Pages

Wednesday, June 28, 2017

സമൂഹമാധ്യമത്തിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ തടയാനുംകുറ്റക്കാരെ ശിക്ഷിക്കാനും അധികാരികൾക്ക് കഴിയില്ലേ ?

സമൂഹമാധ്യമത്തിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ തടയാനുംകുറ്റക്കാരെ ശിക്ഷിക്കാനും അധികാരികൾക്ക് കഴിയില്ലേ ?

സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം  ദിനം പ്രതി വർദ്ധിച്ചുവരികയാണ് .ബധിരനും മുകനുമായ അങ്കമാലി സ്വദേശി എൽദോയുടെ ഫോട്ടോ സഹിതമാണ് തെറ്റായ വാർത്തകൾ പ്രചരിച്ചത്. എൽദോ മെട്രോ ട്രെയിനിൽ കിടക്കുന്ന ഫോട്ടോകൊച്ചി മെട്രോയിലെ പാമ്പ്” എന്ന തലക്കെട്ടിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്..മനസ്സ് തകർന്ന എൽദോ എന്ന  ഒരു ഭിന്നശേഷിക്കാരന്റെ വിങ്ങൽ ഇപ്പോൾ കേരളം മുഴുവൻഅനുഭവിക്കുകയാണ്.
അങ്കമാലിക്കടുത്തുള്ള കിടങ്ങൂർ സ്വദേശി എൽദോ നമ്മുടെ സമൂഹമനസ്സാക്ഷിയെത്തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അനുജനെ കാണാൻ ഭിന്നശേഷിക്കാരിയായ ഭാര്യയ്ക്കും മകനുമൊപ്പം പോയതാണ് . ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അനുജനെ കണ്ടതോടെ എൽദോയ്ക്കു വിഷമമേറി. കരച്ചിലിലെത്തിയ അയാളെ   ബന്ധുക്കൾ നിർബന്ധിച്ചാണു തിരിച്ചയച്ചത്. മകന്റെ ആഗ്രഹപ്രകാരം മെട്രോയിൽ കയറുകയായിരുന്നു. കയറിയപാടെ സീറ്റിൽ കിടക്കുകയും ചെയ്തു.
സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത ഒരാളെ ചിത്രങ്ങളിലൂടെയും കമന്റുകളിലൂടെയും ട്രോളുകളിലൂടെയും സമൂഹമധ്യത്തിൽ അപമാനിച്ചവർ അതിന് ഇരയാകേണ്ടിവന്നയാളുടെ വേദന അറിഞ്ഞിട്ടുണ്ടോ? ആകെ തകർന്നുപോയ എൽദോ  അതിനുശേഷം ജോലിക്കു പോയിട്ടില്ല. എൽദോയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച സംഭവം നിർഭാഗ്യകരമായിപ്പോയെന്നു മുഖ്യമന്ത്രി  കുറിക്കുകയുണ്ടായി.വ്യാജവാർത്തകളും പ്രചാരണങ്ങളും വരുത്തിവച്ച  വേദനകളും യാതനകളും നിരവധിയാണ് .
ഡൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ കോട്ടയം കടപ്ലാമറ്റം സ്വദേശി പി.കെ. സലീം സുപ്രീം കോടതിയിൽവരെ എത്തുകയുണ്ടായി. മാധ്യമങ്ങളിൽ വന്ന വാർത്തയുടെയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചവിഡിയോ ദൃശ്യത്തിന്റെയും അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് സലീമിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും ആരോഗ്യപ്രശ്നങ്ങളാൽ മെട്രോ സ്റ്റേഷനിൽവച്ചുണ്ടായ വല്ലായ്മകൾ മദ്യലഹരിയായി ചിത്രീകരിക്കപ്പെട്ടതാണെന്നും ബോധ്യപ്പെട്ടതോടെ സസ്പെൻഷൻ പിൻവലിച്ചു.
സമൂഹമാധ്യമത്തിന്റെ സാധ്യതകൾ ജനനന്മയ്ക്കും ജീവകാരുണ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സഫലമായി ഉപയോഗിക്കുന്നതിനു പകരം ഒരാളേ  ഹീനമായി അപമാനിക്കാനുംമറ്റും ഉപയോഗിക്കുന്നവരേ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയണം .കയ്യിലുള്ള മൊബൈൽ ഫോണുകളുടെ അപാരസാധ്യതകൾ തിന്മയ്ക്കായി ഉപയോഗിക്കുന്നവരുടെ എണ്ണം സമൂഹമാധ്യമങ്ങളിൽ വർദ്ധിച്ചുവരികയാണ് . സമൂഹമാധ്യമത്തിന്റെ സാധ്യതകൾ ജനനന്മയ്ക്കും ജീവകാരുണ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സഫലമായി ഉപയോഗിക്കുന്ന ധാരാളം പേര്കേരളത്തിലുണ്ട്.
വ്യാജവാർത്തകൾക്കെതിരെ   നിതാന്ത ജാഗ്രതയും കർശന നിയന്ത്രണവും അനിവാര്യമാണ്.


പ്രൊഫ്. ജോൺ കുരാക്കാർ

No comments: