Pages

Tuesday, December 26, 2017

AYPPALLOOR EDAN NAGAR CHRISTHUMAS CELEBRATION-2017



ഐപ്പള്ളൂർ ഏദൻനഗർ റെസിഡന്റ്സ് അസോസിയേഷൻ 2017 ലെ ക്രിസ്തുമസ്സ് ആഘോഷം ഡിസംബർ 26 ന്  പണയിൽ കെ.ജി മത്തായിക്കുട്ടിയുടെ ഭവനത്തിൽ വച്ച് നടത്തി .വൈകിട്ട് 6 മണിക്ക് പരിപാടികൾക്ക് തുടക്കം കുറിച്ചു കുട്ടികളുടെ ലളിതഗാനങ്ങൾ , സമൂഹഗാനം , ഡാൻസ് , പ്രസംഗം എന്നിവ ഉണ്ടായിരുന്നു .ഏദൻ നഗർ അംഗമായ സ്കൂൾ വിദ്ധാർത്ഥി എബേൽ പൊന്നച്ചൻ നടത്തിയ പ്രസംഗം ആകർഷകമായിരുന്നു .പ്രസംഗം തീർന്നയുടൻ തന്നെ അതിഥിയായി എത്തിയ റവ . ഫാദർ അലക്സ് പി. സ്കറിയ  വ്യക്തിപരമായി കാഷ്അവാർഡ് നൽകി കുട്ടിയെ അനുമോദിച്ചു .കലാപരിപാടികളിൽ 2o ലധികം കുട്ടികൾ പങ്കെടുത്തു . ക്രിസ്തുമസ്സ് സമ്മേളനത്തിൽ ഏദൻ നഗർ പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി ചെറിയാൻ പി. കോശി സ്വാഗതം പറഞ്ഞു . ഫാദർ. അലക്സ് പി. സ്കറിയ  ക്രിസ്തുമസ്സ് സന്ദേശം നൽകി. ഡോക്ടർ എബ്രഹാം കരിക്കം മുഖ്യപ്രഭാഷണം നടത്തി .പണയിൽ പാപ്പച്ചൻ സംസാരിച്ചു .മിസ്റ്റർ ബിഫ് ബർണാഡ് (അമേരിക്ക )കോണി ബർണാർഡ് (അമേരിക്ക ) എന്നിവർ അതിഥികളായി എത്തിയിരുന്നു . മിസ്റ്റർ ബിഫ് ബർണാഡ് നടത്തിയ പ്രസംഗം ഡോക്ടർ ഏബ്രഹാം കരിക്കം പരിഭാഷപ്പെടുത്തി .ലക്കി ഡിപ്പിലൂടെ തെരഞ്ഞടുത്ത 10 പേർക്കുളള സ്പോർസേർഡ് സമ്മാനങ്ങൾ .ഫാദർ അലക്സ് പി. സ്കറിയ വിതരണം ചെയ്തു .കലാമേളയിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ വാർഡ് മെമ്പർ ബീനാ ചെറിയാൻ വിതരണം ചെയ്തു .കെ.ജി മത്തായിക്കുട്ടി കൃതജ്ഞത രേഖപ്പെടുത്തി .ക്രിസ്തുമസ്സ് സദ്യയോടെയാണ് ആഘോഷം സമാപിച്ചത് .ഏകദേശം 300 പേർ പങ്കെടുത്തു .ഏദൻ നഗർ യുവജനവിഭാഗമാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് .കൺവീനറായി പ്രവർത്തിച്ച നിതിൻ ചെറിയാൻ, ടോണി തോമസ് ബിനുചെങ്കളം ,എം. തോമസ് , ബീന ചെറിയാൻ  എന്നിവരെ  പ്രസിഡന്റ് അഭിനന്ദിച്ചു .




















No comments: