Pages

Wednesday, May 3, 2017

കെഎസ്ആർടിസിക്കു പകരം കെഎസ്ആർടിസി മാത്രം

കെഎസ്ആർടിസിക്കു  പകരം  കെഎസ്ആർടിസി മാത്രം

കേരളത്തിൻറെ  പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക്  പകരം മറ്റൊന്നില്ല .ഹ​ർ​ത്താ​ൽ നാ​ളു​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ റോ​ഡ് ഗ​താ​ഗ​തം  പൂ​ർ​ണ​മാ​യും സ്തം​ഭി​ക്കും.ബഹുഭൂരിപക്ഷം വരുന്ന സാധാരണജനങ്ങളുടെ ജീവിതയാത്രാ സഹായിയാണ് കെ​എ​സ്ആ​ർ​ടി​സി.ക​ട​ക്കെ​ണി​യി​ലാണ്ടു കിടക്കുന്ന ഇതിനെ രക്ഷപെടുത്താൻ കഴിയുമെന്ന്  ജനം കരുതുന്നില്ല .ക​ടം വാ​ങ്ങി മാ​ത്രം ശ​ന്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണു കെ​എ​സ്ആ​ർ​ടി​സി. പെ​ൻ​ഷ​ൻ കു​ടി​ശി​ക​യു​ടെ പേ​രി​ൽ നി​ര​ന്ത​രം സ​മ​ര​വും പ്ര​തി​ഷേ​ധ​വു​മൊ​ക്കെ മുറയ്ക്കു ന​ട​ന്നു​വ​രു​ന്നു​ണ്ട്. സേവന മേഖലയെ  ലാഭമേഖലയാക്കി മാറ്റാൻ കഴിയുമോ ?.
 35,000ത്തി​ലേ​റെ സ്ഥി​രം ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടെ നാ​ല്പ​തി​നാ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രു​ള്ള കെ​എ​സ്ആ​ർ​ടി​സി​യി​ൽ അ​ധി​കം വൈ​കാ​തെ പെ​ൻ​ഷ​ൻ​കാ​രു​ടെ എ​ണ്ണം ജീ​വ​ന​ക്കാ​രു​ടേ​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​കും. ഇ​വ​ർ​ക്കെ​ല്ലാം പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ വ​ലി​യൊ​രു തു​ക വേ​ണ്ടി​വ​രും. പെ​ൻ​ഷ​ൻ തു​ക ക​ണ്ടെ​ത്താ​ൻ കോ​ർ​പ​റേ​ഷ​ൻ ഇ​പ്പോ​ൾ​ത്ത​ന്നെ ഏ​റെ ക്ലേ​ശി​ക്കു​ക​യാ​ണ്. കോ​ർ​പ​റേ​ഷ​ന് ഇപ്പോൾത്തന്നെ ര​ണ്ടാ​യി​രം കോ​ടി​യോ​ളം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​മു​ണ്ട്.പരിഷ്‌ക്കാരത്തെ കുറിച്ച് പറയുന്നതല്ലാതെ  ഒന്നും ചെയ്യാൻ കഴിയുന്നില്ല. കോ​ർ​പ​റേ​ഷ​നി​ലെ  സം​ഘ​ട​നകൾപ്രശ്‌നപരിഹാരത്തെകുറിച്ച് ചർച്ചചെയ്യണം .
തൊ​ഴി​ലാ​ളി​ക​ൾ​ക്കു സ്ഥാ​പ​ന​വും സ്ഥാ​പ​ന​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളെ​യും വേ​ണ​മെ​ന്ന ചി​ന്ത വ​ള​ര​ണം.കേരളത്തിൽ മാറിമാറിവരുന്ന സർക്കാരുകൾക്ക്  വലിയ ഉത്തരവാദിത്വമുണ്ട് . സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ന​ട​പ്പാ​ക്കാ​നു​ള്ള  മേഖലയാണ് കെ​എ​സ്ആ​ർ​ടി​സി​യെങ്കിൽ അതിൻറെ ബാധ്യതകളും ഏറ്റെടുക്കാൻ സർക്കാരുകൾ തയാറാകണം .അല്ലാത്തപക്ഷം സ്വതന്ത്ര സ്ഥാപനമായി അതിൻറെ വഴിക്കുവിടണം .ജീവനക്കാരെയും പെൻഷൻകാരെയും കരയിപ്പിക്കരുത് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: