Pages

Wednesday, May 31, 2017

കേരളം രാജ്യത്തിനു മാതൃക

കേരളം രാജ്യത്തിനു മാതൃക

കേരളം ഭാരതത്തിലെ  ആദ്യ സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമായി മാറിയിരിക്കുന്നു. വൈദ്യുതി ഉൽപാദനത്തിൽ കമ്മിസംസ്ഥാനമായ കേരളത്തിന്റെ  നേട്ടം അഭിമാനകാരംതന്നെയാണ് . 1,52,500 പുതിയ ഗുണഭോക്താക്കൾക്ക്വൈദ്യുതി എത്തിച്ചു നൽകിയാണ്സമ്പൂർണ വൈദ്യുതീകരണം സാധ്യമാക്കിയത്‌. അതിൽത്തന്നെ 1,23,000 പേർ ദാരിദ്ര്യ രേഖയ്ക്ക്താഴെയുള്ളവരും 32,000 കുടുംബങ്ങൾ പട്ടികജാതിയിൽപ്പെട്ടവരും 17,500 കുടുംബങ്ങൾ പട്ടികവർഗത്തിൽപെട്ടവരുമാണ്‌. ഭാരതത്തിൽ  നാലായിരത്തോളം ഗ്രാമങ്ങളും നാലരക്കോടി വീടുകളും വൈദ്യുതിയില്ലാതെ കഴിയുമ്പോഴാണ് കേരളം നേട്ടം കൈവരിച്ചത്. പവര്കട്ടോ ലോഡ്ഷെഡിങ്ങോ ഏര്പ്പെടുത്താതെ നേട്ടം കൈവരിച്ച  കേരളത്തിലെ ഇടതുസർക്കാർ അഭിനന്ദനം അർഹിക്കുന്നു .വൈദ്യുതിവകുപ്പിന്റെ ചിട്ടയായും ശാസ്ത്രീയമായുമുള്ള ഒരുവര്ഷത്തെ അധ്വാനത്തിന്റെ ഫലമാണ് നേട്ടം. പ്പിന്റെ ഒരുവര്ഷത്തെ അധ്വാനത്തിന്റെ ഫലമായിട്ടാണ്  നേട്ടം.കൈവരിക്കാൻ കഴിഞ്ഞത്  .വൈദ്യുതിവകുപ്പും അഭിനന്ദനം അർഹിക്കുന്നു.
കേരളത്തിൽ വൈദ്യുതി ഉപയോഗം നാള്ക്കുനാള്വര്ധിക്കുകയാണ്.ജലവൈദ്യുത പദ്ധതികളെ മാത്രം  ആശ്രയിച്ചു നമുക്ക് ഏറെക്കാലം ഇനി മുന്നോട്ടുപോകുവാനാവില്ല .നൂതന സങ്കേതങ്ങൾ പ്രയോജനപ്പെടുത്താൻ നമുക്കാവണം.വരാൻ പോകുന്ന ഏറെക്കാലത്തേക്ക്നമുക്ക്നിയന്ത്രണമൊന്നും കൂടാതെ ആശ്രയിക്കാവുന്ന വൈദ്യുത സ്രോതസാണ്സൗരോർജം. മനുഷ്യരാശിയുടെ ഉൽപത്തിക്ക്മുമ്പേ പ്രകാശിച്ചുകൊണ്ടിരിക്കുന്ന സൂര്യൻ മനുഷ്യൻ അവസാനിച്ചാൽ പോലും സഹസ്രാബ്ദങ്ങളോളം ജ്വലിച്ചുകൊണ്ടിരിക്കുന്ന ഊർജത്തിന്റെ ഉറവിടമാണ്‌. കേരളത്തിലെ പൊതുസ്വകാര്യ കെട്ടിടങ്ങളിലെല്ലാംസൗരോർജ പാനലുകൾ സ്ഥാപിക്കാനായാൽ നമ്മുടെ ആവശ്യത്തിലധികം   വൈദ്യുതോൽപാദനം നടത്താൻ കഴിയും . ഗാർഹിക വൈദ്യുതോൽപാദനരംഗത്ത് ഇസ്രയേൽ നമുക്ക് മാതൃകയാകണം .സൗരോർജ പാനലുകൾ ഉപയോഗിച്ചുള്ള അനുയോജ്യമായ കെട്ടിടനിർമാണ സങ്കേതങ്ങൾ നാം ഇനിയും വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നുഊര്ജമേഖലയുടെ വളര്ച്ച സര്ക്കാരിന്റെമാത്രം വിഷയമല്ല. ജനകീയ പങ്കാളിത്തത്തോടെ സാധ്യമാകേണ്ടതാണ് .കേരളത്തിലേ ജനങ്ങളും ശാസ്ത്രകാരൻമാരും  സർക്കാരും സൗരോർജമേഖലയിലേക്ക് തിരിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: