Pages

Tuesday, April 11, 2017

SUSHMA SWARAJ CALLS KULBHUSHAN”INDIA’S SON” WARNS PAKISTAN OF CONSEQUENCES

SUSHMA SWARAJ CALLS KULBHUSHAN”INDIA’S SON” WARNS PAKISTAN OF CONSEQUENCES
കുല്ഭൂഷണ്ഇന്ത്യയുടെ മകന്‍, നീതി ഉറപ്പാക്കും:സുഷമ സ്വരാജ്.
Sushma Swaraj maintained that there was no evidence of any wrongdoing by Kulbhushan Jadhav. "I would caution Pakistan government to consider the consequences for our bilateral relationship if they proceed on this matter," She said in the Rajya Sabha. Swaraj said that everything would be done to help him. "He is India's son and we will go out of the way to help him,"
 ചാരനെന്ന് ആരോപിച്ച് പാകിസ്താന്വധശിക്ഷയ്ക്കു വിധിച്ച മുന്ഇന്ത്യന്നാവിക ഉദ്യോഗസ്ഥന്കുല്ഭൂഷണ്ജാധവ് ഇന്ത്യയുടെ മകനാണെന്നും രക്ഷിക്കാന്എല്ലാ ശ്രമങ്ങളും നടത്തുമെന്നും  കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. രാജ്യസഭയിലാണ് മന്ത്രി പ്രസ്താവന നടത്തിയത്. കുല്ഭൂഷണ്തെറ്റുചെയ്തതായി തെളിവുകളൊന്നുമില്ല. ശിക്ഷിക്കാനുള്ള അനുവാദം പാകിസ്താനില്ല. വധശിക്ഷയുമായി മുന്നോട്ടുപോകാനാണ് പാക് സര്ക്കാരിന്റെ തീരുമാനമെങ്കില്ഗുരുതര പ്രത്യാഖ്യാതങ്ങള്നേരിടേണ്ടിവരും. വധശിക്ഷ നടപ്പിലാക്കിയാല്ആസൂത്രിത കൊലപാതകമായി കാണുമെന്നും മന്ത്രി അറിയിച്ചു.
കുല്ഭൂഷണ്ഇന്ത്യന്ചാരനാണെന്ന പാകിസ്താന്റെ ആരോപണം കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിഷേധിച്ചു. ... ഈയൊരു വിഷയത്തില്സഭ ഒറ്റക്കെട്ടായി സര്ക്കാരിനൊപ്പം നില്ക്കുമെന്ന് രാജ്യസഭ ഉപാധ്യക്ഷന്പി.ജെ. കുര്യന്അറിയിച്ചു....... തിങ്കളാഴ്ച പാക് സൈനികമേധാവി ജനറല്ഖമര്ജാവേദ് ബജ്വയാണ് കല്ഭൂഷണ് വധശിക്ഷ വിധിച്ചവിവരം മാധ്യമങ്ങളെ അറിയിച്ചത്. ചാരപ്രവര്ത്തനം, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പാകിസ്താനിലെ സൈനിക നിയമപ്രകാരമാണ് ശിക്ഷയെന്നും സൈനിക മേധാവി പറഞ്ഞു....... ബലൂചിസ്താനിലെ ചമനില്നിന്ന് കുല്ഭൂഷണെ അറസ്റ്റുചെയ്ത വിവരം 2016 മാര്ച്ച് മൂന്നിനാണ് പാകിസ്താന്ഇന്ത്യയെ അറിയിച്ചത്. 2003 മുതല്ഇറാനിലെ ചഹ്ബഹറില്കച്ചവടം നടത്തുന്ന അദ്ദേഹം പാകിസ്താനിലേക്ക് പോകുംവഴി പിടിയിലാകുകയായിരുന്നു ഇന്ത്യന്നാവികസേനയില്കമാന്ഡര്പദവിയിലുള്ള ഉദ്യോഗസ്ഥനായിരുന്നു കല്ഭൂഷണെന്നും ഇപ്പോള്‍ 'റോ'യ്ക്കു വേണ്ടി പ്രവര്ത്തിക്കുകയാണെന്നും പാകിസ്താന്ആരോപിച്ചു. ബലൂചിസ്താന്പ്രവിശ്യയിലെ വിഘടനവാദികളെ േപ്രാത്സാഹിപ്പിക്കുകയായിരുന്നു ദൗത്യം. ചൈന-പാകിസ്താന്വാണിജ്യ ഇടനാഴിയില്അട്ടിമറിനടത്താനും ലക്ഷ്യമിട്ടിരുന്നെന്നും പാകിസ്താന്ആരോപിച്ചു.

ഇന്ത്യന്ജയിലിലുള്ള പാകിസ്താന്കാരായ 12 തടവുകാരെ മോചിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്ത്യന്നാവികസേനാ മുന്ഉദ്യോഗസ്ഥന്കുല്ഭൂഷണ്യാദവിന് വധശിക്ഷ നല്കാനുള്ള പാക് കോടതിയുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണിത്. പാക് തടവുകാരെ ബുധനാഴ്ച വിട്ടയയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്അവസാന നിമിഷം തീരുമാനം മാറ്റി. പാക് തടവുകാരെ വിട്ടയ്ക്കാനുള്ള ശരിയായ സമയം ഇതാണെന്ന് കരുതുന്നില്ലെന്ന് അധികൃതര്പറഞ്ഞു. കുല്ഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധേയനാക്കാനുള്ള പാക് കോടതിവിധിയില്ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്അബ്ദുള്ബാസിത്തിനെ വിളിച്ചുവരുത്തിയാണ് ഇന്ത്യന്വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്

Prof. John Kurakar

No comments: