഹായിക്കും. ഇതില് ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാല് പല്ലുകളുടെ തേയ്മാനവും പൊട്ടലും തടയും.ഉണക്കമുന്തിരിയില് അടങ്ങിയിട്ടുള്ള ബോറോണ് വായില് അണുക്കള് വളരുന്നത് തടയും.
പതിവായി ഉണക്ക മുന്തിരി കഴിക്കുന്നത് ഹൃദ്രോഗത്തെ പ്രതിരോധിക്കാന് സഹായിക്കുമെന്ന് ഗവേഷണങ്ങള് പറയുന്നു. ഉണക്കമുന്തിരി കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന് സഹായിക്കുകയും അതുവഴി ഹൃദയധമനീ രോഗങ്ങള് വരുന്നത് തടയുകയും ചെയ്യും. കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുന്നത് ഹൃദയത്തിന്റെ മൊത്തം ആരോഗ്യം മെച്ചപ്പെടുത്താന് സഹായിക്കും അതുവഴി ഹൃദയാഘാതം, രക്തസമ്മര്ദ്ദം തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള് വരാനുള്ള സാധ്യത കുറയ്ക്കും.
1. പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. ഫൈബർ ആയതിനാൽ ശരീരത്തിലെ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കം ചെയ്ത് മലബന്ധത്തിന് ആശ്വാസം നൽകുന്നു.2. പോളിഫിനോലിക് ഫൈറ്റോനൂട്രിയന്റ് എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ കാഴ്ചശക്തി നിലനിർത്താൻ സഹായിക്കും കൂടാതെ ബാക്ടീരിയകളെ തടയാനുള്ള ശേഷിയും ഇവയ്ക്കുള്ളതിനാൽ ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖങ്ങൾ വരാതിരിക്കും.
3. ഒലിയനോലിക് ആസിഡ് എന്ന ഫൈറ്റോ കെമിക്കൽ അടങ്ങിയിട്ടുള്ളതിനാൽ പല്ലിന്റെ തേയ്മാനം, പോട്, വിള്ളൽ എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു.4. ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകൾക്ക് മികച്ചതാണ്. സന്ധിവാതങ്ങളെ അകറ്റി നിർത്താൻ ഉണക്കമുന്തിരി വളരെ നല്ലതാണ്.5. ഇരുമ്പും ബികോപ്ലക്സ് വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ അനീമിയയ്ക്ക് ആശ്വാസം നൽകും.6. ആർജിനിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ലൈംഗിക ശേഷിയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.7. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ അതുമൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങളെയും ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിയും.

Prof. John Kurakar

No comments: