Pages

Tuesday, November 21, 2017

കുട്ടികളെ ലഹരി മാഫിയയുടെ പിടിയിൽനിന്ന് മുക്തമാക്കാൻ കഴിയണം

കുട്ടികളെ ലഹരി മാഫിയയുടെ പിടിയിൽനിന്ന് മുക്തമാക്കാൻ കഴിയണം

കുട്ടികളിലും യുവാക്കളിലും ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമാകുന്നത് കേരളീയ സമൂഹം ആശങ്കയോടെയാണ് നോക്കികാണുന്നത് കഞ്ചാവും ലഹരിഗുളികകളും വിറ്റതിന് ഏതാനം മാസത്തിനിടെ 63 വിദ്യാർഥികൾ പാലക്കാട്ടെ ജയിലിൽ ആയെന്നത് കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്..പത്തൊമ്പതുമുതൽ ഇരുപത്തിയഞ്ചുവരെ പ്രായമുള്ള, സമൂഹത്തിന്റെ  പ്രതീക്ഷയാകേണ്ടിയിരുന്ന യുവാക്കളാണ് ലഹരിവ്യാപാരത്തിന്റെ കണ്ണികളായി മാറിയത്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ലഹരി കടത്തിയതിന് പിടിയിലായവരാണിവർ.യുവാക്കളായ വിദ്യാർഥികൾ മാത്രമല്ല, സ്കൂൾ കുട്ടികൾപോലും ലഹരിമരുന്ന് മാഫിയയുടെ വിതരണക്കാരായുണ്ട്. കച്ചവടം കൊഴുപ്പിക്കാനും നിയമത്തിന്റെയും അധികൃതരുടെയും കണ്ണുവെട്ടിക്കാനും വിദ്യാർഥികളെയും കുട്ടികളെയും ലഹരിമരുന്ന് മാഫിയ വ്യാപകമായി ഉപയോഗിക്കുന്നത് കേരളത്തിൽ വലിയൊരു സാമൂഹികദുരന്തമായി മാറികൊണ്ടിരിക്കുകയാണ്
.ശിഥിലമായ കുടുംബങ്ങളിൽ നിന്നുള്ളവരും ബാല്യത്തിലേ അനാഥരായവരുമൊക്കെയാണ് കൂടുതലായി ഈ മാഫിയയുടെ കണ്ണികളാവുന്നതെന്ന്പൊതുവേവിലയിരുത്തപ്പെടുന്നു. സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽപ്പന കൂടുതലായി നടക്കുന്നത്.  വിദ്യാലയപരിസരത്ത് ഇവ വിൽക്കാൻ വിദ്യാർഥികളെത്തന്നെ നിയോഗിക്കുകയാണ് മാഫിയയുടെ രീതി. പകൽ കടൽത്തീരങ്ങളിലും രാത്രിയിൽ നഗരങ്ങളിലെ രഹസ്യസങ്കേതങ്ങളിലും കഞ്ചാവ് പൊതികളും ലഹരിഗുളികകളും എത്തിക്കാൻ നിയോഗിക്കപ്പെട്ട കുട്ടികൾ എക്സൈസ് വകുപ്പിന്റെ പരിശോധനയിൽ പടിയിലായിട്ടുണ്ട്.  കുട്ടികളെ ഈ ലഹരി  മാഫിയയുടെ പിടിയിൽനിന്ന് മുക്തമാക്കാനുള്ള പരിശ്രമം ഉണ്ടാകേണ്ടത് അദ്ധ്യാപകരിൽ നിന്നാണ് .
ലഹരി ഉപയോഗത്തിലേക്ക് വഴുതിപ്പോയകുട്ടികളെ തുടക്കത്തിലേ  കണ്ടെത്തിയാൽ അവരെ  സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയും.നമ്മുടെ പെണ്കുട്ടികളും ഒട്ടും സുരക്ഷിതരല്ല.  ഹോസ്റ്റലുകളില് ഫോണ് വഴി ഓര്ഡര് എടുത്ത് ലഹരി മരുന്നുകള് എത്തിക്കുന്ന സംഘങ്ങളുണ്ട്.സ്കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ചാണ്  മയക്കു മരുന്നിന്റെ വിതരണം നടക്കുന്നത് .രക്ഷിതാക്കൾ വളരെ സൂക്ഷ്മമായി തങ്ങളുടെ കുട്ടികളെ ദിവസവും നീരീക്ഷിക്കണം സ്കൂളില് മുടങ്ങുക, സ്കൂളില് പോവുകയാണെന്ന ഭാവത്തില് മറ്റെവിടെയെങ്കിലും പോകുക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്. ദേഷ്യം, അമര്ഷം, പൊട്ടിത്തെറി, നിരാശ എന്നിവ അനിയന്ത്രിതമാവുക. സംസാരിക്കുമ്പോള് തപ്പിത്തടയല് എന്നിവ ഉണ്ടാവുക. ആവശ്യങ്ങള് ഏറിവരിക, ആവശ്യത്തിന് പണം കിട്ടിയില്ലെങ്കില് ചോദിക്കാതെ എടുത്തുകൊണ്ടു പോകുക, പോക്കറ്റിലോ ബാഗിലോ മുറിയിലോ ആവശ്യത്തില് കൂടുതല് പണം കാണപ്പെടുക, ചോദിച്ചാല് കള്ളം പറയുക.മുറിയില് കയറി അധികനേരം വാതിലടച്ചിരിക്കുക, മണിക്കൂറുകളോളം കുളിക്കുക, ശരീരഭാരം അമിതമായി കുറയുകയോ കൂടുകയോ ചെയ്യുക, മറ്റു വിനോദോപാധികള് ത്യജിക്കുക, ഉറക്കം, ഭക്ഷണം എന്നിവ ഒന്നുകില് വളരെ കുറഞ്ഞു പോവുക, അല്ലെങ്കില് വളരെ കൂടുക, വ്യക്തിബന്ധങ്ങളില് വിള്ളല് വരിക, വീട്ടില് ആര്ക്കും മുഖം നല്കാതെ ഒഴിഞ്ഞു മാറുക, പുതിയ കൂട്ടുകെട്ടുകള് തുടങ്ങുക, പഴയ ചങ്ങാതിമാരെക്കുറിച്ച് ചോദിച്ചാല് അവരെ കുറ്റം പറയുക, ദേഷ്യപ്പെടുക. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് പഠനത്തില് പിന്നാക്കം പോകുക, വീട്ടില് നിന്ന് മാറിനില്ക്കാന് താത്പര്യം കാട്ടുക. ഇവയൊക്കെ ലഹരിയുടെ പ്രതിഫലനങ്ങളാണ്
.ലഹരി മരുന്നുകള്ക്ക് അടിമപ്പെട്ടു എന്നുറപ്പിക്കാനായാല് എത്രയും പെട്ടെന്ന് കൗണ്സലിങ് നൽകാൻ ശ്രദ്ധിക്കുക സ്കൂളുകളിൽ  ജാഗ്രതാസമിതിയുടെ പ്രവർത്തനം വ്യാപകമാക്കണം .അദ്ധ്യാപകർ സ്വന്തം മക്കളെ പോലെ കുട്ടികളെ നിരീക്ഷിക്കണം .എറണാകുളം ജില്ലിയിലെ ഒരു സ്കൂളിലെ കുട്ടികളെല്ലാം പെട്ടെന്ന് അച്ചാറിന്റെ ഇഷ്ടക്കാരായി മാറിയപ്പോള് ആദ്യം അധ്യാപകര്ക്ക് അമ്പരപ്പായിരുന്നു. ഒരു രൂപയ്ക്ക് കിട്ടുന്ന ഒരു ചെറിയ പായ്ക്കറ്റ് അച്ചാര് സമയം കിട്ടുമ്പോഴൊക്കെ കുട്ടികള് അടുത്ത കടയില് നിന്ന് വാങ്ങി നുണയുന്നു. ഇതില് ഒരു അധ്യാപകന് തോന്നിയ സംശയം കൂടുതല് അന്വേഷണത്തിലേക്ക് വഴിമാറി. അന്വേഷണം വെളിപ്പെടുത്തിയ സത്യങ്ങള് അവര്ക്ക് വിശ്വസിക്കാന് തന്നെ കഴിഞ്ഞില്ല. ചെറിയ തോതില് മയക്കുമരുന്നു കലര്ത്തിയ അച്ചാറായിരുന്നു അത്. കട  പൂട്ടിച്ചുവെങ്കിലും മറ്റൊരു രൂപത്തില് മറ്റൊരു സ്ഥലത്ത് അതു വീണ്ടും വരാമെന്നു  അധ്യാപകര് ഒാര്മ്മപ്പെടുത്തുന്നു.
കുട്ടികള് മയക്കുമരുന്നിന്റെ കെണിയില് പെട്ടിട്ടുണ്ടോ എന്ന സംശയം തോന്നിയാല് അവരുടെ പെരുമാറ്റം കൃത്യമായി നിരീക്ഷിക്കണം .ഏതെങ്കിലും തെറ്റുകളുടെ പേരില് കുറ്റപ്പെടുത്താതെ ശരിയിലേക്കു നടക്കാനുള്ളൊരു വാതില് കുട്ടിക്കു മുന്നില് തുറന്നിടേണ്ട ഉത്തരവാദിത്വം അധ്യാപകര്ക്കും രക്ഷിതാക്കള്ക്കുമെല്ലാമുണ്ട്. ചില സിനിമകളും  കുട്ടികളെ തെറ്റായ വഴികളിലേക്ക് കൊണ്ടുപോകുന്നുണ്ട് .കേരളത്തിൽ കൊച്ചി  ഇന്ന് ലഹരിയുടെ തലസ്ഥാനം കൂടിയാണ് . കേരളത്തില് ഒരുമാസം 35,000 കിലോ പാന്മസാല ചെലവാകുന്നുണ്ടത്രെ. ഇന്ത്യയില് ഇത് ആയിരംകോടി രൂപയുടെ ബിസിനസാണ്. ഒരു മാസം മുമ്പ് കഞ്ചാവ് പൊതികളുമായി കൊല്ലത്ത് എന്‍ജിനിയറിംഗ് വിദ്യാര്‍ഥി അറസ്റ്റിലായതിനെ തുടര്‍ന്ന് ഒരു പ്രമുഖ കോളജിലെ ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന് കണ്ടെത്തി. ലഹരി വിമുക്ത വിദ്യാലയത്തിനും കാലാലയത്തിനും  വേണ്ടി , നമുക്ക്‌ പരിശ്രമിക്കാം.

പ്രൊഫ്. ജോൺ കുരാക്കാർ


No comments: